യുവന്റസ് താരനിരയിൽ വീണ്ടും മാറ്റം. എസി മിലാൻ പ്രതിരോധ താരം പിയറി കലുലുവിനെയാണ് ഇപ്പോൾ യുവന്റസ് ക്യാമ്പിൽ എത്തിച്ചത്. ഫാബ്രിസിയോ റൊമാനോയുടെ വാർത്ത പ്രകാരം, കലുലു ഒരു വർഷത്തേക്ക് ലോണിലാണ് എത്തുന്നത്. താരത്തെ വാങ്ങനുള്ള ഓപ്ഷൻ ഇല്ലാത്തതാണ് ഈ ഡീൽ. യുവന്റസ് 3.5 മില്യൺ യൂറോ വായ്പാഫീസും, 14 മില്യൺ യൂറോ വാങ്ങൽ ഓപ്ഷനും നൽകുന്നുണ്ട്. ഇതിനു പുറമേ ബോണസുകളും ഭാവിയിലെ വിൽപ്പനയിൽ നിന്നുള്ള ഒരു ശതമാനവും ഉൾപ്പെടും. ട്രാൻസ്ഫർ വിൻഡോ അടയുന്നതിന് മുൻപ് ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് യുവന്റസ്. ഒരു താരത്തെ വിറ്റഴിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം അറ്റലാന്റയുടെ താരം തുൻ കൂപ്മെയ്നേഴ്സിനെ സ്വന്തമാക്കാനുമുള്ള ശ്രമം തുടരുന്നു. യുവന്റസ് അറ്റലാന്റയ്ക്ക് മെച്ചപ്പെട്ട ഓഫർ നൽകിയിട്ടുണ്ട്. ഈ സീസണിലെ ആദ്യ മത്സത്തിൽ കോമോയെ 3-0ന് തകർത്താണ് യുവന്റസ് തുടക്കം കുറിച്ചത്.
Author: team.hashsecure
യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് ഫുട്ബോൾ ടൂർണമെന്റായ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് ഏതൊക്കെ ടീമുകൾ കയറുമെന്നറിയാൻ ഇനി കുറച്ച് ദിവസങ്ങളേ ഉള്ളൂ. ഈ ആഴ്ചയാണ് ചാമ്പ്യൻസ് ലീഗിലേക്കുള്ള അവസാന ഘട്ട മത്സരങ്ങൾ നടക്കുക. ആദ്യ ലെഗ് മത്സരങ്ങൾ ഓഗസ്റ്റ് 20നും 21നും രണ്ടാം പാദ പ്ലേഓഫ് മത്സരങ്ങൾ 28,29 തീയതികളിലായി നടക്കും. ഇത് കഴിയുന്നതോട് കൂടി പുതിയ ചാമ്പ്യൻസ് ലീഗ് സീസണിലേക്കുള്ള ടീമുകളെ അറിയാം. ബുധനാഴ്ച്ച മൂന്ന് മത്സരങ്ങളും, വ്യാഴാഴ്ച്ച നാല് മത്സരങ്ങളുമാണ് നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 12:30 എല്ലാ മത്സരങ്ങളും. UEFA Champions League qualification play-off round 1st Leg August 21 12:30 AM Bodø/Glimt vs. Crvena Zvezda 12:30 AMDinamo Zagreb vs. Qarabağ 12:30 AM Lille vs. Slavia Prague August 22 12:30 AM Dinamo Tbilisi vs. Salzburg 12:30 AM Malmö vs. Sparta Prague…
