നാലാമതും തോറ്റ് ശ്രീലങ്ക; ഇന്ത്യക്ക് 30 റൺസ് ജയം, കാര്യവട്ടത്ത് സ്മൃതി-ഷഫാലി ഷോ..!


തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ നാ​ലാം വ​നി​ത ട്വ​ന്റി 20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് തകർപ്പന്‍ ജയം. 30 റൺസിനാണ് ലങ്കയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് അടിച്ചുകൂട്ടിയത്.

ഓ​പ​ണ​ർ​മാ​രാ​യ സ്മൃ​തി മ​ന്ദാ​ന​യു​ടെ​യും (48 പ​ന്തി​ൽ 80) ഷ​ഫാ​ലി വ​ർ​മ​യു​ടെ​യും (46 പ​ന്തി​ൽ 79) മിന്നും പ്രകടനമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 37 പന്തിൽ 52 റൺസെടുത്ത ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവും 33 റൺസെടുത്ത ഓപണർ ഹസിനി പെരേരയുമാണ് അൽപമെങ്കിലും ചെറുത്ത് നിന്നത്.

നേരത്ത, വ​നി​ത ട്വ​ന്റി20 ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണി​ത്. 2024ൽ ​ന​വി മും​ബൈ​യി​ൽ വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രെ നേ​ടി​യ 217/4 എ​ന്ന സ്കോ​റാ​ണ് കാ​ര്യ​വ​ട്ട​ത്തെ റ​ണ്ണൊ​ഴു​ക്കി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. ഒ​ന്നാം വി​ക്ക​റ്റി​ലും ഇ​ന്ത്യ റെ​ക്കോ​ഡി​ട്ടു. 2019ൽ ​വി​ൻ​ഡീ​സി​നെ​തി​രെ കു​റി​ച്ച 143 റ​ൺ​സി​ന്റെ സ്വ​ന്തം റെ​ക്കോ​ഡാ​ണ് 162 റ​ൺ​സ​ടി​ച്ച് സ്മൃ​തി​യും മ​ന്ദാ​ന​യും പു​തു​ക്കി​യ​ത്.

കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക​ൻ ക്യാ​പ്റ്റ​ൻ ച​മാ​രി അ​ത്ത​പ്പ​ത്തു ഇ​ന്ത്യ​യെ ബാ​റ്റി​ങ്ങി​ന് അ​യ​ച്ചു. എ​ന്നാ​ൽ, പ​ര​മ്പ​ര​യി​ൽ ആ​ദ്യ​മാ​യി ബാ​റ്റി​ങ്ങോ​ടെ തു​ട​ങ്ങാ​ൻ അ​വ​സ​രം ല​ഭി​ച്ച ഇ​ന്ത്യ അ​വ​സ​രം ശ​രി​ക്കും മു​ത​ലാ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ പ​ന്തു​മു​ത​ൽ ആ​ക്ര​മി​ച്ച് ക​ളി​ച്ച ഷ​ഫാ​ലി​യും സ്മൃ​തി​യും ശ്രീ​ല​ങ്ക​ൻ ബൗ​ള​ർ​മാ​രെ അ​ടി​ച്ചു നി​ലം​പ​രി​ശാ​ക്കി. പ​വ​ർ​പ്ലേ​യു​ടെ ആ​ദ്യ ആ​റ് ഓ​വ​റു​ക​ളി​ൽ ഇ​രു​വ​രും 61 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ശ്രീ​ല​ങ്ക​ൻ ബൗ​ള​ർ​മാ​ർ​ക്ക് അ​മ്പ​യ​റി​ന് മു​ന്നി​ൽ ഒ​ന്ന് ഉ​റ​ക്കെ ഒ​ച്ച​വെ​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത രീ​തി​യി​ൽ റ​ൺ​സ് നേ​ടി​യ ഇ​രു​വ​രും 11 ഓ​വ​റി​ൽ ടീം ​സ്കോ​ർ 100 ക​ട​ത്തി. തൊ​ട്ടു​പു​റ​കെ പ​ര​മ്പ​ര​യി​ലെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം അ​ർ​ധ സെ​ഞ്ച്വ​റി നേ​രി​ട്ട 30ാം പ​ന്തി​ൽ ഷ​ഫാ​ലി പൂ​ർ​ത്തി​യാ​ക്കി.

ഷ​ഫാ​ലി​യു​ടെ വെ​ടി​ക്കെ​ട്ടി​ൽ ഒ​രു​ഘ​ട്ട​ത്തി​ൽ കാ​ഴ്ച​ക്കാ​രി​യു​ടെ റോ​ളി​ലാ​യി​രു​ന്നു സ്മൃ​തി. ടീം ​സ്കോ​ർ 100 ക​ട​ന്ന​തോ​ടെ ക​ളി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. മ​ത്സ​ര​ബു​ദ്ധി​യോ​ടെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ ബാ​റ്റ് വീ​ശി​യ​തോ​ടെ പ​തി​നാ​യി​ര​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞ ഗാ​ല​റി ആ​വേ​ശ​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ച്ചു. 15.2 ഓ​വ​റി​ൽ സ്കോ​ർ 162ൽ ​നി​ൽ​ക്കെ ഷ​ഫാ​ലി​യെ (79) നി​മ​ഷ മ​ധു​ഷാ​നി നേ​രി​ട്ട് പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് അ​പ​ക​ട​ക​ര​മാ​യ കൂ​ട്ടു​കെ​ട്ട് പൊ​ളി​ഞ്ഞ​ത്. 12 ഫോ​റു​ക​ളും ഒ​രു സി​ക്സു​മാ​ണ് ഷ​ഫാ​ലി​യു​ടെ ബാ​റ്റി​ൽ​നി​ന്ന് പി​റ​ന്ന​ത്. ഷ​ഫാ​ലി മ​ട​ങ്ങി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ സ്മൃ​തി​യെ​യും (80) ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യി. 48 പ​ന്തി​ൽ മൂ​ന്ന് സി​ക്സി​ന്റെ​യും 11 ഫോ​റി​ന്റെ​യും അ​ക​മ്പ​ടി​യോ​ടെ സെ​ഞ്ച്വ​റി​യി​ലേ​ക്ക് നീ​ങ്ങി​യ സ്മൃ​തി​യെ മ​ൽ​ഷ ഷെ​ഹാ​നി​യു​ടെ പ​ന്തി​ൽ ബാ​ക്ക് വേ​ഡ് സ്വ​ക​ർ ല​ഗി​ൽ ഇ​മേ​ഷ ധു​ലാ​നി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രു​ടെ​യും അ​ഭാ​വം തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച റി​ച്ച ഘോ​ഷും ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​തും ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​ല്ല. ക​വി​ഷ ദു​ൽ​ഹ​രി​യു​ടെ 19ാം ഓ​വ​ർ മൂ​ന്ന് സി​ക്സ​ട​ക്കം 23 റ​ൺ​സാ​ണ് റി​ച്ച​യും ഹ​ർ​മ​നും ചേ​ർ​ന്ന് അ​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ൽ 22 ഉം ​റി​ച്ച​യു​ടെ സം​ഭാ​വ​ന​യാ​യി​രു​ന്നു. 16 പ​ന്തി​ൽ 40 റ​ൺ​സു​മാ​യി റി​ച്ച ഘോ​ഷും 10 പ​ന്തി​ൽ 16 റ​ൺ​സു​മാ​യി ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും പു​റ​ത്താ​കാ​തെ​നി​ന്നു.

© Madhyamam