ഹൈദരാബാദ്: 2024 സെപ്റ്റംബർ 3 മുതൽ 9 വരെ നടക്കുന്ന മൂന്ന് രാജ്യങ്ങളുടെ ഇന്റർകോണ്ടിനെന്റൽ കപ്പിനുള്ള തയ്യാറെടുപ്പ് ക്യാമ്പിനായി ഇന്ത്യൻ ദേശീയ ടീമിന്റെ മാനേജർ മാനോ മാർക്വേസ് ബുധനാഴ്ച (ഓഗസ്റ്റ് 21) 26 അംഗ ടീം പ്രഖ്യാപിച്ചു. മലയാളി താരം സഹൽ അബ്ദുൽ സമദ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഫിഫ റാങ്കിങ്ങിൽ 93-ാം സ്ഥാനത്തുള്ള സിറിയയും 179-ാം സ്ഥാനത്തുള്ള മൗരിഷ്യസുമാണ് മത്സരത്തിലെ മറ്റ് രണ്ട് ടീമുകൾ. ഇന്ത്യ ഇപ്പോൾ 124-ാം സ്ഥാനത്താണ്. തയ്യാറെടുപ്പ് ക്യാമ്പ് ഓഗസ്റ്റ് 31-ന് ഹൈദരാബാദിൽ ആരംഭിക്കും.
“ഞങ്ങളുടെ ആദ്യ തയ്യാറെടുപ്പ് ക്യാമ്പിനെക്കുറിച്ച് ഞങ്ങൾ വളരെ ആവേശത്തിലാണ്, കളിക്കാർക്കും അതുതന്നെയായിരിക്കുമെന്ന് എനിക്കറിയാം. ഞങ്ങൾ രണ്ട് വ്യത്യസ്ത ടീമുകളെ നേരിടുന്നു, റാങ്കിംഗ് വളരെ പ്രധാനമല്ല. ഞങ്ങൾ ശരിയായ ഗ്രൂപ്പ് കളിക്കാരെ കണ്ടെത്താൻ ഒരേ ദിശയിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. അവരുടെ മനോഭാവം വളരെ നല്ലതായിരിക്കും, ഇക്കാര്യത്തിൽ ഞാൻ പൂർണ്ണമായും ഉറപ്പുള്ളവനാണ്. ഞങ്ങളെല്ലാം ഞങ്ങളുടെ മുന്നിൽ നല്ല വെല്ലുവിളികളോടെ പ്രീ-സീസണിലാണെന്ന് എനിക്കറിയാം. ദേശീയ ടീമിന്റെ ജഴ്സി അണിയുന്നത് വലിയ ബഹുമതിയാണ്, ഞങ്ങളുടെ എല്ലാ ആരാധകർക്കും വേണ്ടി അത് കാണിക്കേണ്ടതുണ്ട്,” ഇന്ത്യയുടെ പുതിയ മാനേജർ മാർക്വേസ് പ്രോബബിൾസ് പ്രഖ്യാപിക്കവെ പറഞ്ഞു.
സാധ്യത പട്ടിക:
Goalkeepers: Gurpreet Singh, Amrinder Singh, Prabhsukhan Singh Gill.
Defenders: Nikhil Poojary, Rahul Bheke, Chinglensana Singh Konsham, Roshan Singh Naorem, Anwar Ali, Jay Gupta, Ashish Rai, Subhasish Bose, Mehtab Singh.
Midfielders: Suresh Singh Wangjam, Jeakson Singh, Nandhakumar Sekar, Naorem Mahesh Singh, Yasir Mohammad, Lalengmawia Ralte, Anirudh Thapa, Sahal Abdul Samad, Lallianzuala Chhangte, Lalthathanga Khawlhring.
Forwards: Kiyan Nassiri Giri, Edmund Lalrindika, Manvir Singh, Liston Colaco.
ഇന്റർകോണ്ടിനെന്റൽ കപ്പ് ഫിക്സറുകൾ (എല്ലാ മത്സരങ്ങളും വൈകീട്ട് 7.30ന് ആരംഭിക്കും):
സെപ്റ്റംബർ 3: ഇന്ത്യ vs മൗരിഷ്യസ്
സെപ്റ്റംബർ 6: സിറിയ vs മൗരിഷ്യസ്
സെപ്റ്റംബർ 9: ഇന്ത്യ vs സിറിയ