PFA യുടെ പ്ലയെർ ഓഫ് ദി ഇയർ അവാർഡിന്റെ നോമിനേഷൻ പുത്ത് വിട്ടു. മാഞ്ചെസ്റ്റർ ഒപേറാ ഹൗസിൽ വച്ച് ആഗസ്റ്റ് 20 ന് നടക്കുന്ന ചടങ്ങിൽ PFA പുരുഷ-വനിതാ അവാർഡുകൾ ജേതാക്കളെ പ്രഖ്യാപിക്കും. കളിക്കാരുടെ വോട്ടിങ് അനുസരിച്ച് ആറ് പേരുടെ നോമിനേഷൻ ലിസ്റ്റാണ് PFA പുറത്ത് വിട്ടിരിക്കുന്നത്. ചെൽസിയുടെ കോൾ പാമറിന്റെ പേര് മാത്രമാണ് പ്ലയെർ ഓഫ് ദി ഇയർ അവാർഡിലും, യങ് പ്ലയെർ ഓഫ് ദി അവാർഡിലും ഉള്ളത്. PFA പ്ലെയേഴ്‌സ് പ്ലെയർ ഓഫ് ദ ഇയർ നോമിനികൾ ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി), എർലിംഗ് ഹാലാൻഡ് (മാഞ്ചസ്റ്റർ സിറ്റി), മാർട്ടിൻ ഒഡെഗാർഡ് (ആഴ്സനൽ), കോൾ പാമർ (ചെൽസി), റോഡ്രി (മാഞ്ചസ്റ്റർ സിറ്റി), ഒല്ലി വാട്കിൻസ് (ആസ്റ്റൺ വില്ല). PFA യംഗ് പ്ലെയേഴ്‌സ് പ്ലേയർ ഓഫ് ദ ഇയർ നോമിനികൾ അലജാൻഡ്രോ ഗാർനാച്ചോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), കോൾ പാമർ (ചെൽസി), കോബി മൈനൂ (മാഞ്ചസ്റ്റർ യുണൈറ്റഡ്), മൈക്കൽ ഒലിസ് (ക്രിസ്റ്റൽ…
Author: Rizwan Abdul Rasheed
അവസാന പ്രീ സീസൺ മത്സരമായ യുവാൻ ഗാമ്പർ ട്രോഫി ഫൈനലിൽ ബാർസലോണയെ അവരുടെ മൈതാനത്ത് പരാചയപ്പെടുത്തി ഫ്രഞ്ച് ടീം എഎസ് മൊണോക്കോ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ തോൽവി. ഇരുടീമുകളും ഒപ്പത്തിനൊപ്പം കളിച്ച കളിയിൽ 50 ആം മിനിറ്റിൽ ആണ് മൊണോക്കോ താരം ലാമിനെ കമാരായാണ് ഗോൾ കണ്ടെത്തിയത്. പിന്നീട്, 57 ആം മിനിറ്റിൽ സ്വിസ്സ് താരം എംബോളോ 86 ആം മിനിറ്റിൽ മാവിസ്സയും കൂടി ഗോൾ ലീഡ് 3-0 ആയി ഉയർത്തി. Read Also: സൂപ്പർ കപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് റയൽ മാഡ്രിഡ്. എംബപ്പെ അരങ്ങേറ്റം!! മത്സരത്തിൽ കാര്യമായ അവസരങ്ങൾ ഒന്നും തന്നെ ബാഴ്സ പുറത്തെടുത്തില്ല. അവസരങ്ങൾ സൃഷ്ടികുന്നതിൽ ബാഴ്സ പരാജയപ്പെടുന്നത് മത്സരത്തിൽ കാണാം. പ്രീ സീസണിലെ ബാഴ്സയുടെ മോശം പ്രകടമാണ് മൊണോക്കോയുമായുള്ള മത്സരം. ഇതോടെ ബാർസലോണയുടെ പ്രീ സീസൺ മത്സരങ്ങൾ അവസാനിച്ചു. അടുത്ത ഞായറാഴ്ച്ച പുലർച്ചെ 1:00 നടക്കുന്ന മത്സരത്തിൽ വലൻസിയ ആണ് ബാഴ്സയുടെ എതിരാളി.
