സ്വപ്ന ടീമിനെ തെരഞ്ഞെടുത്ത് ബാഴ്സലോണ യുവതാരം ലാമിൻ യമാൽ. ആധുനിക ഫുട്ബാളിലെ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും സ്പെയിൻ താരത്തിന്റെ സ്വപ്ന ടീമിൽ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞദിവസം മെസ്സി അണിഞ്ഞിരുന്ന പത്താം നമ്പർ ജഴ്സി, ബാഴ്സ ക്ലബ് യമാലിന് ഔദ്യോഗികമായി സമ്മാനിച്ചിരുന്നു. ലോക ഫുട്ബാളിലെ ഏറ്റവും മൂല്യമേറിയ താരമായ യമാൽ, ഇനി ക്ലബിനൊപ്പം മെസ്സി അവിസ്മരണീയമാക്കിയ പത്താം നമ്പർ ജഴ്സി ധരിച്ചാകും കളിക്കാനിറങ്ങുക. കറ്റാലൻ ക്ലബുമായി ആറു വർഷത്തേക്കാണ് താരം കരാർ പുതുക്കിയത്. 2031 വരെ ബാഴ്സയിൽ തുടരും. ബാഴ്സയിലും ചിരവൈരികളായ റയൽ മഡ്രിഡിലും കളിക്കുന്നവരും മുമ്പ് കളിച്ചിരുന്നവരുമാണ് യമാലിന്റെ ഇഷ്ട ടീമിലുള്ളത്. മുൻ ലോസ് ബ്ലാങ്കോസ് ഗോൾ കീപ്പർ ഐകർ കസിയസ്സാണ് ടീമിന്റെ വല കാക്കുന്നത്. മുൻ ബാഴ്സ താരം ഡാനി ആൽവ്സ്, മാഴ്സലോ, സെർജിയോ റാമോസ്, ജെറാർഡ് പീക്വെ എന്നിവരാണ് ടീമിലെ പ്രതിരോധ താരങ്ങൾ. ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ, ബാഴ്സയുടെ മുൻ ബ്രസീൽ താരങ്ങളായ നെയ്മർ,…
Author: Rizwan
ഇരട്ട ഗോളുമായി ഇതിഹാസതാരം ലയണൽ മെസ്സി തിളങ്ങിയ മത്സരത്തിൽ ന്യൂയോർക്ക് റെഡ്ബുള്ളിനെതിരെ ഇന്റർമയാമിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്റർമയാമി ജയിച്ച് കയറിയത്. കഴിഞ്ഞ മത്സരത്തിൽ സിൻസിനാറ്റിയോട് 0-3ന് തോറ്റതിന് പിന്നാലെ ശക്തമായ തിരിച്ചുവരവാണ് മയാമി നടത്തിയിരിക്കുന്നത്. തിരിച്ചുവരവിലും മെസ്സിയുടെ കാലുകൾ തന്നെയാണ് ഇന്റർമയാമിക്ക് കരുത്ത് പകർന്നത്. മത്സരത്തിൽ ആദ്യം ലീഡെടുത്ത് റെഡ്ബുൾസായിരുന്നു. ഹാക്കിന്റെ ഗോളിലൂടെയായിരുന്നു മുന്നേറ്റം. എന്നാൽ, പിന്നീടങ്ങോട്ട് ഇന്റർ മയാമിയുടെ സമ്പൂർണ്ണ ആധിപത്യമാണ് മൈതാനത്ത് കണ്ടെത്ത്. ജോർഡി അൽബ 24ാം മിനിറ്റിൽ ഇന്റർ മയാമിക്കായി ഗോൾ നേടി. മെസ്സിയുടെ പാസിൽ നിന്നായിരുന്നു ഗോൾ വന്നത്. പിന്നാലെ ആൽബയും മെസിയും ചേർന്ന് നടത്തിയ നീക്കത്തിൽ സെഗോവിയ ഒരു ഗോൾ കൂടി നേടി. രണ്ടാം പകുതി അവസാനിക്കുന്നതിന് മുമ്പ് വീണ്ടും വലകുലുക്കി സെഗോവിയ മയാമിക്ക് മൂന്നാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ നിറഞ്ഞാടുന്ന മെസ്സിയെയാണ് മൈതാനത്ത് കണ്ടത്. സെർജിയോ ബുസ്കെറ്റ്സ് നൽകിയ പാസിൽ നിന്നായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. 75ാം…
