
നാഗ്പുർ: ന്യൂസിലൻഡിനെതിരെയുള്ള ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 48 റൺസിന്‍റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 239 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്‍റെ ഇന്നിങ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസിൽ അവസാനിച്ചു. അർധ സെഞ്ച്വറി നേടിയ ഗ്ലെൻ ഫിലിപ്സാണ് (78) സന്ദർശകരുടെ ടോപ് സ്കോറർ. മാർക് ചാപ്മാൻ (39), ഡാരിൽ മിച്ചൽ (28) ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ (20*) എന്നിവർ പൊരുതി നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഇന്ത്യക്കായി വരുൺ ചക്രവർത്തിയും ശിവം ദുബെയും രണ്ട് വീതം വിക്കറ്റുകൾ നേടി. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
Updating…
