നൈറോബി: കെനിയൻ ഫുട്ബാളിനെ പിടിച്ചുലച്ച് ഒത്തുകളി വിവാദം. ദേശീയ ഗോൾകീപ്പർകൂടിയായ പാട്രിക് മറ്റാസിയുടേതായി പുറത്തെത്തിയ വിഡിയോയിലാണ് കെനിയൻ പ്രീമിയർ ലീഗ് മത്സരത്തിൽ ഒത്തുകളി സൂചനയുള്ളത്. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി 90 ദിവസത്തേക്ക് താരത്തെ മാറ്റിനിർത്തിയിട്ടുണ്ട്. കകാമെഗ ഹോംബോയ്സ് എന്ന ക്ലബിനായാണ് മറ്റാസി കളിക്കുന്നത്. ക്ലബ് ഒത്തുകളി നിഷേധിച്ചിട്ടുണ്ട്. ഹോംബോയ്സ്- ഹാരംബീ മത്സരത്തിൽ മറ്റാസിയുടെ ടീം 4-1ന് ജയിച്ചിരുന്നു. ഫിഫയുമായി സഹകരിച്ച് അന്വേഷണം നടത്തുമെന്ന് ഫുട്ബാൾ കെനിയ ഫെഡറേഷൻ അറിയിച്ചു.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/3mxrZOV