കൊച്ചി: ഐ.എസ്.എൽ 2025-26 സീസണിലെ അനിശ്ചിതാവസ്ഥ കേരള ബ്ലാസ്റ്റേഴ്സിനെയും ബാധിക്കുന്നു. ഇതിനകം ബ്ലാസ്റ്റേഴ്സിന്റെ എണ്ണം പറഞ്ഞ താരങ്ങളിൽ പലരും കൂടുവിട്ട് പോയി. എന്നാൽ, ഇതിനനുസരിച്ച് പുതിയ സൈനിങ്ങൊന്നും കാര്യമായി നടന്നിട്ടില്ല. ഐ.എസ്.എൽ ഇത്തവണ നടക്കുമോയെന്ന ചർച്ച കായികലോകത്ത് ചൂടുപിടിക്കുമ്പോഴും മറ്റു മുൻനിര ക്ലബുകളെല്ലാം കൃത്യമായ സൈനിങ് നടത്തുകയും പരിശീലനം തുടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പുതിയ സീസണിലേക്ക് മൂന്നുപേരെ മാത്രമാണ് പുതുതായി കേരള ബ്ലാസ്റ്റേഴ്സ് ടീമിലെടുത്തിട്ടുള്ളത്. പ്രതിരോധ താരങ്ങളായ അമെയ് രണവാഡെ, സുമിത് ശർമ, ഗോൾകീപ്പർ അർഷ് ഷെയ്ഖ് എന്നിവരാണ് പുതുതായി ടീമിൽ ഇടംപിടിച്ചത്. എന്നാൽ, ക്ലബ് വിട്ടുപോയവരെല്ലാം ടീമിന്റെ നെടുംതൂണുകളായിരുന്നു. സാധാരണഗതിയിൽ പ്രീ സീസൺ പരിശീലനം തുടങ്ങേണ്ട സമയമായിട്ടും ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങിയിട്ടില്ല. സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ ജീസസ് ജെമിനിസ്, മോണ്ടിനെഗ്രൻ പ്രതിരോധ ഭടൻ മിലോസ് ഡ്രിൻസിച്ച്, ഘാന ഫുട്ബാളിന്റെ കരുത്തായിരുന്ന ക്വാമെ പെപ്ര തുടങ്ങിയ വിദേശ താരങ്ങളാണ് കഴിഞ്ഞ കുറച്ചുകാലത്തിനിടെ ബ്ലാസ്റ്റേഴ്സിൽനിന്ന് പടിയിറങ്ങിയത്. കൂടാതെ ഇഷാൻ പണ്ഡിത, ഗോൾകീപ്പർ കമൽജീത്…
മനോലോ മാർക്വേസ്മഡ്ഗാവ്: ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ മുൻ പരിശീലകൻ മനോലോ മാർക്വേസ് എഫ്.സി ഗോവയിൽ തിരിച്ചെത്തി. ദേശീയ ടീമിന്റെയും ഗോവൻ സംഘത്തിന്റെയും കോച്ചായി ഒരേ സമയം പ്രവർത്തിച്ച മാർക്വേസ് 2024-25 സീസൺ സമാപിച്ചതോടെ ഐ.എസ്.എൽ വിട്ടിരുന്നു. എന്നാൽ, ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെച്ചതോടെയാണ് എഫ്.സി ഗോവ സ്പെയിൻകാരനെ തിരിച്ചുവിളിച്ചിരിക്കുന്നത്. മാർക്വേസിന് കീഴിൽ ഇത്തവണത്തെ സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിട്ടിരുന്നു ഗോവ. ഐ.എസ്.എല്ലിൽ സെമി ഫൈനലിലുമെത്തി. ഗോവയുടെ പരിശീലകനായിരിക്കെയാണ് കഴിഞ്ഞ വർഷം മാർക്വേസ് ഇന്ത്യൻ ടീമിന്റെ ചുമതലയും ഏറ്റെടുക്കുന്നത്. ദേശീയ ടീം പക്ഷെ തോൽവികൾ തുടർന്നതോടെ അദ്ദേഹം സേവനം അവസാനിപ്പിക്കുകയായിരുന്നു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ന്യൂഡൽഹി: 2024-25 ഐലീഗ് ടൂർണമെന്റിലെ ജേതാക്കളായി ഇന്റർ കാശിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയാണ് ഇന്റർ കാശിയെ ചാമ്പ്യൻമാരായി