ലോകത്തെ ഏറ്റവും പ്രശസ്തമായ ഫുട്ബോൾ താരങ്ങളിലൊരാളായ ക്രിസ്റ്റിയാനോ റൊണാൾഡോ തന്റെ YouTube ചാനൽ ലോഞ്ച് ചെയ്തു. YouTube ചാനൽ ലോഞ്ച് ചെയ്ത് 90 മിനിറ്റിനുള്ളിൽ ഒരു ദശലക്ഷത്തിലധികം ആളുകളാണ് പോർച്ചുഗീസ് ഫുട്ബോൾ താരം റൊണാൾഡോയുടെ ചാനൽ സബ്‌സ്ക്രൈബ് ചെയ്തത്. “വെയിറ്റ് കഴിഞ്ഞു. എന്റെ @YouTube ചാനൽ അവസാനം ഇവിടെയുണ്ട്! SIUUUbscribe and join me on this new journey,” റൊണാൾഡോ ബുധനാഴ്ച തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തു. താൻ ആദ്യത്തെ വീഡിയോ പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ 1.69 ദശലക്ഷം സബ്‌സ്ക്രൈബർമാർ പുതുതായി ലോഞ്ച് ചെയ്ത ഡിജിറ്റൽ ചാനലിൽ ചേർന്നു. റൊണാൾഡോയ്ക്ക് X പ്ലാറ്റ്‌ഫോമിൽ 112.5 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്, ഫേസ്ബുക്കിൽ 170 ദശലക്ഷവും ഇൻസ്റ്റാഗ്രാമിൽ 636 ദശലക്ഷവും. മുൻ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വ്യാഴാഴ്ച അൽ-റാഇഡിനെതിരെ തന്റെ ടീമിന്റെ സൗദി പ്രോ ലീഗ് ഓപ്പണർക്കായി ഒരുങ്ങുകയാണ്.
Author: Rizwan
ഇന്നലെ നടന്ന പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷൻ (PFA) അവാർഡ് ചടങ്ങിൽ ഇംഗ്ലീഷ് ഫുട്ബോളിന്റെ മികച്ച താരങ്ങളെ തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണിലെ മികച്ച താരങ്ങളെ തിരഞ്ഞെടുത്ത് പുരസ്കാരം നൽകിയതോടൊപ്പം, വർഷത്തിലെ മികച്ച ഇലവൻ താരങ്ങളുടെ പട്ടികയും പുറത്തിറക്കി. ആഴ്‌സണലിൽ നിന്ന് അഞ്ചും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് നാലും താരങ്ങൾ ഇടം നേടി. വർഷത്തിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം (PFA Young player of the year) ചെൽസിയുടെ താരം കോൾ പാൽമറിന് ലഭിച്ചു. കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് 22 ഗോളും 11 അസിസ്റ്റും നൽകിയ താരമാണ് കോൾ പാൽമർ. അതേസമയം വർഷത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം (PFA player of the year) മാൻസിറ്റിയുടെ ഫിൽ ഫോഡന് ലഭിച്ചു. 35 മത്സരങ്ങളിൽ നിന്ന് 19 ഗോളും 8 അസിസ്റ്റും നൽകിയ താരമാണ് ഫിൽ ഫോഡൻ.
അത്ഭുതപ്പെടുത്തുന്ന ഒരു തീരുമാനമാണ് ഇൽക്കായ് ഗുണ്ടോഗൻ ട്രാൻസ്ഫർ കാര്യത്തിൽ ബാഴ്‌സലോണ സ്വീകരിച്ചിരിക്കുന്നത്. ജർമൻ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ വിടാൻ തീരുമാനിച്ചിരിക്കുകയാണ് ക്ലബ്. പ്രശസ്ത ഫുട്ബോൾ റിപ്പോർട്ടർ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത പങ്കുവെച്ചത്. ഗുണ്ടോഗനെ വെറുതെ കൊടുക്കാതെ വിൽക്കുന്നതിനെ കുറിച്ചായിരുന്നു ഇതുവരെ ബാഴ്‌സലോണയുടെ സമീപനം. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുകയാണ്. ഗുണ്ടോഗന്റെ വളരെ ഉയർന്ന ശമ്പളമാണ് പ്രധാന കാരണം. താരത്തെ വിട്ടയക്കുന്നതിലൂടെ ലഭിക്കുന്ന തുക ബാർസയ്ക്ക് എല്ലാ താരങ്ങളെയും രജിസ്റ്റർ ചെയ്യുന്നതിന് വലിയ സഹായമാകും. പ്രത്യേകിച്ചും വൻ തുകയ്ക്ക് എത്തിയ ഡാനി ഒൽമോയെ രജിസ്റ്റർ ചെയ്യുന്നതിന്. കഴിഞ്ഞ സീസണിലെ ലാ ലിഗ തുടക്ക മത്സരത്തിൽ ഒൽമോയ്ക്ക് കളിക്കാൻ കഴിയാതിരുന്നത് ഈ പ്രശ്നം കാരണമായിരുന്നു. ഗുണ്ടോഗനെ പുറത്താക്കാൻ ഈ കാര്യങ്ങൾ ഒക്കെയാണ് ബാർസയെ പ്രേരിപ്പിക്കുന്നത്. അതിനാൽ തന്നെ ട്രാൻസ്ഫർ ഫീ എടുക്കാതെ താരത്തെ വിടാൻ തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ. ഗുണ്ടോഗന്റെ ഏജന്റ് ഇപ്പോൾ യുകെയിലാണ്. മാഞ്ചസ്റ്റർ സിറ്റി താരത്തെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും, മാനേജർ…
ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബോൾ താരം റഹീം സ്റ്റെർലിംഗിന്റെ ഭാവി അനിശ്ചിതതയിലാണ്. ചെൽസിയിൽ നിന്ന് പുറത്താകാനുള്ള സാധ്യതയെക്കുറിച്ച് വാർത്തകൾ പ്രചരിക്കുന്നതിനിടെ, ഇറ്റാലിയൻ ക്ലബായ ജുവന്റസ് താരത്തെ തങ്ങളുടെ ക്ലബിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. ചെൽസിയിൽ സ്ഥാനം നഷ്ടപ്പെട്ട സ്റ്റെർലിംഗ്, കൂടുതൽ മത്സരങ്ങൾ കളിക്കാൻ സമയം ലഭിക്കുന്ന ക്ലബ് തേടുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് ദേശീയ ടീമിലെ താരമായ സ്റ്റെർലിംഗിന് ചെൽസിയിൽ അത്ര സുഖകരമായ അവസ്ഥയല്ല. ടീമിലെ സ്ഥാനം നഷ്ടപ്പെട്ടതിൽ താരം ആശങ്കയിൽ ആണെന്നും റിപ്പോർട്ടുകളുണ്ട്. താരത്തിന്റെ ഭാവി സംബന്ധിച്ച് വ്യക്തത വേണമെന്ന് സ്റ്റെർലിംഗിന്റെ ഏജന്റ് ക്ലബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെൽസിയിലെ ഭാവി പദ്ധതികളിൽ സ്റ്റെർലിംഗ് ഇല്ലെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ചെൽസി താരത്തെ വിൽക്കാൻ തയ്യാറാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. മുമ്പ് പല ക്ലബുകളും സ്റ്റെർലിംഗിനെ തങ്ങളുടെ ടീമിലെത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ ഇറ്റലിയിലെ ഭീമന്മാരായ ജുവന്റസ് താരത്തിനായി രംഗത്തെത്തിയിരിക്കുകയാണ്. ജുവന്റസ് താരം ഫെഡറിക്കോ ചീസ ബാഴ്സിലോണയിലേക്ക് പോകാനുള്ള സാധ്യതയുള്ളതിനാൽ സ്റ്റെർലിംഗിനെ പകരക്കാരനായി കണ്ടെത്താനാണ്…
മാഞ്ചസ്റ്റർ സിറ്റിയുടെ താരം ജാവോ കാൻസലോയെ ടീമിൽ നിന്ന് പുറത്താക്കാൻ പരിശീലകൻ പെപ്പ് ഗാർഡിയോള തീരുമാനിച്ചിരിക്കുകയാണ്. ഈ സമ്മർ ട്രാൻസ്ഫറിൽ തന്നെ താരം ക്ലബ് വിടാൻ സാധ്യതയേറെയാണ്. സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ ഹിലാൽ ആണ് കാൻസലോയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഏഷ്യയിലേക്കുള്ള മാറ്റം താരത്തിന് താല്പര്യമില്ലെങ്കിലും ഗാർഡിയോളയുടെ പ്ലാനിൽ താരം ഇല്ലാത്തത് കാരണം സിറ്റി അങ്ങോട്ട് തള്ളിവിടാനാണ് ശ്രമിക്കുന്നത്. മൂന്ന് വർഷത്തെ കരാറുമായാണ് അൽ ഹിലാൽ എത്തിയിരിക്കുകയാണ്. വർഷം 16 മില്യൺ യൂറോയാണ് താരത്തിന് വാഗ്ദാനം ചെയ്യുന്ന തുക. കഴിഞ്ഞ സീസൺ ബാഴ്‌സലോണയിൽ ലോണിൽ കളിച്ച താരമായിരുന്നു കാൻസലോ. 42 മത്സരങ്ങളിൽ നിന്ന് നാല് ഗോളും അഞ്ച് അസിസ്റ്റും നൽകി. ഈ സീസണിൽ അൽ നാസ്റിനെ 4-1ന് തകർത്ത് സൗദി സൂപ്പർ കപ്പ് അൽ ഹിലാൽ നേടിയിരുന്നു.