യുവേഫ സൂപ്പർ കപ്പിനായുള്ള സ്ക്വാഡിനെ റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു. ബുധനാഴ്ച (ആഗസ്റ്റ് 15) പുലർച്ചെ ഇന്ത്യൻ സമയം 12:30 ആണ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ഇറങ്ങുന്നത്. വർസാവയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ അറ്റലാന്റയെ നേരിടും. യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ റയൽ മാഡ്രിഡിന്റെ പുതിയ സൈനിങ് താരം കിലിയൻ എംബപ്പെ ഉൾപ്പെട്ടിട്ടുണ്ട്. എംബപ്പെയുടെ റയൽ മാഡ്രിഡ് അരങ്ങേറ്റമായിരിക്കും ഈ മത്സരത്തിലൂടെ നടക്കുക. പ്രീസീസണിൽ വൈകി എത്തിയ എംബപ്പെ മറ്റന്നാൾ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നത് സംശയമാണ്. Read Also: സൗഹൃദ മത്സരത്തിൽ ലിയോണിനെ തോൽപ്പിച്ച് ആഴ്‌സണൽ! 📋✅ ¡Nuestros convocados para la Supercopa de Europa!🆚 @Atalanta_BC#SuperCup pic.twitter.com/jdLzYL4nSW— Real Madrid C.F. (@realmadrid) August 12, 2024 എംബപ്പെക്ക് പുറമെ, പുതിയ സൈനിംഗ് ബ്രസീലിയൻ താരം എൻഡ്രിക്കും സ്ക്വാഡിൽ ഉണ്ട്. വിനീഷ്യസ്-എംബപ്പെ-റോഡ്രിഗോ ത്രയം നാളെ കളിക്കും…
പുതിയ പ്രീമിയർ ലീഗ് സീസൺ തുടങ്ങുന്നതിനു മുമ്പുള്ള അവസാന സൗഹൃദ മത്സരമായ എമിറേറ്റ്‌സ് കപ്പിൽ ഫ്രഞ്ച് ക്ലബ് ലിയോണിനെ തോൽപ്പിച്ചു ആഴ്‌സണൽ. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ആഴ്‌സണൽ വിജയിച്ചത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ച ആഴ്‌സണൽ രണ്ടു ഗോളുകളും കോർണറിൽ നിന്നാണ് നേടിയത്. മത്സരത്തിൽ ആഴ്‌സണൽ ആധിപത്യമാണ് 90 മിനിറ്റും കാണാൻ ആയത്. Read Also: വോൾവർഹാംപ്ടൺ വാണ്ടറേഴ്സിൽ നിന്ന് പെഡ്രോ നെറ്റോയുടെ ട്രാൻസ്ഫർ ചെൽസി ഔദ്യോഗികമായി പ്രഖ്യാപിച്ചു ഒമ്പതാം മിനിറ്റിൽ ഡക്ലൻ റൈസിന്റെ കോർണറിൽ നിന്നു വില്യം സലിബയാണ് ആഴ്‌സണലിന് വേണ്ടി ആദ്യ ഗോൾ നേടിയത്. തുടർന്ന് 27 മത്തെ മിനിറ്റിൽ റൈസിന്റെ തന്നെ കോർണറിൽ നിന്നു മറ്റൊരു പ്രതിരോധ താരമായ ഗബ്രിയേൽ ആഴ്‌സണൽ ജയം പൂർത്തിയാക്കി. ഇടക്ക് സാകയുടെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയത് അടക്കം നിരവധി അവസരങ്ങൾ ആണ് ആഴ്‌സണൽ സൃഷ്ടിച്ചത്. രണ്ടാം പകുതിയിൽ റിക്കാർഡോ കാലിഫിയോരി തന്റെ ആഴ്‌സണൽ അരങ്ങേറ്റവും നടത്തി. പ്രീമിയർ ലീഗിൽ അടുത്ത ശനിയാഴ്ച…
പോർച്ചുഗീസ് വിങ്ങർ പെഡ്രോ നെറ്റോയെ എതിരാളികളായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വോൾവ്‌സിൽ നിന്നുള്ള ട്രാൻസ്ഫർ ചെൽസി ഞായറാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. “വോൾവർഹാംപ്ടൺ വാണ്ടറേഴ്സിൽ നിന്ന് പെഡ്രോ നെറ്റോയുടെ വരവ് അറിയിക്കുന്നതിൽ ചെൽസി സന്തോഷിക്കുന്നു,” ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു. യൂറോസ്‌പോർട്‌സ് റിപ്പോർട്ട് അനുസരിച്ച്, പെഡ്രോ നെറ്റോയ്‌ക്കായി ചെൽസിക്ക് 54 പൗണ്ടാണ് ചിലവഴിച്ചത്. കൂടാതെ, 2031 വരെ ഏഴ് വർഷത്തെ കരാറിൽ താരം ഒപ്പുവെച്ചിട്ടുണ്ടെന്നും ഉടൻ തന്നെ തന്റെ പുതിയ ടീമംഗങ്ങൾക്കൊപ്പം പരിശീലനം നടത്തുമെന്നും ചെൽസി വെളിപ്പെടുത്തി. Read Also: മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൂണോ ഫെർണാണ്ടസിന്റെ കരാർ നീട്ടിയതായി റിപ്പോർട്ട് അതേസമയം, ചെൽസിയെപ്പോലെ വലിയൊരു ക്ലബ്ബിൽ കളിക്കാൻ താൻ കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്നും സ്റ്റാംഫോർഡ് ബ്രിഡ്ജിൽ അത് തുടരാൻ തയ്യാറാണെന്നും താരം പറഞ്ഞു. “ഈ ക്ലബ്ബിൽ ചേരാൻ കഴിഞ്ഞതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്. ഞാൻ ഇവിടെ വരാൻ കഠിനമായി പരിശ്രമിച്ചു, ചെൽസിക്കായി കളിക്കാൻ കാത്തിരിക്കാനാവില്ല,” 24 കാരനായ താരം പറഞ്ഞു.…
മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ട് വർഷത്തേക്ക് കൂടി കരാർ പുതുക്കി ബ്രൂണോ ഫെർണാണ്ടസ്. യൂറോപ്യൻ ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോ ഈ വാർത്ത പുറത്ത് വിട്ടത്. “ബ്രൂണോ ഫെർണാണ്ടസുമായി കരാർ നീട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തി!” റൊമാനോ ഞായറാഴ്ച തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു. “പുതിയ കരാർ 2027 ജൂൺ വരെ സാധുതയുള്ളതായിരിക്കും, കൂടാതെ അടുത്ത സീസണായ 2028 ജൂണിലേക്കുള്ള ഓപ്ഷനും ഉണ്ടായിരിക്കും. വേനൽക്കാല ട്രാൻസ്ഫർ അവസാനിക്കുന്നതിന് മുമ്പ് എല്ലാം ഒപ്പിടാൻ തയ്യാറാണ്,” അദ്ദേഹം തുടർന്നു. Read Also: ബ്ലാസ്റ്റേഴ്‌സ് വീണ്ടും തകർത്തു! ഡ്യൂറാണ്ട് കപ്പിൽ 7-0 തകർപ്പൻ ജയം! 2020 ജനുവരിയിൽ പോർച്ചുഗീസ് ക്ലബ്ബായ സ്‌പോർട്ടിംഗ് ലിസ്ബണിൽ നിന്ന് അഞ്ചര വർഷത്തെ കരാറിലാണ് താരം മാഞ്ചെസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. അതിനുശേഷം, യുണൈറ്റഡിൽ മധ്യനിര നിയന്ത്രിക്കുന്നതിൽ ബ്രൂണോയുടെ പങ്ക് വലുതായിരുന്നു. ഇതുവരെ 233 മത്സരങ്ങളിൽ നിന്നായി 119 ഗോളുകളും 99 അസിസ്റ്റുകളും താരം യൂണൈറ്റഡിന് വേണ്ടി നേടിയിട്ടുണ്ട്.
കൊൽക്കത്തയിൽ നടന്ന ഡ്യൂറാണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തകർപ്പൻ പ്രകടനം കാഴ്ചവച്ചു! ഗ്രൂപ്പ് സിയിൽ സി.ഐ.എസ്.എഫിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്തുവിട്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാഴ്ത്തി. നേഹ സദോയിയുടെ രണ്ടാമത്തെ ഹാട്രിക്ക് ആയിരുന്നു ഇന്നത്തെ മത്സരത്തിലെ ഹൈലൈറ്റ്. ആദ്യ പകുതിയിൽ തന്നെ ആറു ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്‌സ് മത്സരം ഏകപക്ഷീയമാക്കി. ക്വാമി പെപ്ര, മുഹമ്മദ് ഐമൻ, നവോച്ച സിങ്, മുഹമ്മദ് അസ്ഹർ എന്നിവരാണ് സദോയിയോടൊപ്പം ഗോൾ നേടിയ മറ്റ് താരങ്ങൾ. ഇന്നത്തെ ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പിൽ ഒന്നാമതെത്തി നോക്കൗട്ട് റൗണ്ടിലേക്കുള്ള യോഗ്യത നേടി.
Germany won the bronze medal for women’s football at the 2024 Olympics after narrowly beating Spain 1-0 in the third-place match in Lyon on Friday night IST. Germany’s winning goal was scored by Giulia Gwinn in the second half. This is the third bronze medal won by the German women’s soccer team at the Olympics, as reported by the official website of the 2024 Olympics. The first threat was created by Germany in the 19th minute, but Klara Buehl’s opportunity was blocked by Spanish goalkeeper Cata Coll. Spain responded two minutes later through Teresa Abelleira’s shot, but they were unlucky…
Barcelona has finally officially announced the arrival of Dani Olmo from German club RB Leipzig, making him the Catalan club’s first transfer in the summer of 2024. “FC Barcelona and RB Leipzig have reached an agreement for the transfer of Dani Olmo. He has signed a contract for the next six seasons or until June,” Barcelona announced on their official website on Friday. In their announcement, Barcelona also announced that Olmo has a fantastic release clause of 500 million Euros. Neither club has disclosed the transfer fee agreed for Olmo, but European transfer expert Fabrizio Romano claims Barcelona will have…