ഡ്രസ്സിങ് റൂമിൽ തച്ചൗമേനിയും വാൽവെർദെയും തമ്മിൽ തർക്കം; ഇടപെടാതെ അൽവാരോ അർബെലോയ: റിപ്പോർട്ട്


റയൽ മാഡ്രിഡ് പരിശീലനത്തിനിടെ വാൽവെർഡെയും ചുവാമെനിയും തമ്മിൽ സംഘർഷം; ഇടപെടാത്ത അർബെലോയക്കെതിരെ ക്ലബ്ബിന് അതൃപ്തി

ഡിയാരിയോ എഎസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, വാൽഡെബബാസിൽ വെച്ച് ഫെഡറിക്കോ വാൽവെർഡെയും ഓറെലിയൻ ചുവാമെനിയും തമ്മിൽ നടന്ന സംഘർഷത്തിൽ റയൽ മാഡ്രിഡ് പരിശീലകൻ അൽവാരോ അർബെലോ ഇടപെട്ടില്ല.

ഇരു താരങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ വഴക്കായി മാറിയെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഘർഷത്തിനിടെ വാൽവെർഡെയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് സഹതാരങ്ങൾ ഇടപെടുകയും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടി വരികയും ചെയ്തു.

സംഘർഷം നടക്കുന്ന സമയത്ത് അർബെലോ ഇടപെടാത്തതും നേതൃത്വപരമായ കഴിവ് പ്രകടിപ്പിക്കാത്തതും റയൽ മാഡ്രിഡ് മാനേജ്‌മെന്റിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഡ്രസ്സിംഗ് റൂമിലെ പിരിമുറുക്കം നിലനിൽക്കെ, പരിശീലകൻ കാഴ്ചക്കാരനായി നിന്നതിൽ ക്ലബ്ബിന് കടുത്ത വിയോജിപ്പുണ്ട്.

ഈ സംഭവം മാഡ്രിഡ് ക്യാമ്പിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. പരിക്കേറ്റ വാൽവെർഡെ വീട്ടിൽ വിശ്രമത്തിലാണ്. താരങ്ങൾക്കെതിരെ അച്ചടക്ക നടപടികൾ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, പരിശീലന ഗ്രൗണ്ടിലെ ഈ വഴക്ക് ക്ലബ്ബിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

© Madhyamam