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ പരിശീലകനായ ഇഗോർ സ്റ്റിമാക് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെ (AFF) കരാർ ലംഘനത്തിന് ഫിഫയിൽ പരാതിപ്പെട്ടു. 2026 ജൂൺ വരെയുള്ള കരാർ കാലയളവിലെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സ്റ്റിമാക് ഫിഫയിൽ പരാതിപ്പെട്ടത്. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, ഞായറാഴ്ചയാണ് സ്റ്റിമാക് ഫിഫയുടെ നിയമ പോർട്ടലിൽ ആവശ്യമായ രേഖകൾ സമർപ്പിച്ചത്. 2023 ഒക്ടോബറിൽ കരാർ നീട്ടിയ സ്റ്റിമാക്കിനെ ഇന്ത്യൻ ഫുട്ബോൾ ടീം 2026 ലെ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ മൂന്നാം റൗണ്ടിലെത്താൻ പരാജയപ്പെട്ടതിനെ തുടർന്ന് ജൂൺ മാസത്തിൽ പിരിച്ചുവിട്ടിരുന്നു. പിന്നീട് മനോലോ മാർക്വെസിനെ പരിശീലകനായി നിയമിച്ചു. “എല്ലാം എന്റെ അഭിഭാഷകന്റെ കയ്യിലാണ്. കേസ് വളരെ ലളിതമായതിനാൽ അന്തിമ വിധിയിൽ ഉറപ്പുണ്ട്,” സ്റ്റിമാക് പറഞ്ഞു. സ്റ്റിമാക്കിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ദാവോർ റാഡിക് തങ്ങളുടെ നിലപാട് വ്യക്തമാക്കി. “ഞങ്ങളുടെ നിലപാട് വളരെ ലളിതമാണ്. എന്റെ ക്ലയന്റിന്റെ കരാർ നിയന്ത്രണമില്ലാതെ അവസാനിപ്പിച്ചു. AIFF പരിശീലകന് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം അംഗീകരിക്കാനാവില്ല, അതിനാൽ ഞങ്ങൾ…
സൗദി അറേബ്യയിലെ ഫുട്ബോൾ ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത് അപ്രതീക്ഷിതമായ താരങ്ങളുടെ ട്രാൻസ്ഫറിനെ കുറിച്ചാണ്. കഴിഞ്ഞ വർഷം ബയേൺ മ്യൂണിക്കിൽ നിന്ന് അൽ നാസ്റിലേക്ക് എത്തിയ സെനഗൽ താരം സാഡിയോ മാനെ ക്ലബ് വിടാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിശ്വസനീയമായ വാർത്താ സ്രോതസ്സുകളുടെ അനുസരിച്ച്, മാനെ അൽ ഇത്തിഹാദിലേക്ക് പോകാനുള്ള സാധ്യതയാണ് കൂടുതൽ. ഇതുവരെ ഔദ്യോഗികമായി ഒന്നും തീരുമാനമായിട്ടില്ലെങ്കിലും, അൽ ഇത്തിഹാദിലെ മറ്റൊരു താരമായ കരീം ബെൻസെമ ഇദ്ദേഹത്തെ ടീമിലേക്ക് വരുത്തണമെന്ന് ക്ലബ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബെൻസെമയുടെ അഭിപ്രായത്തിൽ, മാനെയുടെ വരവ് അൽ ഇത്തിഹാദിന് ലീഗ് കിരീടം നേടാൻ സഹായിക്കും. Read Also: റയൽ മാഡ്രിഡ് താരം എഡർ മിലിറ്റോയെ നോട്ടമിട്ട് സൗദി ക്ലബ്ബ്! ഇതിനിടയിൽ, റയൽ മാഡ്രിഡിന്റെ ഡിഫൻഡർ എഡർ മിലിറ്റാവോയെ ടീമിലെത്തിക്കാൻ താൽപര്യം അൽ നാസർ കാണിക്കുന്നുണ്ട്. താരത്തിനായി അൽ നാസർ നൽകിയ 100 മില്യൺ യൂറോയുടെ ഓഫർ റിയൽ മാഡ്രിഡ് തള്ളി എന്നാണ് റിപ്പോർട്ടുകൾ. മറുവശത്ത്,…
പ്രിമിയർ ലീഗ് ടീമായ ബ്രൈറ്റൺ തങ്ങളുടെ ആക്രമണ നിര ശക്തിപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. ലീഡ്സ് യുണൈറ്റഡിൽ നിന്ന് ഫ്രഞ്ച് താരം ജോർജിനിയോ റട്ടറിനെ ബ്രൈറ്റൺ സ്വന്തമാക്കി. 22 കാരനായ റട്ടർ 2028-29 സീസൺ വരെ ബ്രൈറ്റണിനൊപ്പം തുടരും. ട്രാൻസ്ഫർ തുക പുറത്തുവിട്ടിട്ടില്ലെങ്കിലും ലീഡ്സ് റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്തതായി അറിയിച്ചു. ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് പ്രകാരം ഏകദേശം 40 മില്യൺ പൗണ്ട് (46.8 മില്യൺ യൂറോ) ആണ് ട്രാൻസ്ഫർ തുക. ബ്രൈറ്റണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. ഇതിനിടയിൽ, സ്കോട്ടിഷ് ക്ലബ് സെൽറ്റിക്കിലെ മിഡ്ഫീൽഡർ മാറ്റ് ഒ’റൈലിയെ ബ്രൈറ്റൺ തേടുന്നുണ്ട്. ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ഉറപ്പിച്ചിട്ടില്ല. മറുവശത്ത്, പരിചയ സമ്പന്നനായ ജെയിംസ് മിൽനർ പുതിയൊരു റെക്കോർഡ് സ്ഥാപിച്ചു. പ്രിമിയർ ലീഗിൽ 23-ാം സീസണിലും കളിക്കുന്ന ആദ്യ താരമായി മിൽനർ മാറി.
