കേരള ബ്ലാസ്റ്റേഴ്സ് ടീം പരിശീലനത്തിൽ കൊച്ചി: ഐ.എസ്.എൽ േപ്ലഓഫിൽ വല്ല സാധ്യതയും അവശേഷിക്കുന്നെങ്കിൽ അതിലേക്ക് അവസാന മൂന്നും ജയിക്കുകയെന്ന സ്വപ്നവുമായി കേരളം സ്വന്തം തട്ടകത്തിൽ ബൂട്ടുകെട്ടുന്നു. കരുത്തരായ ഉരുക്കുനഗരക്കാരാണ് എതിരാളികൾ.�21 കളികളിൽ 24 പോയന്റ് മാത്രമുള്ള, പോയന്റ് പട്ടികയിൽ ഒമ്പതാമതുള്ള മഞ്ഞപ്പടക്ക് േപ്ലഓഫിലേക്ക് ജയം മാത്രം പോരാ. മറ്റു ടീമുകൾ നിരന്തരം തോറ്റ് കനിയുകകൂടി വേണം. സമീപകാല പ്രകടനങ്ങൾ പരിഗണിച്ചാൽ ബ്ലാസ്റ്റേഴ്സ് സാധ്യത തീരെ ദുർബലം. കൊച്ചിയിൽ കളിച്ച അവസാന രണ്ടിലും സ്കോർ ബോർഡ് ചലിപ്പിക്കാൻപോലും ടീമിനായിട്ടില്ല. എന്നാൽ, ജംഷഡ്പുരിനോട് ഇവിടെ തോറ്റില്ലെന്നത് മാത്രമാണ് ഏക പ്രതീക്ഷ. നിലവിൽ, േപ്ലഓഫ് ഉറപ്പിച്ചുകഴിഞ്ഞ ടീമാണ് ജംഷഡ്പുർ. 37 പോയന്റുമായി നാലാമതാണ് പോയന്റ് പട്ടികയിൽ. ഇരു ടീമുകളും മൊത്തം 17 വട്ടം മുഖാമുഖം നിന്നതിൽ ബ്ലാസ്റ്റേഴ്സ് അഞ്ചുവട്ടം ജയിച്ചപ്പോൾ എതിരാളികൾ നാലെണ്ണവും ജയം പിടിച്ചു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/xIy5Sep
Author: Rizwan
തങ്ങളുടെ ദേശീയ ടീമുകളായ അർജന്റീനയും ബ്രസീലും തമ്മിൽ കടുത്ത വാശിയും മത്സരവീര്യവും പുലർത്തുമ്പോഴും ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും ആത്മാർഥ സുഹൃത്തുക്കളാണ്. 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച ഇതിഹാസ താരം ലയണൽ മെസ്സി കളിയുടെ പുൽത്തകിടി വാണ എക്കാലത്തെയും മികച്ച താരമെന്ന വിശേഷണത്തിനുടമയുമാണ്. ബാഴ്സലോണയിലും പാരിസ് സെന്റ് ജെർമെയ്നിലും മെസ്സിയും നെയ്മറും ഒന്നിച്ച് കളിച്ചിരുന്നു. ഖത്തർ ലോകകപ്പിൽ ബ്രസീൽ സെമിയിലെത്താതെ പുറത്തായപ്പോൾ മിന്നും പ്രകടനവുമായി മെസ്സി അർജന്റീനയെ ലോകത്തിന്റെ നെറുകയിലേക്ക് നയിക്കുകയായിരുന്നു. ഇപ്പോൾ അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കൊപ്പമാണ് മെസ്സി പന്തുതട്ടുന്നതെങ്കിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിൽനിന്ന് ബ്രസീലിലെ തന്റെ പഴയ ക്ലബായ സാന്റോസിലേക്ക് ഈയിടെയാണ് നെയ്മർ മടങ്ങിയെത്തിയത്. 🚨🚨 NEYMAR IS LIVE RIGHT NOW IN A PODCAST IN BRAZIL!! 🎙️🇧🇷I don’t think many people outside Brazil even know about…
ബാഴ്സലോണ: അർജന്‍റൈൻ താരത്തെ നോട്ടമിട്ട് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. സമ്മർ ട്രാൻസ്ഫർ വിപണിയിൽ അത്ലറ്റികോ മഡ്രിഡിന്‍റെ ജൂലിയൻ അൽവാരസിനെ ക്ലബിലെത്തിക്കാനാണ് കറ്റാലൻസ് നീക്കം. ഒരു സ്ട്രൈക്കറെ ടീമിലെത്തിക്കാനാണ് ടീം ശ്രമിക്കുന്നത്. അൽവാരസാണ് ക്ലബിന്‍റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. 