പ്രഖ്യാപിച്ചത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റിയുടെ വിധി തള്ളിക്കൊണ്ടാണ് പ്രഖ്യാപനമുണ്ടായത്. ചർച്ചിൽ ബ്രദേഴ്സിനെ ചാമ്പ്യൻമാരാക്കിയുള്ള വിധിയാണ് റദ്ദാക്കിയത്. അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയുടെ വിധിയോടെ 42 പോയിന്റുമായി ഇന്റർകാശി ഒന്നാമതെത്തി. ഇന്റർകാശിയും നാംധാരിയും തമ്മിലുള്ള മത്സരഫലമാണ് ടൂർണമെന്റിനെ കോടതി നടപടികളിലേക്ക് വലിച്ചിഴച്ചത്. ജനുവരി 13ന് നടന്ന മത്സരത്തിൽ ഇന്റർകാശ നാംധാരിയോട് 2-1ന് തോറ്റു. എന്നാൽ, മൂന്ന് മഞ്ഞകാർഡുകൾ കിട്ടി സസ്പെൻഷൻ ലഭിച്ച താരത്തെ നാംധാരി കളിപ്പിച്ചുവെന്ന് ആരോപിച്ച് ഇന്റർകാശി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് മുമ്പാകെ അപ്പീൽ നൽകി. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അച്ചടക്കകമിറ്റി ഇൻറർകാശിക്ക് അനുകൂലമായി വിധിക്കുകയും അവർക്ക് മൂന്ന് പോയിന്റ് നൽകുകയും ചെയ്തു. ഇതോടെ ടൂർണമെന്റ് അവസാനിച്ചപ്പോൾ ഇന്റർകാശി ഒന്നാമതെത്തി. എന്നാൽ, അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ തീരുമാനത്തിനെതിരെ നാംധാരി അപ്പീൽ നൽകുകയും അവർക്ക് അനുകൂലമായ വിധിയുണ്ടാവുകയും…
സൂപ്പർ ലീഗ് കേരളയുമായുള്ള സുപ്രധാനമായ ആഗോള പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതിന് ശേഷം സ്പോർട്സ്.കോമിന്റെയും എസ്.ഇ.ജി.ജി മീഡിയ ഗ്രൂപ്പിന്റെയും പ്രതിനിധികൾ. (ഇടത്തുനിന്ന് വലത്തോട്ട്):പോൾ ജോർദാൻ (ബോർഡ് ഓഡിറ്റ് ചെയർമാൻ), ഫിറോസ് മീരൻ (ഡയറക്ടർ, സൂപ്പർ ലീഗ് കേരള), മാത്യു മക്ഗാഹൻ (സി.ഇ.ഒ പ്രസിഡന്റ്, എസ്.ഇ.ജി.ജി മീഡിയ), മാത്യു ജോസഫ് (ഡയറക്ടർ & സി.ഇ.ഒ, സൂപ്പർ ലീഗ് കേരള), ടിം സ്കോഫാം (സി.ഇ.ഒ, സ്പോർട്സ്.കോം മീഡിയ &ലോട്ടറി.കോം ഇന്റർനാഷണൽ), മാർക്ക് ബിർച്ചാം (പ്രധാന ബോർഡ് എസ്.ഇ.ജി.ജി, ഡയറക്ടർ ഓഫ് സ്പോർട്സ്.കോം & ഹെഡ് ഓഫ് അക്വിസിഷൻസ്), പോൾ റോയ് (സി.ഇ.ഒ, ജി.എക്സ്.ആർ )കൊച്ചി: ഇന്ത്യൻ ഫുട്ബോളിനും കേരളത്തിന്റെ കായിക സംസ്കാരത്തിനും പുത്തൻ അധ്യായം കുറിച്ച് കായിക, വിനോദ, ഗെയിമിംഗ് രംഗത്തെ ആഗോള അതികായരായ എസ്.ഇ.ജി.ജി മീഡിയ ഗ്രൂപ്പ് സൂപ്പർ ലീഗ് കേരളയുമായി അഞ്ചു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ദുബൈയിലെ വൺ ജെ.എൽ.ടിയിൽ വെച്ചു നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ചാണ് ഈ സുപ്രധാന ഉടമ്പടിക്ക് അന്തിമ…