യുവന്റസ് താരനിരയിൽ വീണ്ടും മാറ്റം. എസി മിലാൻ പ്രതിരോധ താരം പിയറി കലുലുവിനെയാണ് ഇപ്പോൾ യുവന്റസ് ക്യാമ്പിൽ എത്തിച്ചത്. ഫാബ്രിസിയോ റൊമാനോയുടെ വാർത്ത പ്രകാരം, കലുലു ഒരു വർഷത്തേക്ക് ലോണിലാണ് എത്തുന്നത്. താരത്തെ വാങ്ങനുള്ള ഓപ്ഷൻ ഇല്ലാത്തതാണ് ഈ ഡീൽ. യുവന്റസ് 3.5 മില്യൺ യൂറോ വായ്പാഫീസും, 14 മില്യൺ യൂറോ വാങ്ങൽ ഓപ്ഷനും നൽകുന്നുണ്ട്. ഇതിനു പുറമേ ബോണസുകളും ഭാവിയിലെ വിൽപ്പനയിൽ നിന്നുള്ള ഒരു ശതമാനവും ഉൾപ്പെടും. ട്രാൻസ്ഫർ വിൻഡോ അടയുന്നതിന് മുൻപ് ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് യുവന്റസ്. ഒരു താരത്തെ വിറ്റഴിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം അറ്റലാന്റയുടെ താരം തുൻ കൂപ്മെയ്നേഴ്സിനെ സ്വന്തമാക്കാനുമുള്ള ശ്രമം തുടരുന്നു. യുവന്റസ് അറ്റലാന്റയ്ക്ക് മെച്ചപ്പെട്ട ഓഫർ നൽകിയിട്ടുണ്ട്. ഈ സീസണിലെ ആദ്യ മത്സത്തിൽ കോമോയെ 3-0ന് തകർത്താണ് യുവന്റസ് തുടക്കം കുറിച്ചത്.
യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് ഫുട്ബോൾ ടൂർണമെന്റായ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് ഏതൊക്കെ ടീമുകൾ കയറുമെന്നറിയാൻ ഇനി കുറച്ച് ദിവസങ്ങളേ ഉള്ളൂ. ഈ ആഴ്ചയാണ് ചാമ്പ്യൻസ് ലീഗിലേക്കുള്ള അവസാന ഘട്ട മത്സരങ്ങൾ നടക്കുക. ആദ്യ ലെഗ് മത്സരങ്ങൾ ഓഗസ്റ്റ് 20നും 21നും രണ്ടാം പാദ പ്ലേഓഫ് മത്സരങ്ങൾ 28,29 തീയതികളിലായി നടക്കും. ഇത് കഴിയുന്നതോട് കൂടി പുതിയ ചാമ്പ്യൻസ് ലീഗ് സീസണിലേക്കുള്ള ടീമുകളെ അറിയാം. ബുധനാഴ്ച്ച മൂന്ന് മത്സരങ്ങളും, വ്യാഴാഴ്ച്ച നാല് മത്സരങ്ങളുമാണ് നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 12:30 എല്ലാ മത്സരങ്ങളും. UEFA Champions League qualification play-off round 1st Leg August 21 12:30 AM Bodø/Glimt vs. Crvena Zvezda 12:30 AMDinamo Zagreb vs. Qarabağ 12:30 AM Lille vs. Slavia Prague August 22 12:30 AM Dinamo Tbilisi vs. Salzburg 12:30 AM Malmö vs. Sparta Prague…