60 മില്യൺ യൂറോയാണ് (ഏകദേശം 545 കോടി രൂപ) വാഗ്ദാനം. കൂടാതെ, കരാറിന്‍റെ ഭാഗമായി ഫെറാൻ ടോറസിനെ കൈമാറാനും ക്ലബ് തയാറാണ്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽനിന്നാണ് അൽവാരസ് അത്ലറ്റികോയിലെത്തുന്നത്. സീസണിന്‍റെ തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ച താരം ഇപ്പോൾ തകർപ്പൻ ഫോമിലാണ്. മഡ്രിഡ് ക്ലബിനായി വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 39 മത്സരങ്ങളിൽനിന്ന് 20 ഗോളുകളാണ് അൽവാരസ് അടിച്ചുകൂട്ടിയത്. അഞ്ചു അസിസ്റ്റുകളും 25കാരന്‍റെ പേരിലുണ്ട്. പ്രീമിയർ ലീഗിൽ മോശം ഫോമിലുള്ള മാഞ്ചസ്റ്റർ യുനൈറ്റഡും അൽവാരസിനായി നീക്കം നടത്തുന്നുണ്ട്. യുനൈറ്റഡിന്‍റെ വെല്ലുവിളി മറികടക്കാനാണ് ബാഴ്സ ഇത്രയും വലിയ തുകയും മറ്റൊരു താരത്തെയും വാഗ്ദാനം ചെയ്തിരിക്കുന്നത്. റോബർട്ട് ലെവൻഡോവ്സ്കി കരിയറിന്‍റെ അവസാനത്തിലേക്ക് കടക്കുന്നതിനാൽ താരത്തിന്‍റെ…
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്.സി ഗോവ സെമി ഫൈനലിനരികെ. പഞ്ചാബ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച ഇവർക്ക് 22 കളികളിൽ 45 പോയന്റായി. 45ാം മിനിറ്റിൽ കാൾ മക്കൂഹിന്റെ വകയായിരുന്നു വിജയ ഗോൾ. ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് നേരിട്ട് സെമി പ്രവേശം. 52 പോയന്റുമായി ഒന്നാംസ്ഥാനത്ത് കുതിക്കുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഐ.എസ്.എൽ ഷീൽഡും സെമി ബെർത്തും സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാംസ്ഥാനക്കാരായ ഗോവക്ക് രണ്ട് മത്സരങ്ങൾ ശേഷിക്കുന്നുണ്ട്. 22 മത്സരങ്ങളിൽ 24 പോയന്റുമായി 11ാം സ്ഥാനത്തുള്ള പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/BceL92R
ലണ്ടൻ: പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്ത് ലിവർപൂൾ. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ ന്യൂകാസിലിന് എതിരില്ലാത്ത രണ്ടുഗോളിനാണ് ചെമ്പട കീഴടക്കിയത്. 11ാം മിനിറ്റിൽ ഡൊമനിക് സൊബോസ്ലായിയും 63ാം മിനിറ്റിൽ മക്കാലിസ്റ്ററുമാണ് ഗോൾ നേടിയത്. ജയത്തോടെ 28 കളികളിൽ നിന്ന് 67 പോയിൻറുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. രണ്ടാമതുള്ള ആഴ്സനൽ 13 പോയിന്റ് പിറകിലാണ്. പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ടോട്ടൻഹാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റി കീഴടക്കി. 12ാം മിനിറ്റിൽ എർലിങ് ഹാലൻഡാണ് ഗോൾ നേടിയത്. ലീഗിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്ന ആഴ്സനൽ-നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. ഇതോടെ സിറ്റിയുമായുള്ള നോട്ടിങ്ഹാം ഫോറസ്റ്റിന്റെ അകലം ഒരു പോയിന്റായി ചുരുങ്ങി. നോട്ടിങ്ഹാമിന് 48 ഉം സിറ്റിക്ക് 47 പോയിന്റുമാണുള്ളത്. ലീഗിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ഇപ്സിച്ച് ടൗണിനെ 3-2ന് കീഴടക്കി. കളിയുടെ പകുതിയിലേറെയും പത്ത് പേരുമായി കളിച്ചാണ് യുനൈറ്റഡ് വിജയം പിടിച്ചത്. 43ാം മിനിറ്റിൽ…
