Close Menu
    Facebook X (Twitter) Instagram
    Tuesday, September 16
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Cricket»രാഹുൽ നല്ല ചിന്താഗതിയുള്ളയാൾ, മോദി അധികാരം നിലനിർത്താൻ മുസ്ലിം-ഹിന്ദു കാർഡ് ഇറക്കുന്നുവെന്നും മുൻ പാക് ക്രിക്കറ്റർ; രാഹുലിന് പുതിയ ‘ഫാൻ ബോയി’യെ കിട്ടിയെന്ന് ബി.ജെ.പി
    Cricket

    രാഹുൽ നല്ല ചിന്താഗതിയുള്ളയാൾ, മോദി അധികാരം നിലനിർത്താൻ മുസ്ലിം-ഹിന്ദു കാർഡ് ഇറക്കുന്നുവെന്നും മുൻ പാക് ക്രിക്കറ്റർ; രാഹുലിന് പുതിയ ‘ഫാൻ ബോയി’യെ കിട്ടിയെന്ന് ബി.ജെ.പി

    MadhyamamBy MadhyamamSeptember 16, 2025No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    രാഹുൽ നല്ല ചിന്താഗതിയുള്ളയാൾ, മോദി അധികാരം നിലനിർത്താൻ മുസ്ലിം-ഹിന്ദു കാർഡ് ഇറക്കുന്നുവെന്നും മുൻ പാക് ക്രിക്കറ്റർ; രാഹുലിന് പുതിയ ‘ഫാൻ ബോയി’യെ കിട്ടിയെന്ന് ബി.ജെ.പി
    Share
    Facebook Twitter LinkedIn Pinterest Email



    ഇസ്ലാമാബാദ്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചും പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷഹീദ് അഫ്രീദി. നല്ല ചിന്താഗതിയുള്ളയാളാണ് രാഹുൽ. ചർച്ചകളിലാണ് അദ്ദേഹം വിശ്വസിക്കുന്നത്. മോദി സർക്കാർ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മതത്തെ ആയുധവത്കരിക്കുകയാണെന്നും പാക് താരം കുറ്റപ്പെടുത്തി.

    പാകിസ്താനിലെ സമാ ടെലിവിഷൻ ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തെ കുറിച്ച് നടത്തിയ ചർച്ചയിലാണ് അഫ്രീദിയുടെ പരാമർശം. ‘ഇന്ത്യയിലെ സർക്കാർ ഭരണം നിലനിർത്താൻ മതത്തെ ഉപയോഗിക്കുകയാണ്. മുസ്ലിം-ഹിന്ദു കാർഡ് ഇറക്കിയാണ് അധികാരം നിലനിർത്തുന്നത്. മോശം ചിന്താഗതിയാണിത്’ -അഫ്രീദി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഏഷ്യ കപ്പിൽ പാകിസ്താനെതിരെ കളിക്കാൻ ഇന്ത്യൻ ടീമിന് അനുമതി നൽകിയതിൽ സൈബറിടങ്ങളിൽ പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് അഫ്രീദിയുടെ പരാമർശം.

    അതേസമയം, രാഹുലിനെ പുകഴ്ത്തിയ അഫ്രീദിക്കെതിരെ ബി.ജെ.പി രംഗത്തെത്തി. ഇന്ത്യയെ വെറുക്കുന്നവരെല്ലാം രാഹുലിനൊപ്പമോ, കോണ്‍ഗ്രസിനൊപ്പമോ സഖ്യം ചേരുകയാണെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല കുറ്റപ്പെടുത്തി. ‘അതില്‍ അത്ഭുതമില്ല, ഇന്ത്യയെ വെറുക്കുന്നവരെല്ലാം രാഹുലിനൊപ്പമോ കോണ്‍ഗ്രസിനൊപ്പമോ സഖ്യം ചേരുകയാണ്. സോറോസ് മുതല്‍ ഷഹീദ് വരെ.. ഐ.എൻ.സി എന്നാല്‍ ഇസ്ലാമാബാദ് നാഷനല്‍ കോണ്‍ഗ്രസ് എന്നാണ്. കോണ്‍ഗ്രസും പാകിസ്താനും തമ്മിലുള്ള സൗഹൃദത്തിന് വളരെ പഴക്കമുണ്ട്’ -ഷെഹ്സാദ് എക്സിൽ കുറിച്ചു.

