ആസ്ട്രേലിയക്ക് വിജയലക്ഷ്യം 131 റൺസ്; മഴ ഭീഷണിയിൽ മൽസരം



പെര്‍ത്ത്: ആസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ രസംകൊല്ലിയായെത്തി മഴ. ഇടക്ക് മഴ പെയ്തതു മൂലം 26 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ​ 136 റൺസെടുത്തു.ഡക് വർത്ത് നിയമം അനുസരിച്ച് വിജയലക്ഷ്യം 131 റൺസാക്കുകയായിരുന്നു. ടോസ് നേടിയ ആസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ക്രീസിലെത്തിയ കോഹ്‍ലിയും ആസ്ട്രേലിയയിൽ ആദ്യമായി പൂജ്യനായി മടങ്ങുകയായിരുന്നു.തുടക്കം മുതലേ വിക്കറ്റുകൾ വീണ മൽസരത്തിൽ ഇന്ത്യൻ നിരയിൽ രാഹുലും അക്സർ പട്ടേലും മാത്രമേ ആസ്ട്രേലിയൻ പേസർമാരുടെ മുന്നിൽ പിടിച്ചു നിന്നുള്ളൂ.

മൽസരം1.5 ഓവർ പിന്നിട്ടപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന ദയനീയ നിലയിലായിരുന്നു ഇന്ത്യ. പിന്നീടാണ് മഴ കളിമുടക്കിയത്. വിരാട് കോഹ്‍ലി (0), രോഹിത് ശർമ (8), ശുഭ്മാൻ ഗിൽ (10) എന്നിവരെ നേരത്തേ നഷ്ടമായി. നാലാം ഓവറില്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ പന്തില്‍ മാറ്റ് റെന്‍ഷോ ക്യാച്ചെടുക്കുകയായിരുന്നു.

ഒരു ഫോർ ഉള്‍പ്പെടെ 14 പന്തില്‍ നിന്ന് എട്ട് റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ശ്രേയസ് അയ്യരും നിരാശപ്പെടുത്തുകയായിരുന്നു (11) ഹേസൽവുഡിന്റെ ബോളിൽ ഫിലിപ്പിന് പിടികൊടുക്കുകയായിരുന്നു. പതിവുപോലെ ഇന്ത്യയുടെ വാലറ്റം തകർന്നടിയുകയായിരുന്നു . വാഷിങ്ടൺ സുന്ദർ (10) കുനേമാന്റെ ബോളിൽ ക്ലീൺ ബോൾഡ്, ഹർഷിത് റാണ (1) ഓവന്റെ ബോളിൽ ഫിലിപ്പിന് പിടികൊടുത്ത് കൂടാരം കയറി. അർഷ്ദീപ് സിങ് (0), ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച നിതീഷ് കുമാർ റെഡ്ഡി (19) റൺസെടുത്ത് മുഹമ്മദ് സിറാജിനൊപ്പം (0) അവസാനം വരെ തുടരുകയായിരുന്നു.



© Madhyamam