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിലെ നേരിയ പ്ലേ ഓഫ് സാധ്യത നിലനിർത്തി ഈസ്റ്റ് ബംഗാൾ. ഹൈദരാബാദ് എഫ്.സിക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം. മത്സരം സമനിലയിലേക്ക് നീങ്ങവെ അവസാന മിനിറ്റുകളിൽ വീണ രണ്ട് ഗോളുകളാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിന് വിജയം സമ്മാനിച്ചത്. 86ാം മിനിറ്റിൽ ഹൈദരാബാദ് താരം മനോജ് മുഹമ്മദിന്റെ സെൽഫ് ഗോളിലൂടെ ആതിഥേയർ ലീഡ് പിടിച്ചു. ഇൻജുറി ടൈമിൽ റാഫേൽ മെസ്സി ബൂളിയും (90+4) സ്കോർ ചെയ്തതോടെ ഈസ്റ്റ് ബംഗാൾ ജയം ആധികാരികമാക്കി. 22 മത്സരങ്ങളിൽ 27 പോയന്റുമായി എട്ടാം സ്ഥാനത്താണിവർ.� from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/hV4F8oI
ന്യൂയോർക്ക്: തകർപ്പൻ ജയവുമായി ഇന്‍റർ മയാമി കോൺകകാഫ് ചാമ്പ്യൻഷിപ്പ് കപ്പിന്‍റെ രണ്ടാം റൗണ്ടിൽ. ഫ്ലോറിഡയിലെ ചേസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാംപാദ മത്സരത്തിൽ സ്പോർട്ടിങ് കാൻസാസ് സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി. ഇരുപാദങ്ങളിലുമായി 4-1ന്‍റെ ജയവുമായാണ് മയാമി അവസാന 16ലെത്തിയത്. ആദ്യ പാദത്തിൽ 1-0ന് മയാമി ജയിച്ചിരുന്നു. സൂപ്പർതാരം ലയണൽ മെസ്സി, ടാഡിയോ അലൻഡെ, ലൂയിസ് സുവാരസ് എന്നിവരാണ് മയാമിക്കായി വലകുലുക്കിയത്. മിമോ റോഡ്രിഗോസ് സ്പോർട്ടിങ്ങിന്‍റെ ആശ്വാസ ഗോൾ നേടി. 19ാം മിനിറ്റിൽ മെസ്സിയിലൂടെ മയാമി ലീഡെടുത്തു. ഗ്രൗണ്ടിന്‍റെ ഇടതു പാർശ്വത്തിൽനിന്ന് ബോക്സിനുള്ളിലേക്ക് ഓടിയെത്തിയ മെസ്സിക്ക് ഉയർത്തി നൽകിയ പന്ത്, താരം നെഞ്ചിൽ നിയന്ത്രിച്ച് തൊടുത്ത പവർഫുൾ ഇടങ്കാലൻ വോളി പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഗോളിയെയും നിസ്സഹായനാക്കി വലയിൽ. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി മെസ്സി-സുവാരസ് സഖ്യം നേടുന്ന നൂറാമത്തെ ഗോളാണിത്. സുവാരസിന്‍റെ അസിസ്റ്റിൽ മെസ്സി നേടുന്ന 55ാം ഗോൾ. ഇടവേളക്കു പിരിയാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഇൻജുറി ടൈമിൽ മയാമിയുടെ ഇരട്ട പ്രഹരം.…
ഫ്ലോറിഡ: കളത്തിൽ മോശം പെരുമാറ്റത്തിന്‍റെ പേരിൽ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക്ക് പിഴ ചുമത്തി മേജർ ലീഗ് സോക്കർ അധികൃതർ. കഴിഞ്ഞദിവസം ന്യൂയോർക്ക് സിറ്റിക്കെതിരെ നടന്ന സീസണിലെ ആദ്യ മത്സരത്തിനുശേഷമാണ് ഇന്‍റർ മയാമിയുടെ താരമായ മെസ്സി എതിർ ടീം സഹപരിശീലകൻ മെഹ്ദി ബല്ലൂച്ചിയുടെ കഴുത്തിനു പിന്നിൽ പിടിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മത്സരത്തിനു ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെ മാച്ച് ഓഫിഷ്യലുമായി മെസ്സി തർക്കിക്കുന്നുണ്ട്. ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. അഞ്ചാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ തോമസ് അവിൽസ് മയാമിക്കായി ലക്ഷ്യം കണ്ടെങ്കിലും മിറ്റ ഇലനിക് (26ാം മിനിറ്റ്), അലോൻസോ മാർട്ടിനസ് (55) എന്നിവരിലൂടെ ന്യൂയോർക്ക് സിറ്റി തിരിച്ചടിച്ചു. ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽനിന്ന് ടെലസ്കോ സെഗോവിയയാണ് (90+10) മയാമിയുടെ സമനില ഗോൾ നേടിയത്. 23ാം മിനിറ്റിൽ ടോറ്റോ അവൈൽസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ പത്തുപേരുമായാണ് മയാമി കളിച്ചത്. മത്സരശേഷം…
