ഐഎസ്എൽ ഫുട്ബോൾ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ മോഹൻ ബഗാൻ 3-0 എന്ന സ്കോറിന് തകർത്തു. ജെയ്മി മക്ലാരന്റെ ഇരട്ട ഗോളുകളാണ് ബഗാന് വിജയമൊരുക്കിയത്.
ലിസ്റ്റൺ കൊളാക്കോയുടെ മികച്ച അസിസ്റ്റിൽ നിന്നാണ് മക്ലാരൻ ആദ്യ ഗോൾ നേടിയത് (28′). പിന്നാലെ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ മക്ലാരൻ വീണ്ടും വല കുലുക്കി. രണ്ടാം പകുതിയിൽ ആൽബർട്ടോ റോഡ്രിഗസ് സെറ്റ് പീസിൽ നിന്ന് ഗോൾ നേടി ബഗാന്റെ ലീഡ് ഉറപ്പിച്ചു.
ഈ വിജയത്തോടെ 21 മത്സരങ്ങളിൽ നിന്ന് 49 പോയിന്റുമായി ബഗാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള എഫ്സി ഗോവയ്ക്ക് പരമാവധി നേടാൻ കഴിയുന്നത് 51 പോയിന്റാണ്. അതിനാൽ അടുത്ത മത്സരത്തിൽ ജയിച്ചാൽ ബഗാന് കിരീടം ഉറപ്പിക്കാം.