Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ
    • അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല
    • ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം
    • ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം
    • ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Friday, June 20
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ജില്ല ഫുട്ബോൾ ലീഗ്; കെ.എസ്.ഇ.ബിയാണ്, ഷോക്കടിക്കും
    Football

    ജില്ല ഫുട്ബോൾ ലീഗ്; കെ.എസ്.ഇ.ബിയാണ്, ഷോക്കടിക്കും

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadJune 6, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ജില്ല ഫുട്ബോൾ ലീഗ്; കെ.എസ്.ഇ.ബിയാണ്, ഷോക്കടിക്കും
    Share
    Facebook Twitter Telegram WhatsApp

    കെ.എസ്.ഇ.ബി ടീം

    തിരുവനന്തപുരം: ജി.വി.രാജയുടെ പുൽമൈതാനത്ത് കാറ്റ് നിറച്ചൊരു പന്ത് കാലുകളിലേക്കെത്തുമ്പോൾ കുറച്ച് പേടിയുണ്ടാകും. കാരണം ഇപ്പുറത്തുറത്ത് യാണ്. നോക്കിക്കളിച്ചില്ലേൽ കരിച്ചുകളയും. അത്രത്തോളംപവറാണ് തലസ്ഥാനത്തിന്‍റെ ഫുട്ബാൾ രാജാക്കന്മാർക്ക്. എലൈറ്റ് ഡിവിഷന്‍റെ കിക്കോഫിന് ഇനി മൂന്നുനാൾ മാത്രം ബാക്കിനിൽക്കെ നിലവിലെ ചാമ്പ്യന്മാർ സെറ്റായി ക്കഴിഞ്ഞു.

    കേരള പൊലീസ്, ഏജീസ് ഓഫിസ്, കോവളം എഫ്.സി, ആർ.ബി.ഐ, എസ്.ബി.ഐ ടീമുകളെ പരാജയപ്പെടുത്തി 15 പോയന്‍റുമായാണ് കഴിഞ്ഞവർഷം കെ.എസ്.ഇ.ബി അന്തപുരിയുടെ ഫുട്ബാൾ രാജാക്കന്മാരായത്. ആ പ്രൗഡി ഇത്തവണയും ഗ്രൗണ്ടിൽ നിലനിറുത്താനാണ് കേരള മുൻ സന്തോഷ് ട്രോഫി താരവും പരിശീലകനുമായ സനുഷ് രാജിന്‍റെ നേതൃത്വത്തിൽ 13ന് തലസ്ഥാനത്ത് ആദ്യപോരാട്ടത്തിന് ടീം ഇറങ്ങുക.

    2017ൽ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ കെ.എസ്.ഇ.ബി 2021ലും 2022ലും റണ്ണറപ്പുകളായിരുന്നു. ഇത്തവണ കെ.പി.എല്ലിൽ മുത്തൂറ്റ് എഫ്.സിയോട് സെമിയിൽ തോറ്റ് പുറത്തായതിന്‍റെ സങ്കടം മാറണമെങ്കിൽ എലൈറ്റ് ഡിവിഷനിലെ യുദ്ധം ജയിച്ചേ തീരൂ. അതിനുള്ള വെടിക്കോപ്പുകൾ ടീമിന്‍റെ ആയുധപ്പുരയിൽ സമ്പന്നം.

    കളത്തിനകത്തും പുറത്തും ഫുട്ബാളിൽ തഴക്കവും പഴക്കവും വന്ന ഒരുപറ്റം താരങ്ങളുടെ സാന്നിധ്യമാണ് കെ.എസ്.ഇ.ബിയെ മറ്റ് ടീമുകളുടെ പേടിസ്വപ്നമാക്കുന്നത്. ഒപ്പം ദിവസവും രണ്ടുനേരമുള്ള മുടങ്ങാത്ത പരിശീലനവും. ഊണിലും ഉറക്കത്തിലും ഫുട്ബാളിനെ മാത്രം ചിന്തിക്കുകയും സ്വപ്നംകാണുകയും ചെയ്യുന്ന ഇവർക്ക് കായികവിനോദത്തിനപ്പുറം ഫുട്ബാൾ രക്തത്തിൽ അലിഞ്ഞുചേർന്ന ലഹരിയാണ്.

    Read Also:  ഫിഫ ക്ലബ്ബ് ലോകകപ്പ് ; പോരിനിറങ്ങുന്നത് വമ്പൻമാർ

    മുൻ കേരള സന്തോഷ് ട്രോഫി താരം എൽദോസ് ജോർജിന്‍റെ നേതൃത്വത്തിലാണ് ടീം ഇത്തവണ ഇറങ്ങുന്നത്. സന്തോഷ് ട്രോഫി താരം എം. വിഘ്നേഷ്, കേരള താരം വിശാഖ് സുകുമാരൻ, ഓൾ ഇന്ത്യ യൂനിവേഴ്സിറ്റി താരങ്ങളും കേരള പ്രീമിയർ ലീഗിൽ കെ.എസ്.ഇ.ബിയുടെ ഗോൾ മെഷീനുകളുമായിരുന്ന കരുൺ ബേബി, കെ. ശ്രീരാജ് എന്നിവരാണ് എതിരാളികളുടെ ഗോൾമുഖം തകർക്കാൻ പരിശീലകൻ സനുഷ് രാജ് തയ്യാറാക്കിവെച്ചിരിക്കുന്ന ബ്രഹ്മാസ്ത്രങ്ങൾ.