മഡ്രിഡ്: കോപ ഡെൽ റേ സെമി ഫൈനലിൽ ബാഴ്സലോണ-അത്ലറ്റികോ മഡ്രിഡ് ആദ്യപാദ പോരാട്ടത്തിന് ആവേശ സമനില. ബാഴ്സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരുവരും നാലു ഗോൾ വീതം നേടി പിരിയുകയായിരുന്നു. ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിലാണ് അത്ലറ്റികോ മഡ്രിഡ് മത്സരത്തിൽ നാടകീയമായി സമനില പിടിച്ചത്. പെഡ്രി, പാവു കുബാർസി, ഇനിഗോ മാർട്ടിനെസ്, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരാണ് ബാഴ്സക്കായി വലകുലുക്കിയത്. ജൂലിയൻ അൽവാരസ്, അന്‍റോണിയോ ഗ്രീസ്മാൻ, മാർകോസ് ലോറന്‍റെ, അലക്സാണ്ടർ സോർലോത്ത് എന്നിവരാണ് അത്ലറ്റികോയുടെ സ്കോറർമാർ. ഏപ്രിലിലാണ് രണ്ടാംപാദ മത്സരം. കളി തുടങ്ങി 50ാം സെക്കൻഡിൽതന്നെ അത്ലറ്റികോ ബാഴ്സയെ ഞെട്ടിച്ചു. മുൻ മാഞ്ചസ്റ്റർ സിറ്റി താരം അൽവാരസാണ് ടീമിന് ലീഡ് നേടികൊടുത്തത്. ഗോൾ വീണതിന്‍റെ ആഘാതത്തിൽനിന്ന് മുക്തമാകുന്നതിനു മുമ്പേ വീണ്ടും അത്ലറ്റികോയുടെ പ്രഹരം. ആറാം മിനിറ്റിൽ മുൻ ബാഴ്സ താരം കൂടിയായ ഗ്രീസ്മാനാണ് ലീഡ് ഉയർത്തിയത്. തുടക്കത്തിലെ തിരിച്ചടിയിൽനിന്ന് ബാഴ്സ പതിയ മത്സരത്തിലേക്ക് തിരിച്ചെത്തി. 19ാം മിനിറ്റിൽ പെഡ്രിയിലൂടെ ബാഴ്സ ഒരു ഗോൾ…
ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദം കണ്ടത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്ന്. എസ്റ്റാഡി ഒളിമ്പിക് ലൂയിസ് കോംപാനിസിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും നാല് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ആദ്യ മിനിറ്റുകളിൽ അത്‌ലറ്റിക്കോ ഞെട്ടിച്ചു! കളി തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ അത്‌ലറ്റിക്കോ മാഡ്രിഡ് ബാഴ്‌സലോണയെ ഞെട്ടിച്ചു. ജൂലിയൻ അൽവാരസ് ആദ്യ ഗോൾ നേടി. പിന്നാലെ അന്റോയിൻ ഗ്രീസ്മാനും ഗോൾ കണ്ടെത്തിയതോടെ ബാഴ്‌സലോണ പ്രതിരോധം തകർന്നു. ബാഴ്‌സലോണയുടെ തിരിച്ചുവരവ്! എന്നാൽ, ബാഴ്‌സലോണ ശക്തമായി തിരിച്ചുവന്നു. പെഡ്രി, പോൾ കുബാർസി, ഇനിഗോ മാർട്ടിനെസ് എന്നിവർ ഗോൾ നേടി ബാഴ്‌സലോണയെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ബാഴ്‌സലോണയുടെ മുന്നേറ്റം കാണികൾക്ക് ആവേശം പകർന്നു. രണ്ടാം പകുതിയിൽ വീണ്ടും നാടകീയത! രണ്ടാം പകുതിയിൽ റോബർട്ട് ലെവൻഡോവ്സ്കി ബാഴ്‌സലോണയുടെ ലീഡ് ഉയർത്തി. എന്നാൽ അത്‌ലറ്റിക്കോ മാഡ്രിഡ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. മാർക്കോസ് ലോറെന്റെയും അലക്സാണ്ടർ സോർലോത്തും…