ചെന്നൈ: ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വെള്ളിയാഴ്ച ക്വാർട്ടർ ഫൈനൽ മത്സരം. കരുത്തരായ ബെൽജിയം ആണ് എതിരാളികൾ. പൂൾ ബി-യിൽ മൂന്ന് അനായാസ ജയങ്ങളുമായാണ് പി.ആർ. ശ്രീജേഷ് പരിശീലിപ്പിക്കുന്ന സംഘം ക്വാർട്ടറിൽ കടന്നത്.
ചിലിയെ 7-0ത്തിനും ഒമാനെ 17-0ത്തിനും സ്വിറ്റ്സർലൻഡിനെ 5-0ത്തിനും തകർത്തു. ആകെ 29 ഗോളുകൾ നേടിയപ്പോൾ ഒരെണ്ണംപോലും വഴങ്ങിയില്ല. ബെൽജിയമാവട്ടെ പൂൾ ഡി-യിൽ രണ്ടാംസ്ഥാനക്കാരായിരുന്നു. മറ്റു ക്വാർട്ടർ മത്സരങ്ങളിൽ സ്പെയിനിനെ ന്യൂസിലൻഡും ജർമനിയെ ഫ്രാൻസും നെതർലൻഡ്സിനെ അർജന്റീനയും നേരിടും.