റോം: ലോകംകണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതികളിലൊരാളായ ഇറ്റലിയിലെ ബെനിറ്റോ മുസ്സോളിനിയുടെ കൊച്ചുമകൻ ഇറ്റാലിയൻ ഫുട്ബാൾ ലീഗായ സീരി എയിൽ കളിക്കാനൊരുങ്ങുന്നു. മുസ്സോളിനിയുടെ മകന്റെ മകളുടെ മകനായ റൊമാനോ ബെനിറ്റോ ഫ്ലോറിയാനി മുസ്സോളിനിയാണ് സീരി എ ടീമായ ക്രിമോണീസിന് വേണ്ടി കളിക്കുക. ലാസിയോയിൽ നിന്നാണ് 22കാരനായ താരം ക്രിമോണീസിലെത്തിയത്. നേരത്തെ സീരി ബിയിൽ യുവെ സ്റ്റാബിയക്ക് വേണ്ടി റൊമാനോ മുസ്സോളിനി കളിച്ചിരുന്നു. സീരി ബി ടീമായ ക്രിമോണീസ് ഈ സീസണിൽ പ്ലേഓഫ് കളിച്ചാണ് സീരി എയിൽ കളിക്കാൻ യോഗ്യത നേടിയത്. 2003ൽ റോമിലാണ് റൊമാനോയുടെ ജനനം. റോമയുടെ യൂത്ത് ക്ലബ്ബിലൂടെ വളർന്ന താരം പിന്നീട് ലാസിയോ എഫ്.സിയിലേക്ക് മാറി. ലാസിയോയെ പ്രൈമാവെറ 2 സൂപ്പർ കപ്പ് ജേതാവാക്കുന്നതിൽ പങ്കുവഹിച്ച താരം 2023-24ൽ പെസ്കാറ എഫ്.സിയിൽ കളിച്ചുകൊണ്ടാണ് സീരി സിയിൽ അരങ്ങേറിയത്. 32 മത്സരങ്ങൾ പെസ്കാറക്ക് വേണ്ടി കളിച്ചു. അവസാന സീസണിൽ യുവെ സ്റ്റാബിയയിലേക്ക് മാറിയ റൊമാനോ മുസ്സോളിനി സീരി ബിയിൽ 37…
ആൻഫീൽഡ്: യൂറോപ്യൻ ട്രാൻസ്ഫർ വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ രംഗത്ത്. ജർമ്മൻ ക്ലബ്ബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന്റെ ഫ്രഞ്ച് യുവതാരം ഹ്യൂഗോ എക്കിറ്റിക്കെയെ (Hugo Ekitike) ടീമിലെത്തിക്കാൻ ലിവർപൂൾ ഔദ്യോഗികമായി ചർച്ചകൾ ആരംഭിച്ചു. ക്ലബ്ബിന്റെ പുതിയ പരിശീലകൻ ആർനെ സ്ലോട്ടിന്റെ (Arne Slot) താല്പര്യപ്രകാരമാണ് ഈ സുപ്രധാന നീക്കം. ഏറ്റവും പുതിയ ലിവർപൂൾ ട്രാൻസ്ഫർ വാർത്തകൾ അനുസരിച്ച്, 22-കാരനായ എക്കിറ്റിക്കെയ്ക്ക് വേണ്ടി ഏകദേശം 80 ദശലക്ഷം യൂറോ (ഏകദേശം 1.51 ട്രില്യൺ രൂപ) ലിവർപൂൾ വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ഫ്രാങ്ക്ഫർട്ടിനായി നടത്തിയ മിന്നും പ്രകടനമാണ് എക്കിറ്റിക്കെയെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയാക്കിയത്. എല്ലാ മത്സരങ്ങളിൽ നിന്നുമായി 48 കളികളിൽ നിന്ന് 22 ഗോളുകളും 12 അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. ലിവർപൂളിന്റെ മുന്നേറ്റനിരയിലെ പ്രധാനിയായ ഡാർവിൻ നൂനസ് ക്ലബ്ബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയൊരു സ്ട്രൈക്കർക്കായുള്ള അന്വേഷണം ശക്തമാക്കിയത്. നേരത്തെ ന്യൂകാസിൽ യുണൈറ്റഡിന്റെ അലക്സാണ്ടർ ഇസാക്കിനായി ലിവർപൂൾ…