ന്യൂകാസിൽ യുണൈറ്റഡ് ടീമിന്റെ പുതിയ നായകനായി ബ്രൂണോ ഗുയ്മാരെസിനെ തിരഞ്ഞെടുത്തു. ഈ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ സൗത്താമ്പ്ടണിനെ ഒന്നിനെതിരെ പരാജയപ്പെടുത്തി വിജയത്തുടക്കം കുറിച്ച ന്യൂകാസിലിനെ നയിച്ചത് ഗുയ്മാരെസ് ആയിരുന്നു. ഈ സീസണിലെ ടീം നായകൻ ഗുയ്മാരെസ് തന്നെയായിരിക്കുമെന്നും അദ്ദേഹം ഈ സമ്മർ ടീമിൽ നിന്നും പുറത്തുപോകില്ലെന്നും ഡെയ്‌ലി മെയിൽ ജേർണലിസ്റ്റ് ക്രെയ്ഗ് ഹോപ്പ് റിപ്പോർട്ട് ചെയ്തു. “ക്ലബ്ബിന്റെ ചരിത്രത്തിൽ എന്റെ പേര് എഴുതി ചേർക്കണമെന്ന് എനിക്കു താല്പര്യമുണ്ട്. ക്ലബ്ബിനും ആരാധകർക്കുമായി എനിക്കാവുന്നതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നു,” ഗുയ്മാരെസ് പറഞ്ഞു. കഴിഞ്ഞ സമ്മറിൽ എസി മിലാനിൽ നിന്നും 64 മില്യൺ യൂറോയ്ക്ക് ന്യൂകാസിലിൽ എത്തിയ സാന്ദ്രോ ടൊണാലിയെ ഫുട്ബോൾ അധികൃതർ പത്ത് മാസത്തേക്ക് വാതുവെപ്പ് കേസിന് സസ്പെൻഡ് ചെയ്തിരുന്നു. ടൊണാലിയുടെ തിരിച്ച് വരവ് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. താരത്തിന്റെ സസ്പെൻഷൻ അവസാനിക്കുന്നതോട് കൂടി ന്യൂകാസിൽ കൂടുതൽ ശക്തരാകും. അതേസമയം, ന്യൂകാസിൽ താരം അലക്സാണ്ടർ ഇസാക്കിനെ മുൻനിര ക്ലബുകൾ തേടുന്നത് തുടരുന്നുണ്ടെങ്കിലും അദ്ദേഹത്തെ വിട്ടുകൊടുക്കാൻ…
ബാർസിലോണയുടെ താരം ഇൽക്കായ് ഗുണ്ടോഗനെ കുറിച്ച് വലിയ വാർത്തകളാണ് ഈയിടെയായി പുറത്തുവരുന്നത്. ക്ലബ് വിടുന്നതിനെ കുറിച്ച് നിരവധി ഗോസിപ്പുകൾ പരന്നിരുന്നു. എന്നാൽ ഇപ്പോൾ താരം തന്നെയാണ് തന്റെ ഭാവി സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുന്നത്. എന്നാൽ ക്ലബ്ബുമായി ബന്ധപ്പെട്ടതല്ല ഇത്തവണത്തെ വാർത്ത. 33 കാരനായ താരം ജർമൻ ദേശീയ ടീമിലെ തന്റെ കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. 2011 മുതൽ തുടങ്ങിയ തന്റെ ദേശീയ ടീം ജഴ്സി ഇനി ധരിക്കില്ലെന്ന് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഗുണ്ടോഗൻ അറിയിച്ചത്. “പലതും ആലോചിച്ചതിനു ശേഷമാണ് ഈ തീരുമാനത്തിലെത്തുന്നത്. എന്റെ രാജ്യത്തിന് 82 മത്സരങ്ങൾ കളിച്ചത് വലിയ അഭിമാനമാണ്. 2011-ൽ ദേശീയ ടീമിൽ അരങ്ങേറിയപ്പോൾ ഇത്രയും കളിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഈ ടീമിന് എപ്പോഴും പിന്തുണയുണ്ടാകും. മുന്നോട്ട് പോയി കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് ഉറപ്പുണ്ട്. അങ്ങനെ വന്നാൽ 2026 ലെ ലോകകപ്പിൽ കിരീടത്തിനായി ശക്തമായി മത്സരിക്കാം. മികച്ച കോച്ചും താരങ്ങളും ടീം സ്പിരിറ്റും ഉള്ള ടീമാണിത്,” എന്നാണ് ഗുണ്ടോഗൻ കുറിച്ചത്.
