ചാബി അലോൺസോ ചെൽസിയിലേക്ക്: തീരുമാനം അത്ഭുതപ്പെടുത്തിയില്ലെന്ന് കലം മക്ഫാർലെയ്ൻ


ചെൽസിയുടെ പുതിയ പരിശീലകനായി സാബി അലോൺസോ; പ്രതികരണവുമായി കലം മാക്ഫാർലെയ്ൻ

ചെൽസിയുടെ ഇടക്കാല പരിശീലകനായ കലം മാക്ഫാർലെയ്ൻ, സാബി അലോൺസോയുടെ നിയമനത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചു.

റിയൽ മാഡ്രിഡ് മുൻ പരിശീലകനായ സാബി അലോൺസോയെ ചെൽസിയുടെ പുതിയ പരിശീലകനായി നിയമിച്ച കാര്യം ഞായറാഴ്ചയാണ് ക്ലബ് ഔദ്യോഗികമായി അറിയിച്ചത്. ജൂലൈ ഒന്നു മുതൽ അദ്ദേഹം ലണ്ടൻ ക്ലബിന്റെ ചുമതല ഏറ്റെടുക്കും.

“എനിക്ക് ഇതിൽ അത്ഭുതമൊന്നും തോന്നുന്നില്ല. ഇതൊരു വലിയ ക്ലബ്ബാണ്. ലോകത്തിലെ തന്നെ മികച്ച ചില താരങ്ങൾ നമുക്കുണ്ട്. നിരാശാജനകമായ ഒരു സീസൺ ആയിരുന്നിട്ടും, തങ്ങളുടെ കഴിവ് പല ഘട്ടങ്ങളിലും അവർ തെളിയിച്ചിട്ടുണ്ട്,” മാക്ഫാർലെയ്ൻ പറഞ്ഞു.

“ഇതൊരു വലിയ ക്ലബ്ബാണ്. മികച്ച കളിക്കാരെയും മുൻനിര പരിശീലകരെയും എപ്പോഴും ആകർഷിക്കാൻ ഈ ക്ലബ്ബിന് കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.

© Madhyamam