ഒന്നാം വ​നി​ത ട്വ​ന്റി20യിൽ മഴക്കളി: ആ​സ്ട്രേ​ലി​യക്കെതിരെ ഇ​ന്ത്യക്ക് ജയം



സി​ഡ്നി: വ​നി​ത ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ​ക്ക് ജ​യം. മ​ഴ ക​ളി ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഡെ​ക്ക് വ​ർ​ത്ത്-​ലൂ​യി​സ് നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ 21 റ​ൺ​സി​ന് വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​സ്ട്രേ​ലി​യ 18 ഓ​വ​റി​ൽ 133 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ സ​ന്ദ​ർ​ശ​ക​ർ 5.1 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റി​ന് 50 റ​ൺ​സി​ൽ നി​ൽ​ക്കെ മ​ഴ പെ​യ്തു. തു​ട​ർ​ന്നാ​ണ് ഡി.​എ​ൽ.​എ​സ് നി​യ​മ​പ്ര​കാ​രം വി​ജ​യി​ക​ളെ തീ​രു​മാ​നി​ച്ച​ത്.

ഷ​ഫാ​ലി വ​ർ​മ 11 പ​ന്തി​ൽ 21 റ​ൺ​സ​ടി​ച്ച് മ​ട​ങ്ങി​യ​പ്പോ​ൾ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​യും (16) ജെ​മീ​മ റോ​ഡ്രി​ഗ​സും (9) പു​റ​ത്താ​വാ​തെ നി​ന്നു. 30 റ​ൺ​സെ​ടു​ത്ത ജോ​ർ​ജി​യ വെ​യ​ർ​ഹാം ആ​ണ് ആ​തി​ഥേ‍യ​രു​ടെ ടോ​പ് സ്കോ​റ​ർ. ഇ​ന്ത്യ​ക്കാ​യി അ​രു​ന്ധ​തി റെ​ഡ്ഡി നാ​ലും രേ​ണു​ക സി​ങ്ങും ശ്രീ ​ച​ര​ണി​യും ര​ണ്ട് വീ​ത​വും വി​ക്ക​റ്റ് വീ​ഴ്ത്തി. അ​രു​ന്ധ​തി​യാ​ണ് ക​ളി​യി​ലെ താ​രം. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ലു​ള്ള​ത്.

റൈ​സി​ങ് സ്റ്റാ​ർ​സ് വ​നി​ത ഏ​ഷ്യ ക​പ്പ്: പാ​കി​സ്താ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ

ബാ​ങ്കോ​ക്: റൈ​സി​ങ് സ്റ്റാ​ർ​സ് വ​നി​ത ഏ​ഷ്യ ക​പ്പ് ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ പാ​കി​സ്താ​ൻ എ ​ടീ​മി​നെ എ​ട്ട് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ഇ​ന്ത്യ എ. ​ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​കി​സ്താ​ൻ 18.5 ഓ​വ​റി​ൽ 93 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ഇ​ന്ത്യ 10.1 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റി​ന് ല​ക്ഷ്യം ക​ണ്ടു. 29 പ​ന്തി​ൽ 55 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ​നി​ന്ന ഓ​പ​ണ​ർ വൃ​ന്ദ ദി​നേ​ശാ​ണ് വി​ജ​യ​ശി​ൽ​പി. 23 റ​ൺ​സ് നേ​ടി​യ ശ​വ്വാ​ൽ സു​ൽ​ഫി​ക്ക​ർ പാ​കി​സ്താ​ന്റെ ടോ​പ് സ്കോ​റ​റാ​യി. ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രി​ൽ സൈ​മ താ​ക്കൂ​റും രാ​ധ യാ​ദ​വും പ്രേ​മ റാ​വ​ത്തും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ​പ്പോ​ൾ മ​ല​യാ​ളി താ​രം മി​ന്നു മ​ണി ഒ​രാ​ളെ മ​ട​ക്കി.



© Madhyamam