
കൊളംബോ: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ അയർലൻഡിനെ 20 റൺസിന് തോൽപിച്ച് ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റിന് 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അയർലൻഡ് 19.5 ഓവറിൽ 143 റൺസിന് എല്ലാവരും പുറത്തായി.
ശ്രീലങ്കക്കായി കുശാൽ മെൻഡിസ് 43 പന്തിൽ 56 റൺസുമായി പുറത്താവാതെനിന്നു. 19 പന്തിൽ 44 റൺസെടുത്ത കമിൻദു മെൻഡിസിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് സ്കോർ ചലിപ്പിച്ചത്. ഐറിഷ് ബൗളർമാരിൽ ബാരി മക്കാർത്തിയും ജോർജ് ഡോക്ക്റലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അയർലൻഡ് ബാറ്റർമാരിൽ 23 പന്തിൽ 34 റൺസെടുത്ത റോസ് അഡയർ, 34 പന്തിൽ 40 റൺസെടുത്ത ഹാരി ടാക്ടർ, 18 പന്തിൽ 21 റൺടെുത്ത ലോർകൻ ടക്കർ എന്നിവരാണ് തിളങ്ങിയത്. ലങ്കക്ക് വേണ്ടി മഹേഷ് തീക്ഷ്ണ, വനിന്തു ഹസരങ്ക എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
