സ്പിന്നിൽ വീണ് കിവികൾ; സൂ​പ്പ​ർ എ​ട്ടി​ൽ ഇം​ഗ്ല​ണ്ടി​ന് നാല് വിക്കറ്റ് ജയം



കൊ​ളം​ബോ: ട്വ​ന്റി20 ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ടി​ലെ നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ്​ ഇം​ഗ്ലീ​ഷ് സ്പി​ന്നി​ന് മു​ന്നി​ൽ മു​ട്ടി​ടി​ച്ച് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റിന് 159 റൺസെടുത്ത് അവസാനിപ്പിച്ചപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് മൂന്ന് പന്ത് ബാക്കിനിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇംഗ്ലീഷ് നിരയിൽ ഏഴാം വിക്കറ്റിൽ വിൽ ജാക്സും റിഹാൻ അഹമ്മദും തകർത്തടിച്ച് ടീമിനെ വിജയതീരത്തെത്തിച്ചു.

ജാക്സ് 18 പന്തിൽ 32 റൺസെടുത്തപ്പോൾ റിഹാൻ ഏഴ് പന്തിൽ 19 റൺസെടുത്തു. 24 പന്തിൽ 33 റൺസെടുത്ത ടോം ബാന്റൺ, 22 പന്തിൽ 24 റൺസെടുത്ത സാം കുറൻ, 24 പന്തിൽ 26 റൺസെടുത്ത ഹാരി ബ്രൂക്, 16 പന്തിൽ 21 റൺസെടുത്ത ജേക്കബ് ബെതൽ എന്നിവരും സംഭാവനകളർപ്പിച്ചു. മൂന്ന് വിക്കറ്റെടുത്ത രചിൻ രവീന്ദ്രയാണ് ന്യൂസിലൻഡ് ബൗളിങ്ങിൽ തിളങ്ങിയത്.

കി​വി ബാറ്റിങ് നി​ര​യി​ൽ ഒ​രാ​ളും മി​ക​ച്ച ക​ളി കെ​ട്ട​ഴി​ച്ചി​ല്ല. ​ഗ്ലെ​ൻ ഫി​ലി​പ്സ് (28 പ​ന്തി​ൽ 39), ടിം ​സീ​ഫെ​ർ​ട്ട് (25 പ​ന്തി​ൽ 35) എ​ന്നി​വ​രാ​യി​രു​ന്നു ശ​രാ​ശ​രി സ്കോ​ർ ഉ​യ​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

മ​റു​വ​ശ​ത്ത്, സ്പി​ന്ന​ർ​മാ​രാ​യ വി​ൽ ജാ​ക്സ് (2/23), ആ​ദി​ൽ റാ​ശി​ദ് (2/28) റി​ഹാ​ൻ (2/28) എ​ന്നി​വ​രെ​ല്ലാം ന്യു​സി​ല​ൻ​ഡ് ബാ​റ്റി​ങ്ങി​നെ വ​രി​ഞ്ഞു​മു​റു​ക്കി. മ​റ്റൊ​രു സ്പി​ന്ന​റാ​യ ലി​യാം ഡോ​സ​ണും കി​ട്ടി ഒ​രു വി​ക്ക​റ്റ്. ഈ ​ലോ​ക​ക​പ്പി​ൽ എ​തി​രാ​ളി​ക​ളെ ശ​രി​ക്കും മു​ൾ​മു​ന​യി​ൽ​നി​ർ​ത്തു​ന്ന ജൊ​ഫ്ര ആ​ർ​ച്ച​ർ മു​ത​ൽ ഓ​രോ​രു​ത്ത​രും മി​ക​വു കാ​ട്ടി​യ​പ്പോ​ൾ ന്യു​സി​ല​ൻ​ഡ് ബാ​റ്റി​ങ്ങി​ന് മൂ​ർ​ച്ച ന​ഷ്ട​മാ​യി. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ്‍ വീ​ണ​തോ​ടെ റ​ണ്ണൊ​ഴു​ക്കി​ന് വേ​ഗം കു​റ​ഞ്ഞു.



© Madhyamam