റയൽ മാഡ്രിഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് ഫ്ലോറന്റീനോ പെരസ്; രാജിവെക്കില്ലെന്ന് പ്രഖ്യാപനം


റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറെന്റിനോ പെരസ് രാജിവെക്കില്ല; പുതിയ തിരഞ്ഞെടുപ്പിന് നീക്കം

റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറെന്റിനോ പെരസ് ഈ വേനൽക്കാലത്ത് തന്റെ സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ചു. പകരം, ക്ലബ്ബിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം.

“ഞാൻ രാജിവെക്കുന്നില്ല എന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഖേദമുണ്ട്,” വാർത്താ സമ്മേളനത്തിൽ ഫ്ലോറെന്റിനോ വ്യക്തമാക്കി.

“ബോർഡ് ഓഫ് ഡയറക്ടർമാർക്കായി ഞാൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നു. നിലവിലെ ബോർഡ് തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കും.”

“എനിക്കെതിരെ പ്രചാരണങ്ങൾ നടക്കുന്നുണ്ട്,” ഫ്ലോറെന്റിനോ പറഞ്ഞു.

“ചിലർ മോശം സാഹചര്യങ്ങൾ മുതലെടുത്ത് എന്നെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കുകയാണ്.”

“എവിടെ ഫ്ലോറെന്റിനോ? അവൻ എവിടെയാണ്?” എന്ന് അവർ ചോദിക്കുന്നു.

“എനിക്ക് മാരകമായ രോഗമാണെന്ന് വരെ അവർ പ്രചരിപ്പിക്കുന്നു,” ഫ്ലോറെന്റിനോ കൂട്ടിച്ചേർത്തു.

© Madhyamam