ഹൈദരാബാദ്: ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പ് 2024-ലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ സീനിയർ മെൻസ് ടീം മൗരിഷസുമായി 0-0ന് സമനില പങ്കിട്ടു.
ഹെഡ് കോച്ച് മനോലോ മാർക്വേസിന്റെ ചുമതലയിലുള്ള ആദ്യ മത്സരത്തിൽ, പന്ത് കൈവശം വെക്കുന്നതിൽ ഇന്ത്യ വിജയിച്ചെങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. 179-ാം റാങ്കിലുള്ള സന്ദർശകരുമായുള്ള മത്സരത്തിൽ തീർത്തും ദയനീയ പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ച വെച്ചത്. രണ്ട് ടീമും നിരവധി അലക്ഷ്യമായ ഷോട്ടുകൾ പായിച്ചെങ്കിലും, കാര്യമായ ഒരു ഗോൾ ശ്രമം മാത്രമേ ഉണ്ടായിട്ടുള്ളൂ.
അതേസമയം,16 വർഷങ്ങൾക്ക് ശേഷം നടന്ന ഇന്ത്യൻ നാഷണൽ ഫുട്ബോളിനെ നിറഞ്ഞ കണികളുമായി ഹൈദരാബാദ് ജനത വരവേറ്റത് ഇന്ത്യൻ ഫുട്ബോളിന് പ്രതീക്ഷ നൽകുന്ന കാര്യം തന്നെയാണ്.
അടുത്ത ഇന്റർകോണ്ടിനെൻറ് കപ്പ് മത്സരത്തിൽ സിറിയ സെപ്റ്റംബർ 6-ന് മൗരിഷസിനെ നേരിടും. ഇന്ത്യയുടെ അടുത്ത മത്സരം സെപ്റ്റംബർ 9-ന് സിറിയയ്ക്ക് എതിരെയാണ്.
India XI: Amrinder Singh (GK), Asish Rai (Nikhil Poojary 79’), Rahul Bheke (C), Chinglensana Singh Konsham, Jay Gupta (Subhasish Bose 72’), Anirudh Thapa (Sahal Abdul Samad 46’), Lalengmawia (Suresh Singh Wangjam 66’), Jeakson Singh Thounaojam, Lallianzuala Chhangte, Manvir Singh, Liston Colaco (Nandhakumar Sekar 46’).