അറ്റ്‌ലറ്റിക്കോ മാഡ്രിഡിലെ താരം ജുവാൻ ഫെലിക്സിന്റെ ഭാവി അനിശ്ചിതത്വത്തിന് വിരാമമായി. പോർച്ചുഗീസ് താരം വീണ്ടും ചെൽസിയിലേക്ക് പോകുന്നതായി ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. പ്രശസ്ത ഫുട്ബോൾ ന്യൂസ് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ചെൽസിയിലേക്ക് മടങ്ങി വരവ് അറിയിച്ചത്. 2030 ജൂൺ വരെയാണ് കരാർ. അധിക ബോണസുകളും താരത്തിന് ലഭിക്കും. അടുത്ത 24-48 മണിക്കൂറുകൾക്കുള്ളിൽ മെഡിക്കൽ പരിശോധനകൾ നടക്കും. 🚨🔵 João Félix back to Chelsea, here we go! Deal in place with Atlético Madrid and his agent Jorge Mendes.Contract until June 2030 plus option for João, as travel and medical tests being booked for next 24/48h.Gallagher-Atléti, João-Chelsea.Exclusive story, confirmed. 🇵🇹 pic.twitter.com/OBjy7vg58V— Fabrizio Romano (@FabrizioRomano) August 19, 2024 കോനർ ഗാലഗർ അറ്റ്‌ലറ്റിക്കോ മാഡ്രിഡിലേക്ക് ഇതിനിടയിൽ, ചെൽസിയുടെ താരം കോനർ ഗാലഗർ അറ്റ്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോകുന്നത്…
2026 ലെ ലോകകപ്പ് ക്വാളിഫയർ മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോനി. എന്നാൽ ഞെട്ടിക്കുന്ന വാർത്തയാണ് അർജന്റീന ആരാധകർക്ക് കേൾക്കേണ്ടി വന്നത്. ലോകത്തെ മികച്ച താരവും ടീം നായകനുമായ ലയണൽ മെസ്സി ടീമിലില്ല! കഴിഞ്ഞ കോപ്പ അമേരിക്കയുടെ ഫൈനലിലിൽ ആണ് മെസ്സിക്ക് പരിക്കേറ്റത്. കൊളംബിയയെ 1-0ന് തോൽപ്പിച്ച് അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ച മെസ്സി മത്സരത്തിന്റെ 63 ആം മിനിറ്റിൽ പരിക്കേറ്റ് മൈതാനം വിട്ടിരുന്നു. ഇതുവരെ താരം പൂർണമായും ഫിറ്റായിട്ടില്ല. സെപ്റ്റംബർ 6-ന് ചിലിയ്ക്കും 10-ന് കൊളംബിയയ്ക്കുമെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരങ്ങൾ. ആറ് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി സൗത്ത് അമേരിക്കൻ ക്വാളിഫയറിൽ മുന്നിലാണ് അർജന്റീന. #SelecciónMayor El entrenador Lionel #Scaloni realizó una nueva convocatoria de cara a la doble fecha 🇨🇱🇨🇴 de eliminatorias de septiembre. ¡Estos son los citados! ¡Vamos Selección! pic.twitter.com/xjlDrwcfzg— 🇦🇷 Selección…
ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ ലുക്കാ മോഡ്രിച്ചിനെ യുവേഫ നേഷൻസ് ലീഗിനുള്ള ക്രൊയേഷ്യൻ ടീമിൽ ഉൾപ്പെടുത്തി കോച്ച് സ്ളാറ്റ്‌കോ ഡാലിച്ച്. ക്രൊയേഷ്യൻ കോച്ച് ഇന്ന് പുതിയ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ റയൽ മാഡ്രിഡ് താരം മോഡ്രിച്ചും ഇതിൽ ഉണ്ടായിരുന്നു. എന്നാൽ മറ്റൊരു മുതിർന്ന താരമായ മാർസെലോ ബ്രോസോവിച്ച് ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചു. യൂറോ 2024-ൽ ഇറ്റലിയോട് പുറത്തായപ്പോൾ മോഡ്രിച്ച് ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് പലരും കരുതിയിരുന്നു. പക്ഷെ 39 കാരനായ താരം എല്ലാവരെയും അത്ഭുതപ്പെടുത്തി. 2026 ലെ ലോകകപ്പ് കഴിഞ്ഞാൽ മോഡ്രിച്ച് ദേശീയ ടീമിൽ നിന്ന് വിരമിക്കുമെന്നാണ് സാധ്യത. ഈ സമ്മർ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡുമായി താരം കരാർ പുതുക്കിയിരുന്നു. ഒരു വർഷത്തേക്കുള്ള കരാറിലാണ് ഒപ്പിട്ടത്. തന്റെ കരിയറിൽ മോഡ്രിച്ച് ക്രൊയേഷ്യയ്ക്ക് 178 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ 26 ഗോളും 29 അസിസ്റ്റും ഉണ്ട്. സെപ്റ്റംബർ 5-ന് പോർച്ചുഗലിനെതിരെയാണ് ക്രൊയേഷ്യയുടെ ആദ്യ നേഷൻസ്…
ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം തിയറി ഹെൻറി ഫ്രഞ്ച് ദേശീയ യുവതാരങ്ങളുടെ പരിശീലക സ്ഥാനം രാജിവെച്ചു. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചത് പ്രശസ്ത ഇതിഹാസ താരം ‘വ്യക്തിഗത കാരണങ്ങളാൽ’ സ്ഥാനത്ത് നിന്ന് ഇറങ്ങിയെന്നാണ്. 2024 ഒളിമ്പിക്സിൽ ഫ്രാൻസിനെ പരിശീലിപ്പിച്ച ഹെൻറി തന്റെ ടീമിന് വെള്ളി മെഡൽ നേടിക്കൊടുത്തിരുന്നു. “ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനും പ്രസിഡന്റ് ഫിലിപ്പ് ഡിയാലോയ്ക്കും ഈ അത്ഭുതകരമായ അവസരം നൽകിയതിന് നന്ദി. ഒളിമ്പിക് ഗെയിംസിൽ എന്റെ രാജ്യത്തിന് വെള്ളി മെഡൽ നേടിയത് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിലൊന്നായിരിക്കും. ഫെഡറേഷനോടും കളിക്കാരോടും സ്റ്റാഫിനോടും ആരാധകരോടും ഈ മാന്ത്രിക അനുഭവത്തിന് വളരെ നന്ദിയുണ്ട്,” ഹെൻറി പറഞ്ഞു. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫിലിപ്പ് ഡിയാലോ U-21 ദേശീയ ടീമിന് പുതിയ പരിശീലകനെ തേടാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ന്യൂഡൽഹി: അനിൽകുമാർ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) പുതിയ സെക്രട്ടറി ജനറലായി ചുമതലയേറ്റു. തിങ്കളാഴ്ചയായിരുന്നു ചുമതലയേൽപ്പ്. എഐഎഫ്എഫ് ട്രഷറർ കിപ അജയ്, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എം സത്യനാരായണൻ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. “ഇത് വലിയ ഉത്തരവാദിത്തമാണെന്ന് എനിക്കറിയാം. കേരള ഫുട്ബോൾ അസോസിയേഷനുമായി നീണ്ടകാലമായി പ്രവർത്തിക്കുന്നതിനാൽ വിവിധ വിഭാഗങ്ങളെക്കുറിച്ച് എനിക്ക് നന്നായി അറിയാം,” അനിൽകുമാർ പറഞ്ഞു. “അസോസിയേഷനുകളും മറ്റ് താൽപര്യക്കാരും ചേർന്ന് ഫുട്ബോളിന്റെ വളർച്ചയ്ക്കായി ഒരു ടീമായി പ്രവർത്തിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം നവംബറിൽ നീക്കം ചെയ്യപ്പെട്ട ശാജി പ്രഭാകരന്റെ സ്ഥാനത്താണ് അനിൽകുമാർ എത്തിയത്. “ഗ്രാസ്റൂട്ട് മുതൽ ടോപ്പ് ഡിവിഷൻ വരെ എല്ലാ മേഖലകളിലും മെച്ചപ്പെടുക എന്നതാണ് ലക്ഷ്യം. ക്ലബ് ഉടമകളുമായി ചേർന്ന് പദ്ധതി തയ്യാറാക്കും,” അദ്ദേഹം പറഞ്ഞു. “എന്തെല്ലാം കുറവുകളുണ്ടെന്ന് മനസ്സിലാക്കാൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും ഫിഫയും സഹായം തേടും. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശപ്രകാരം വലിയ പദ്ധതികൾ ആസൂത്രണം ചെയ്യും,” അനിൽകുമാർ വ്യക്തമാക്കി. ഈ ലേഖനം എഐഎഫ്എഫിന്റെ പുതിയ…
ലണ്ടൻ: പ്രീമിയർ ലീഗിന്റെ ആദ്യ മത്സത്തിൽ ചെൽസിയെ 2-0ന് തകർത്തടിച്ച് മാഞ്ചസ്റ്റർ സിറ്റി വിജയത്തുടക്കം പിടിച്ചു. ഈ മത്സരത്തിൽ യുവ പ്രതിരോധ താരം റീക്കോ ലൂയിസ് മുഴുനേരവും കളിച്ചു. മത്സരത്തിനു ശേഷം സിറ്റിയുടെ മാനേജർ പെപ്പ് ഗാർഡിയോള യുവ താരത്തെ പുകഴ്ത്തിയിരിക്കുകയാണ്. “റീക്കോ ലൂയിസ് ഒരു മികച്ച താരമാണ്. പ്രതിരോധത്തിൽ ഒന്നിനെതിരെ ഒന്ന് പോരാട്ടത്തിൽ അദ്ദേഹം അവിശ്വസനീയനാണ്. പന്തോടുകൂടി അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും മികച്ചതാണ്!” എന്ന് പെപ്പ് സ്കൈ സ്പോർട്സിനോട് പറഞ്ഞു. Read Also: ജയത്തോടെ തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്! ഗോൾ നേടി സിർക്സി ഇതുവരെ മാഞ്ചസ്റ്റർ സിറ്റിക്കായി 52 മത്സമെടുത്ത റീക്കോ ലൂയിസ് മൂന്ന് ഗോളും നാല് അസിസ്റ്റും നൽകിയിട്ടുണ്ട്. പ്രീമിയർ ലീഗിന്റെ രണ്ടാം മത്സത്തിൽ മാഞ്ചസ്റ്റർ സിറ്റി ഇപ്സ്വിച്ചിനെ നേരിടും.