    Read Also:  ഒമാനെ പുറത്താക്കി യു.എ.ഇ; ഒന്നാമനായി ഇന്ത്യ സൂപ്പർ ഫോറിൽ; പാകിസ്താന് ഇനി മരണപ്പോരാട്ടം

    ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മുതല്‍ 26/11 മുംബൈ, പുല്‍വാമ, പഹല്‍ഗാം ആക്രമണങ്ങളില്‍ പാകിസ്താന് ക്ലീന്‍ ചിറ്റ് നല്‍കുന്നതുവരെയുള്ള കാര്യങ്ങളില്‍ കോൺഗ്രസ് എല്ലായ്‌പ്പോഴും പാകിസ്താന്റെ ഭാഷ്യമാണ് ഏറ്റുപറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

    Rahul Gandhi has been the darling of Pakistan!शाहिद अफरीदी और पाकिस्तानी लोग राहुल गांधी को अपना नेता बना सकते हैं। pic.twitter.com/MI4Io4R3mV

    — Kiren Rijiju (@KirenRijiju) September 16, 2025

    രാഹുൽ ഗാന്ധിക്ക് പുതിയ ഫാൻ ബോയിയെ കിട്ടിയിരിക്കുകയാണെന്ന് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി പരിഹസിച്ചു. ഇന്ത്യയുടെ ശത്രുക്കൾ കോൺഗ്രസിനെ പുകഴ്ത്തുമ്പോൾ, അവർ ഭാരതത്തിന് എതിരാണെന്ന് മനസ്സാലാക്കണമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

    ഞായറാഴ്ച ദുബൈയിൽ നടന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുന്നോടിയായുള്ള ടോസിങ്ങിനിടെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പാക് നായകന് ഹസ്തദാനം നൽകിയിരുന്നില്ല. ടോസിടൽ പൂർത്തിയാക്കിയതിനു പിന്നാലെ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ ഹസ്തദാനം ചെയ്യാതെയായിരുന്നു മൈതാനം വിട്ടത്. തുടർന്ന് കളി കഴിഞ്ഞ ശേഷവും ഹസ്തദാനമില്ലാതെ താരങ്ങൾ മടങ്ങി. ഇന്ത്യൻ ഭാഗത്തു നിന്നുണ്ടായ അവഗണനയിൽ പ്രതിഷേധമറിയിച്ച പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പിന്നീട് പരാതിയുമായി രംഗത്തുവന്നിരുന്നു.

    गुलु गुलु तुम करो चोंचे तुम लड़ाओ याराना तुम निभाओ और सवाल हमसे पूछोगे?शर्म करो घटिया भाजपाईयों pic.twitter.com/gXVGIyf4MP

    — Supriya Shrinate (@SupriyaShrinate) September 16, 2025

    ഐ.സി.സി ചട്ടവും എം.സി.സി നിയമവും ലംഘിക്കുന്ന നടപടിയാണ് മാച്ച് റഫറിയിൽ നിന്നുണ്ടായതെന്ന് പി.സി.ബി ചെയർമാൻ മുഹ്സിൻ നഖ്‍വി ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ടൂർണമെന്റിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ ശേഷിക്കുന്ന മത്സരങ്ങൾ ബഹിഷ്‍കരിക്കുമെന്ന് പാകിസ്താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

    Read Also:  ആ​രാ​ധ​ക​ർ ഒ​ഴു​കി ആ​വേ​ശം നി​റ​ച്ച്​ ഇ​ന്ത്യ-​പാ​ക്​ മ​ത്സ​രം



    © Madhyamam

    Asia Cup 2025 India-Pakistan match Narendra Modi Rahul Gandhi Shahid Afridi അധകര ഇറകകനനവനന ഏഷ്യ കപ്പ് ക്രിക്കറ്റ് കടടയനന കരകകററർ കർഡ ചനതഗതയളളയൾ നലനർതതൻ നലല പക പതയ ഫൻ ബ.ജ.പ ബയയ മദ മൻ മസലഹനദ രഹലന രഹൽ രാഹുൽ ഗാന്ധി ഷഹീദ് അഫ്രീദി
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Madhyamam
    • Website
    • Facebook
    • X (Twitter)
    • Instagram

