" ത​കർ​ക്ക​ണം ഗെ​യ്‍ലി​ന്റെ 175 " ; ഐ.​പി.​എ​ല്ലി​ൽ ന​യം വ്യ​ക്ത​മാ​ക്കി വൈ​ഭ​വ് സൂ​ര്യ​വം​ശി



ന്യൂഡൽഹി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന് മാ​ർ​ച്ച് 28ന് ​തു​ട​ക്ക​മാ​കാ​നി​രി​ക്കേ ബാ​റ്റി​ങ് വി​സ്മ​യം വൈ​ഭ​വ് സൂ​ര്യ​വം​ശി ന​യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കൂ​റ്റ​ന​ടി​ക്കാ​ര​ൻ ക്രി​സ് ഗെ​യ്‍ലി​െ​ന്റ 175 റ​ൺ​സ് എ​ന്ന റെ​ക്കോ​ഡ് ത​ക​ർ​ക്കു​ക​യാ​ണ് താ​രം ഇ​ത്ത​വ​ണ​ത്തെ ല​ക്ഷ്യ​മാ​യി മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ബി.​സി.​സി.​ഐ ന​മ​ൻ പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ലാ​ണ് വൈ​ഭ​വ് ത​െ​ന്റ ല​ക്ഷ്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്. സ്വ​ന്തം ടീ​മാ​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു​വേ​ണ്ടി കി​രീ​ടം നേ​ടു​ക​യാ​ണ് ആ​ത്യ​ന്തി​ക ല​ക്ഷ്യ​മെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ങ്ങ​നെ​യാ​ണ് കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​തെ​ങ്കി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ക​ട​നം ഒ​രു ട്രെ​യ്‍ല​ർ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് ക​രു​തേ​ണ്ടി​വ​രും. ശ​രി​ക്കു​ള്ള​ത് വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളൂ. 2013 ഐ.​പി.​എ​ല്ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് താ​ര​മാ​യി​രു​ന്ന ക്രി​സ് ഗെ​യ്ൽ ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പു​ണെ വാ​രി​യേ​ഴ്സി​നെ​തി​രെ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഐ.​പി.​എ​ല്ലി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​ർ എ​ന്ന റെ​ക്കോ​ഡും അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി. ഈ ​റെ​ക്കോ​ഡ് പ​ഴ​ങ്ക​ഥ​യാ​ക്കാ​ൻ വൈ​ഭ​വി​ന് ക​ഴി​യു​മോ​യെ​ന്നാ​ണ് ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്. കേ​വ​ലം 66 പ​ന്തി​ൽ 17 സി​ക്സ​റു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ക്രി​സ് ഗെ​യ്ൽ റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. ആ ​മ​ത്സ​ര​ത്തി​ൽ​ത​ന്നെ 30 പ​ന്തി​ൽ​നി​ന്ന് ശ​ത​കം നേ​ടി അ​തി​വേ​ഗ ​ഐ.​പി.​എ​ൽ സെ​ഞ്ച്വ​റി​യും താ​രം നേ​ടി.

ഐ.​പി.​എ​ല്ലി​ൽ മ​റി​ക​ട​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മൂ​ന്ന് റെ​ക്കോ​ഡു​ക​ളി​ൽ ഒ​ന്ന് തി​ര​ഞ്ഞെ​ടു​ക്കാ​നാ​ണ് അ​വ​താ​ര​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഒ​രു ഓ​വ​റി​ൽ ആ​റ് സി​ക്സ് നേ​ടു​ക, ഏ​റ്റ​വും വേ​ഗ​മേ​റി​യ ഐ.​പി.​എ​ൽ സെ​ഞ്ച്വ​റി നേ​ടു​ക, ട്വ​ന്റി20 ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​ർ എ​ന്ന ക്രി​സ് ഗെ​യ്‍ലി​െ​ന്റ റെ​ക്കോ​ഡ് (175 റ​ൺ​സ്) ത​ക​ർ​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു മു​​ന്നോ​ട്ടു​വെ​ച്ച ല​ക്ഷ്യ​ങ്ങ​ൾ. ഇ​തി​ൽ ത​െ​ന്റ ല​ക്ഷ്യം തി​ര​ഞ്ഞെ​ടു​ക്കാ​ൻ വൈ​ഭ​വി​ന് ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കേ​ണ്ടി വ​ന്നി​ല്ല.

ക​ഴി​ഞ്ഞ ഐ.​പി.​എ​ല്ലി​ൽ 14ാം വ​യ​സ്സി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന കീ​ർ​ത്തി​യോ​ടെ​യാ​ണ് വൈ​ഭ​വ് അ​ര​ങ്ങേ​റ്റ​ത്തി​നി​റ​ങ്ങി​യ​ത്. ഐ.​പി.​എ​ൽ ക​രി​യ​റി​ലെ ആ​ദ്യ ബാ​ൾ ത​ന്നെ സി​ക്സ​ർ പ​റ​ത്തി​യാ​യി​രു​ന്നു തു​ട​ക്കം. പി​ന്നാ​ലെ, ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രെ 35 പ​ന്തി​ൽ​നി​ന്ന് ശ​ത​കം തി​ക​ച്ച് വി​സ്മ​യ​ക്കൊ​ടു​മു​ടി​യേ​റി. ഇ​ന്ത്യ​യി​ലെ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ​ക്ക് ആ​ഘോ​ഷി​ക്കാ​ൻ പു​തി​യൊ​രു താ​രം പി​റ​വി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​വി​ടെ. ആ​രം​ഭ ശൂ​ര​ത്വ​മാ​യി​രി​ക്കു​മോ എ​ന്ന സ​ന്ദേ​ഹം ചി​ല​രെ​ങ്കി​ലും പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ, ആ ​സം​ശ​യ​ങ്ങ​ളെ​ല്ലാം അ​സ്ഥാ​ന​ത്താ​ക്കി മി​ന്നും പ്ര​ക​ട​നം തു​ട​രു​ക​യാ​യി​രു​ന്നു താ​രം. ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 252 റ​ൺ​സാ​ണ് വൈ​ഭ​വ് ഐ.​പി.​എ​ല്ലി​ൽ നേ​ടി​യ​ത്.

ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ 80 പ​ന്തി​ൽ​നി​ന്ന് 175 റ​ൺ​സ് നേ​ടി ടീ​മി​നെ കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ക്കാ​നും വൈ​ഭ​വി​നാ​യി. ടൂ​ർ​ണ​മെ​ന്റി​ൽ 439 റ​ൺ​സ് നേ​ടി റ​ൺ നേ​ട്ട​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​മെ​ത്തി.



© Madhyamam