റയൽ മാഡ്രിഡിനെ നേരിടാൻ ഇത് ഏറ്റവും അനുയോജ്യമായ സമയമെന്ന് എസ്‌പാനിയോൾ പരിശീലകൻ മനോലോ ഗോൺസാലസ്


റയൽ മാഡ്രിഡിനെ നേരിടാൻ എസ്പാൻയോൾ ടീം പൂർണ്ണ സജ്ജമാണെന്ന് പരിശീലകൻ മാനോലോ ഗോൺസാലസ്. ആർ.സി.ഡി.ഇ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരം റയൽ മാഡ്രിഡിനെ നേരിടാൻ ഏറ്റവും അനുയോജ്യമായ സമയമാണെന്നാണ് അദ്ദേഹം കരുതുന്നത്. ടീമിലെ ഡ്രസ്സിംഗ് റൂം അന്തരീക്ഷം വളരെ ഊർജ്ജസ്വലമാണെന്നും മത്സരിക്കാൻ താരങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പെറിക്കോസ് (എസ്പാൻയോൾ) ആരാധകർക്ക് ലോസ് ബ്ലാങ്കോസിനെ (റയൽ മാഡ്രിഡ്) വെല്ലുവിളിക്കാൻ ഇതാണ് ഏറ്റവും മികച്ച ദിവസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

© Madhyamam