    Related Posts

    ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്​പോൺസറായി അ​പ്പോളോ ടയേഴ്സ്; ബി.സി.സി.ഐക്ക് നൽകുക ഡ്രീം 11 കൊടുത്തതിനേക്കാളും കൂടിയ തുക

    September 16, 2025

    ‘പാകിസ്താന്‍റെ മത്സരം കാണാൻ പോലും കൊള്ളില്ല; 15 ഓവറിനു ശേഷം ചാനൽ മാറ്റി പ്രീമിയർ ലീഗ് കണ്ടു’

    September 16, 2025

    ഒമാനെ പുറത്താക്കി യു.എ.ഇ; ഒന്നാമനായി ഇന്ത്യ സൂപ്പർ ഫോറിൽ; പാകിസ്താന് ഇനി മരണപ്പോരാട്ടം

    September 16, 2025

    ‘അങ്ങനെ നിയമമൊന്നുമില്ല’; പാക് താരങ്ങൾക്ക് കൈകൊടുക്കാത്തതിൽ വിശദീകരണവുമായി ബി.സി.സി.ഐ

    September 16, 2025

    അറബിക്കളി‍യിൽ യു.എ.ഇ; ഒമാനെതിരെ 42 റൺസ് ജയം

    September 16, 2025

    ആ​രാ​ധ​ക​ർ ഒ​ഴു​കി ആ​വേ​ശം നി​റ​ച്ച്​ ഇ​ന്ത്യ-​പാ​ക്​ മ​ത്സ​രം

    September 15, 2025

    Comments are closed.

    Recent Posts
    • രാഹുൽ നല്ല ചിന്താഗതിയുള്ളയാൾ, മോദി അധികാരം നിലനിർത്താൻ മുസ്ലിം-ഹിന്ദു കാർഡ് ഇറക്കുന്നുവെന്നും മുൻ പാക് ക്രിക്കറ്റർ; രാഹുലിന് പുതിയ ‘ഫാൻ ബോയി’യെ കിട്ടിയെന്ന് ബി.ജെ.പി September 16, 2025
    • കേരള ബ്ലാസ്റ്റേഴ്സ് വിൽപനക്ക്..?; സ്വന്തമാക്കാനൊരുങ്ങി കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് September 16, 2025
    • ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്​പോൺസറായി അ​പ്പോളോ ടയേഴ്സ്; ബി.സി.സി.ഐക്ക് നൽകുക ഡ്രീം 11 കൊടുത്തതിനേക്കാളും കൂടിയ തുക September 16, 2025
    • ‘പാകിസ്താന്‍റെ മത്സരം കാണാൻ പോലും കൊള്ളില്ല; 15 ഓവറിനു ശേഷം ചാനൽ മാറ്റി പ്രീമിയർ ലീഗ് കണ്ടു’ September 16, 2025
    • ചാമ്പ്യൻസ് ലീഗ്: എംബാപ്പെയെ ഇത്തവണയെങ്കിലും ഭാഗ്യം തുണക്കുമോ..? September 16, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    രാഹുൽ നല്ല ചിന്താഗതിയുള്ളയാൾ, മോദി അധികാരം നിലനിർത്താൻ മുസ്ലിം-ഹിന്ദു കാർഡ് ഇറക്കുന്നുവെന്നും മുൻ പാക് ക്രിക്കറ്റർ; രാഹുലിന് പുതിയ ‘ഫാൻ ബോയി’യെ കിട്ടിയെന്ന് ബി.ജെ.പി

    September 16, 2025

    കേരള ബ്ലാസ്റ്റേഴ്സ് വിൽപനക്ക്..?; സ്വന്തമാക്കാനൊരുങ്ങി കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ്

    September 16, 2025

    ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്​പോൺസറായി അ​പ്പോളോ ടയേഴ്സ്; ബി.സി.സി.ഐക്ക് നൽകുക ഡ്രീം 11 കൊടുത്തതിനേക്കാളും കൂടിയ തുക

    September 16, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.