    കണ്ണുചിമ്മിത്തുറക്കുന്നതിനിടെ എതിരാളികളുടെ പ്രതിരോധ സംവിധാനം തകർത്ത് ഗോൾ വലയടിച്ചുകീറുന്ന കേരള മിസൈൽമാനും കേരളത്തിന്‍റെ സന്തോഷ് ട്രോഫി ക്യാപ്ടനുമായ നിജോ ഗിൽബർട്ടാണ് മധ്യനിരയിൽ ടീമിന്‍റെ പവർ എൻജിൻ. നിജോക്ക് വലംകൈയായി സന്തോഷ് ട്രോഫി താരം ഗിഫ്റ്റി സി ഗ്രേഷ്യസും ഇടംകൈയായി കേരള സൂപ്പർ ലീഗിൽ കോഴിക്കോട് എഫ്.സിക്കായി ബൂട്ടണിഞ്ഞ അർജുനും കൂടി ചേരുമ്പോൾ എതിരാളികൾക്ക് കെ.എസ്.ഇ.ബി നൽക്കുക ഷോക്കായിരിക്കില്ല, മിന്നലാകുമെന്ന് ടീം മാനേജറും കേരള മുൻ സന്തോഷ് ട്രോഫി താരവുമായ നൗഷാദ് പരി ‘മാധ്യമ’ത്തോട് പറഞ്ഞു.

    സന്തോഷ് ട്രോഫിയിൽ കേരളത്തിനായി പ്രതിരോധ കോട്ടകെട്ടിയിട്ടുള്ള ബെൽജിൻ ബോൾസ്റ്റർ, നിഷോൺ സേവിയർ, മുഹമ്മദ് സലീം, ഷിനു സെൽവം, ഷിനു റൈമൺ, ജെറിറ്റോ തുടങ്ങിയവരുടെ ഉരുക്ക് കാലുകളായിരിക്കും കെ.എസ്.ഇ.ബിയുടെ ഗോൾപോസ്റ്റിന് മുന്നിലുണ്ടാവുക. ഇവരെ താണ്ടി എതിർടീമിന് വലകുലുക്കണമെങ്കിൽ ഗോളി ഹജ്മലിനെ കൂടി വീഴ്ത്തേണ്ടിവരും.

    Read Also:  ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ...?

    ഹജ്മലിന്‍റെ മിന്നും പ്രകടനമാണ് ഇക്കഴിഞ്ഞ കേരള സൂപ്പർ ലീഗിൽ (കെ.എസ്.എൽ) ഫോഴ്സ കൊച്ചിയെ ചാമ്പ്യന്മാരാക്കിയത്. ലീഗിലെ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരവും ഹജ്മലിനായിരുന്നു. ഹജ്മലിനൊപ്പം കർണാടകക്കായി സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള കോഴിക്കോടുകാരൻ ഷൈൻഖാനും അവശ്യഘട്ടങ്ങളിൽ കെ.എസ്.ഇ.ബിയുടെ വലകാക്കാൻ ഇറങ്ങുന്നതോടെ എതിരാളികൾ വിയർക്കുകയല്ല, ജയിക്കാൻ വെള്ളം കുടിക്കേണ്ടിവരും.

    ചാമ്പ്യന്മാരുടെ ഗരിമയിൽ തന്നെയാകും കേരള ടൈഗേഴ്സിനെതിരെ ആദ്യമത്സരത്തിന് ഞങ്ങൾ ഇറങ്ങുക. പരിചയസമ്പന്നരുടെ വലിയ നിരയാണ് ടീം. എങ്കിലും ആരെയും നിസാരമായി കാണില്ല. ദിവസവും രണ്ടുനേരം കഠിനമായി പരിശീലിക്കുന്നുണ്ട്. ഓരോ മത്സരവും അധികാരികമായി ജയിക്കാനാണ് ശ്രമിക്കുക. കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും കപ്പ് ഞങ്ങൾ തൂക്കിയിരിക്കും.’  നൗഷാദ് പരി (ടീം മാനേജർ, കെ.എസ്.ഇ.ബി)

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleആൽവാരസിന്റെ ഒറ്റ ഗോളിൽ ചിലി വീണു; അർജന്റീനക്ക് ജയം
    Next Article ‘മെസ്സി വരും ട്ടാ!’ അർജന്റീന ടീമിനൊപ്പം മെസ്സിയും എത്തുമെന്ന് മന്ത്രി അബ്ദുറഹ്മാൻ

    Related Posts

    എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ

    June 19, 2025

    അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല

    June 19, 2025

    ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം

    June 19, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം

    June 19, 2025

    ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം

    June 19, 2025

    ഫിഫ ക്ലബ് വേൾഡ് കപ്പ് ; റയലിന് അൽ ഹിലാലിന്‍റെ സമനിലപ്പൂട്ട്

    June 19, 2025
    Latest

    എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ

    June 19, 2025By Rizwan Abdul Rasheed

    മയാമി: വയർ സംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെത്തുടർന്ന് റയൽ മഡ്രിഡ് താരം കിലിയൻ എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി മൂലം വിശ്രമത്തിലായ…

    അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല

    June 19, 2025

    ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം

    June 19, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം

    June 19, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.