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രെന്റ്ഫോർഡിന്റെ കാമറൂണിയൻ മുന്നേറ്റനിര താരം ബ്രയാൻ എംബ്യൂമോയ്ക്കായി (Bryan Mbeumo) പുതിയതും മെച്ചപ്പെട്ടതുമായ ഓഫർ സമർപ്പിച്ചു. ഏകദേശം 70 ദശലക്ഷം പൗണ്ട് (ഏകദേശം 740 കോടി ഇന്ത്യൻ രൂപ) മൂല്യമുള്ള ഓഫറാണ് യുണൈറ്റഡ് മുന്നോട്ട് വെച്ചിരിക്കുന്നത്. നേരത്തെ രണ്ടുതവണ യുണൈറ്റഡ് നൽകിയ ഓഫറുകൾ ബ്രെന്റ്ഫോർഡ് നിരസിച്ചിരുന്നു. 55 ദശലക്ഷം പൗണ്ടും, പിന്നീട് 62.5 ദശലക്ഷം പൗണ്ടും വാഗ്ദാനം ചെയ്തെങ്കിലും ബ്രെന്റ്ഫോർഡ് വഴങ്ങിയിരുന്നില്ല. ഇത്തവണ 65 ദശലക്ഷം പൗണ്ട് നേരിട്ടും, 5 ദശലക്ഷം പൗണ്ട് ആഡ്-ഓണുകളായും (കളിക്കാരന്റെ പ്രകടന മികവ് അടിസ്ഥാനമാക്കി നൽകുന്ന തുക) നൽകുന്നതാണ് പുതിയ വാഗ്ദാനം. മാഞ്ചസ്റ്റർ യുണൈറ്റഡ് വാർത്തകൾ ഇപ്പോൾ ഈ ട്രാൻസ്ഫറിനെ ചുറ്റിപ്പറ്റിയാണ് സജീവമായി നിൽക്കുന്നത്. കഴിഞ്ഞ സീസണിൽ ബ്രെന്റ്ഫോർഡിനായി നടത്തിയ മിന്നും പ്രകടനമാണ് എംബ്യൂമോയെ ശ്രദ്ധാകേന്ദ്രമാക്കിയത്. പ്രീമിയർ ലീഗിൽ കളിച്ച 38 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും 8 അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു.…
ഫുട്ബോൾ ലോകം ഒരിക്കൽ കൂടി നെയ്മർ ജൂനിയറിന്റെ അത്ഭുത പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. നിർണ്ണായക മത്സരത്തിൽ ചിരവൈരികളായ ഫ്ലമെംഗോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് സാന്റോസ് വിജയം സ്വന്തമാക്കിയപ്പോൾ, വിജയഗോൾ പിറന്നത് നെയ്മറിന്റെ ബൂട്ടിൽ നിന്നായിരുന്നു. 90 മിനിറ്റും കളിക്കളത്തിൽ നിറഞ്ഞുനിന്ന താരം, തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകളാണ് നൽകിയത്. മത്സരത്തിന് ശേഷം സംസാരിച്ച നെയ്മർ, തന്റെ സന്തോഷം മറച്ചുവെച്ചില്ല. “ഞാനിപ്പോൾ എന്റെ ശാരീരികവും സാങ്കേതികവുമായ മികവ് വീണ്ടെടുക്കുകയാണ്. മുഴുവൻ സമയവും കളിക്കാനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,” അദ്ദേഹം പറഞ്ഞു. പരിക്കിൽ നിന്ന് മോചിതനായി വരുന്ന തനിക്ക് ഇനിയും പൂർണ്ണ ഫിറ്റ്നസിലേക്ക് എത്താൻ സമയമെടുക്കുമെന്നും, എന്നാൽ അതിനായുള്ള കഠിന പ്രയത്നത്തിലാണ് താനെന്നും നെയ്മർ കൂട്ടിച്ചേർത്തു. നെയ്മർ ഫിറ്റ്നസ് വീണ്ടെടുക്കുന്നത് ടീമിന് കൂടുതൽ കരുത്താകും. ആരാധകർക്ക് ആവേശകരമായ ഒരു സന്ദേശവും നെയ്മർ നൽകി. “നിങ്ങൾക്ക് എന്നിൽ നിന്ന് ഇനിയും മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കാം. ഞാൻ എന്റെ ഏറ്റവും മികച്ച ഫോമിലേക്ക് എത്താൻ…