
ബ്ലെസ്സിങ് മുസറബാനി
ലാഹോർ: സിംബാബ്വെ പേസ് ബൗളർ ബ്ലെസ്സിങ് മുസറബാനി ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ചേർന്നു. ഐ.പി.എല്ലിൽനിന്ന് പുറത്താക്കിയ ബംഗ്ലാദേശ് പേസർ മുസ്തഫിസുർറഹ്മാന് പകരമായാണ് ട്വന്റി20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ മുസറബാനിയെ കെ.കെ.ആർ സംഘത്തിലെടുത്തത്.
പാകിസ്താൻ സൂപ്പർ ലീഗിൽ ഇസ്ലാമാബാദ് യുനൈറ്റഡ് താരമായിരിക്കെ കരാറിൽനിന്ന് പിന്മാറിയാണ് താരത്തിന്റെ കൂടുമാറ്റം. ഇതിനെതിരെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തി. പി.എസ്.എല്ലും ഐ.പി.എല്ലിലും ഏകദേശം ഒരേ സമയത്തായതിനാൽ കരാർ റദ്ദാക്കിപ്പോവാൻ ആരെയും അനുവദിക്കില്ലെന്ന് കഴിഞ്ഞ വർഷംതന്നെ വ്യക്തമായ സന്ദേശം നൽകിയിരുന്നതായി പി.സി.ബി വൃത്തങ്ങൾ അറിയിച്ചു. മുസറബാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി.
