മഡ്ഗാവ്: അനിശ്ചിതത്വത്തിലായിരുന്ന ഇന്ത്യൻ ഫുട്ബാൾ 2025-26 സീസണിന് തുടക്കമിട്ട് സൂപ്പർ കപ്പ് മത്സരങ്ങൾ ശനിയാഴ്ച മുതൽ ഗോവയിൽ നടക്കും.
നാല് ഗ്രൂപ്പുകളിലായി 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും. ഇന്ത്യൻ സൂപ്പർ ലീഗിലെ 11ഉം ഐ ലീഗിലെ അഞ്ചും സംഘങ്ങളാണ് ഇറങ്ങുന്നത്. ഫട്ടോർഡ, ബംബോലിം സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ.
ശനിയാഴ്ച വൈകുന്നേരം 4.30ന് ഈസ്റ്റ് ബംഗാളും ഡെംപോയും തമ്മിലാണ് ആദ്യ മത്സരം. 7.30ന് മോഹൻ ബഗാൻ ചെന്നൈയിൻ എഫ്.സിയെ നേരിടും.
കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ്.സിയും ടൂർണമെന്റിൽ കളിക്കുന്നുണ്ട്. ഗ്രൂപ് സിയിൽ ഒക്ടോബർ 27ന് പഞ്ചാബ് എഫ്.സിയുമായാണ് ഗോകുലത്തിന്റെ ആദ്യ കളി. ബ്ലാസ്റ്റേഴ്സ് 30ന് ഗ്രൂപ് ഡിയിൽ രാജസ്ഥാൻ യുനൈറ്റഡിനെതിരെയും പോരിനിറങ്ങും.
ഫിക്സ്ചർ
ഗ്രൂപ്പ് എ: മോഹൻ ബഗാൻ, ചെന്നൈയിൻ എഫ്.സി, ഈസ്റ്റ് ബംഗാൾ, ഡെംപോ.
ഗ്രൂപ്പ് ബി: എഫ്.സി ഗോവ, ജാംഷഡ്പൂർ എഫ്.സി, നോർത് ഈസ്റ്റ് യുനൈറ്റഡ്, ഇന്റർ കാശി
ഗ്രൂപ്പ് സി: ബംഗളൂരു എഫ്.സി, മുഹമ്മദൻ സ്പോർടിങ്, പഞ്ചാബ് എഫ്.സി, ഗോകുലം കേരള.
ഗ്രൂപ്പ് ഡി: മുംബൈ സിറ്റി എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ്, എസ്.സി ഡൽഹി, രാജസ്ഥാൻ യുനൈറ്റഡ്
