Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ
    • അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല
    • ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം
    • ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം
    • ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Friday, June 20
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച് സെനഗാൾ, ആദ്യ ആഫ്രിക്കൻ രാജ്യം
    Football

    ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച് സെനഗാൾ, ആദ്യ ആഫ്രിക്കൻ രാജ്യം

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadJune 11, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച് സെനഗാൾ, ആദ്യ ആഫ്രിക്കൻ രാജ്യം
    Share
    Facebook Twitter Telegram WhatsApp

    നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെ തോൽപിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി സെനഗാൾ. നോട്ടിങ്ഹാമിലെ സ്വന്തം ആരാധകർക്കു മുന്നിൽ സൗഹൃദ മത്സരത്തിന് ഇറങ്ങിയ ത്രീ ലയൺസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സെനഗാൾ നിലംപരിശാക്കിയത്.

    ഇസ്മായില സാർ, ഹബീബ് ദിയാറ, ചെക്ക് സബാലി എന്നിവരാണ് സെനഗാളിനുവേണ്ടി വലകുലുക്കിയത്. നായകൻ ഹാരി കെയ്നിന്‍റെ വകയായിരുന്നു ഇംഗ്ലണ്ടിന്‍റെ ആശ്വാസ ഗോൾ. ജയത്തോടെ സെനഗാൾ അവരുടെ അപരാജിത കുതിപ്പ് 24 മത്സരങ്ങളിലേക്ക് നീട്ടി. സൂപ്പർ താരങ്ങളെ കളത്തിലിറക്കിയിട്ടും വമ്പൻ തോൽവി വഴങ്ങിയത് പുതിയ പരിശീലകൻ തോമസ് തുഷേലിനും ടീമിനും ക്ഷീണമായി. തുഷേലിനു കീഴിൽ കളിച്ച നാലു മത്സരങ്ങളിൽ ആദ്യ തോൽവിയാണിത്.

    England 1-3 Senegal The Lions of Teranga become the first African nation to beat England in history #ENGSEN pic.twitter.com/HNHjyyQcQP

    — Aadoo Ozzo🇵🇸 (@Aadozo)
    June 10, 2025

    കഴിഞ്ഞദിവസം അൻഡോറക്കെതിരെ ലോകകപ്പ് യോഗ്യത റൗണ്ട് കളിച്ച ടീമിൽനിന്ന് 10 മാറ്റങ്ങളുമായാണ് ആതിഥേയർ കളത്തിലിറങ്ങിയത്. ഏഴാം മിനിറ്റിൽ തന്നെ കെയ്നിലൂടെ ഇംഗ്ലണ്ട് ലീഡെടുത്തു. അന്തോണി ഗോർഡൻസിന്‍റെ ഷോട്ട് സെനഗാൾ ഗോൾകീപ്പർ എഡ്വേർഡ് മെൻഡി തട്ടിയകറ്റിയെങ്കിലും പന്ത് വന്നു വീണത് കെയ്നിന്‍റെ തൊട്ടുമുന്നിൽ. താരം അനായായം പന്ത് വലയിലാക്കി. 40ാം മിനിറ്റിൽ ഇസ്മായില സാറിന്‍റെ ഗോളിലൂടെ സെനഗാൾ മത്സരത്തിൽ ഒപ്പമെത്തി.

    Cheick Sabaly makes it 3_1 for Senegal vs England 🔥🔥💯💯pic.twitter.com/gJARYkM1p4

    — Evans Muthee (@muthee_evans)
    June 10, 2025

    വലതു മൂലയിൽനിന്ന് നികോളാസ് ജാക്സൺ ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസിൽനിന്നെത്തിയ പന്ത് കെയിൽ വാക്കറെയും മറികടന്നെത്തിയ സാർ ലക്ഷ്യത്തിലെത്തിച്ചു. 62ാം മിനിറ്റിൽ ദിയാറയിലൂടെ സന്ദർശകർ ലീഡെടുത്തു. കൂലിബാലിയാണ് ഗോളിന് വഴിയൊരുക്കിയത്. 85ാം മിനിറ്റിൽ പകരക്കാരൻ ജൂഡ് ബെല്ലിങ്ഹാമിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചെങ്കിലും വാർ പരിശോധനയിൽ ഹാൻഡ് ബാളിനെ തുടർന്ന് റഫറി ഗോൾ നിഷേധിച്ചു.

    England 1 Vs 3 Senegal. Game ends with 21 of the 22 players on the pitch being black. England lose to African opposition for the first time.💪🏾 pic.twitter.com/nzOmQMzHHC

    — Trae Zeeofor (@trae_z)
    June 10, 2025

    ഇതിനിടെ ബുകായോ സാക്കയുടെ ഒരു തകർപ്പൻ ഷോട്ട് മെൻഡി രക്ഷപ്പെടുത്തി. ഇൻജുറി ടൈമിൽ (90+3) സബാലി മൂന്നാം ഗോളും നേടി ഇംഗ്ലണ്ടിന്‍റെ നെഞ്ചത്ത് അവസാന ആണിയും അടിച്ചു. പന്ത് കൈവശം വെക്കുന്നതിൽ ഇംഗ്ലണ്ട് മുന്നിൽനിന്നെങ്കിലും ഗോളിലേക്കുള്ള ഷോട്ടുകളുടെ കണക്കിൽ സെനഗാളിനായിരുന്നു മുൻതൂക്കം.

    Read Also:  ബാഴ്സയിലെത്തുമോ നിക്കോ വില്യംസ്..?

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleലോകകപ്പിന് കാനറികളും! പരാഗ്വെയെ ഒരു ഗോളിന് വീഴ്ത്തി ബ്രസീലിന് യോഗ്യത, ആഞ്ചലോട്ടിക്ക് കീഴിൽ ആദ്യ ജയം
    Next Article പ്ലീസ്, എന്നെ മാറ്റൂ…! പരിശീലക സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ ഫെഡറേഷനോട് അഭ്യർഥിച്ച് മനോലോ മാർക്വേസ്?

    Related Posts

    എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ

    June 19, 2025

    അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല

    June 19, 2025

    ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം

    June 19, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം

    June 19, 2025

    ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം

    June 19, 2025

    ഫിഫ ക്ലബ് വേൾഡ് കപ്പ് ; റയലിന് അൽ ഹിലാലിന്‍റെ സമനിലപ്പൂട്ട്

    June 19, 2025
    Latest

    എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ

    June 19, 2025By Rizwan Abdul Rasheed

    മയാമി: വയർ സംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെത്തുടർന്ന് റയൽ മഡ്രിഡ് താരം കിലിയൻ എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി മൂലം വിശ്രമത്തിലായ…

    അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല

    June 19, 2025

    ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം

    June 19, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം

    June 19, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.