ലണ്ടൻ: എഫ്.എ കപ്പ് സെമി ഫൈനൽ മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയെ നോട്ടിങ്ഹാം ഫോറസ്റ്റും ആസ്റ്റൻ വില്ലയെ ക്രിസ്റ്റൽ പാലസും നേരിടും. ക്വാർട്ടർ ഫൈനലിൽ ബേൺമൗത്തിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് സിറ്റി കടന്നത്.
വിജയികൾക്കായി എർലിങ് ഹാലൻഡും (49) ഉമർ മർമൂഷും (63) ഗോൾ നേടി. 21ാം മിനിറ്റിൽ എവാനിൽസണിലൂടെ ലീഡ് പിടിച്ച ശേഷമാണ് ബേൺമൗത്ത് പിറകോട്ടുപോയത്. പ്രെസറ്റണെ 3-0ത്തിന് വില്ലയും തകർത്തു. മാർകസ് റാഷ്ഫോർഡും (58, പെനാൽറ്റി 63) ജേകബ് റംസെയുമായിരുന്നു (71) സ്കോറർമാർ.
ഗോൾ രഹിത മത്സരത്തിൽ ബ്രൈറ്റണിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് നോട്ടിങ്ഹാം കടന്നത്. ഫുൾഹാമിനെ ക്രിസ്റ്റൽ എതിരില്ലാത്ത മൂന്ന് ഗോളിനും വീഴ്ത്തിയിരുന്നു. സെമി ഫൈനൽ മത്സരങ്ങൾ ഏപ്രിൽ 26ന് നടക്കും.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/RezVYkS