Author: Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിനെതിരെ നഗരവൈരികളായ അത്‍ലറ്റികോ മഡ്രിഡിനുവേണ്ടി പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടാമത്തെ കിക്കെടുക്കാനെത്തിയത് യുവ സ്ട്രൈക്കർ ഹൂലിയൻ ആൽവാരസ്. റയലിന്‍റെ ആദ്യ കിക്കെടുത്ത കിലിയൻ എംബാപ്പെയും അത്‍ലറ്റികോയുടെ ആദ്യ കിക്കെടുത്ത അലക്സാണ്ടർ സൊർലോത്തും പന്ത് കൃത്യമായി വലയിലെത്തിച്ചിരുന്നു. റയലിനുവേണ്ടി രണ്ടാംകിക്കെടുത്ത ജൂഡ് ബെല്ലിങ്ഹാമും ലക്ഷ്യം കണ്ടു. ടീമിന്റെ രണ്ടാംകിക്കെടുക്കാൻ ആൽവാരസ് എത്തുമ്പോൾ സ്കോർ 2-1. കിക്കെടുക്കാനാഞ്ഞ അർജന്റീനക്കാരൻ വീഴാൻ പോയെങ്കിലും പന്ത്‌ കൃത്യമായി വലയിലേക്ക് അടിച്ചുകയറ്റി. റഫറി ഗോളും അനുവദിച്ചു. എന്നാൽ, റയൽ താരങ്ങൾ എതിർപ്പറിയിച്ചതോടെ വാർ പരിശോധന. ആൽവാരസിന്റേത് ‘ഡബിൾ ടച്ചാ’ണെന്ന് വാറിന്റെ വിധി. വലത് കാലുകൊണ്ട് കിക്ക് എടുക്കും മുമ്പ്‌ താരത്തിന്റെ ഇടത് കാൽ പന്തിൽ തട്ടിയതായി വാറിലെ കണ്ടെത്തൽ. തുടർന്ന് ഗോൾ അനുവദിക്കപ്പെട്ടില്ല. വിവാദ തീരുമാനത്തിന്റെ ആനുകൂല്യത്തിൽ ഷൂട്ടൗട്ടും മത്സരവും വരുതിയിലാക്കി റയൽ മഡ്രിഡ് ക്വാർട്ടറിലേക്ക് മുന്നേറുകയായിരുന്നു. 🚨 More footage of Julian Alvarez’s penalty.You decide…

Read More

ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ കളിയിൽ അത്ലറ്റിക്കോ മഡ്രിഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി റയൽ മഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. രണ്ടാംപാദ പ്രീക്വാർട്ടറിൽ അത്ലറ്റിക്കോ മഡ്രിഡ് 1-0ന് മുന്നിലെത്തിയെങ്കിലും ആദ്യപാദത്തിൽ റയൽ നേടിയ 2-1ന്‍റെ വിജയത്തിന്‍റെ പിൻബലത്തിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ 4-2നാണ് റയലിന്‍റെ ജയം. മത്സരത്തിന്‍റെ ആദ്യ മിനുറ്റിൽ തന്നെ ഗോൾ നേടി റയലിനെ ഞെട്ടിക്കുകയായിരുന്നു അത്ലറ്റിക്കോ. കൊണർ ഗാലഗർ ആണ് തുടക്കത്തിൽ തന്നെ ടീമിന് മുൻതൂക്കം നൽകിയത്. ഗോൾ വീണതോടെ ഇരുപാദങ്ങളിലുമായി സമനിലയിലായ കളിയിൽ മുന്നേറ്റമുണ്ടാക്കാൻ മഡ്രിഡ് ടീമുകൾ നിരന്തരം പരിശ്രമിച്ചു. 70ാം മിനിറ്റിൽ എംബാപ്പെയെ വീഴ്ത്തിയതിന് റയലിന് പെനാൽറ്റി ലഭിച്ചു. മത്സരത്തിൽ മുന്നേറാനുള്ള സുവർണാവസരം. എന്നാൽ, പെനാൽറ്റിയെടുത്ത വിനീഷ്യസ് ജൂനിയർ പന്ത് പുറത്തേക്ക് അടിച്ചു. ഗോൾ പിറക്കാതായതോടെ മത്സരം അധികസമയത്തേക്ക്. പരസ്പരം ആക്രമിച്ചുകളിച്ചെങ്കിലും അധികസമയത്തും ഗോൾ വീണില്ല. ഇതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങി. റയലിന്‍റെ ആദ്യ കിക്കെടുത്ത എംബാപ്പെയും രണ്ടാംകിക്കെടുത്ത ബെല്ലിങ്ങാമും പന്ത് വലയിലാക്കി.…

Read More

അ​ർ​ക​ഡാ​ഗ് (തു​ർ​ക്മെ​നി​സ്താ​ൻ): എ.​എ​ഫ്.​സി ച​ല​ഞ്ച് ലീ​ഗി​ലെ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ഈ​സ്റ്റ് ബം​ഗാ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പു​റ​ത്ത്. തു​ർ​ക്മെ​നി​സ്താ​ൻ ക്ല​ബാ​യ എ​ഫ്.​സി അ​ർ​കാ​ഡാ​ഗി​നോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് ര​ണ്ടാം പാ​ദ​ത്തി​ൽ തോ​റ്റ​ത്. ആ​ദ്യ മി​നി​റ്റി​ൽ​ത്ത​ന്നെ മെ​സ്സി ബൗ​ളി നേ​ടി​യ ഗോ​ളി​ൽ ലീ​ഡ് പി​ടി​ച്ച കൊ​ൽ​ക്ക​ത്ത​ൻ സം​ഘം 33ാം മി​നി​റ്റി​ൽ ഡി​ഫ​ൻ​ഡ​ർ ചാ​ൽ​ചു​ൻ​ഗ്നു​ൻ​ഗ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​തോ​ടെ 10 പേ​രാ​യി ചു​രു​ങ്ങി. ക​ളി തീ​രാ​നി​രി​ക്കെ അ​ൽ​മി​റാ​ത്ത് അ​ന്നാ​ദു​ർ​ദി​യേ​സ് (89, 90+8) നേ​ടി​യ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് വി​ധി​യെ​ഴു​തി​യ​ത്. കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന ഒ​ന്നാം​പാ​ദം 0-1ന് ​ജ​യി​ച്ച അ​ർ​കാ​ഡാ​ഗ് ആ​കെ 3-1 മു​ൻ​തൂ​ക്ക​ത്തോ​ടെ സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. 2024 സൂ​പ്പ​ർ ക​പ്പ് ജേ​താ​ക്ക​ളാ​യാ​ണ് എ.​എ​ഫ്.​സി മൂ​ന്നാം​നി​ര ക്ല​ബ് ടൂ​ർ​ണ​മെ​ന്റാ​യ ചാ​ല​ഞ്ച് ക​പ്പി​ന് ഈ​സ്റ്റ് ബം​ഗാ​ൾ യോ​ഗ്യ​ത നേ​ടി​യ​ത്. ഗ്രൂ​പ് എ ​ജേ​താ​ക്ക​ളാ​യി ക്വാ​ർ​ട്ട​റി​ലും ക​ട​ന്നു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/JXLmcnp

Read More

കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയ ഡസൻ ലഗേറ്ററിനെ സഹതാരം അഭിനന്ദിക്കുന്നുഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിൽ സമനില വഴങ്ങി എട്ടാംസ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആതിഥേയരും പോയന്റ് പട്ടികയിലെ 12ാം സ്ഥാനക്കാരുമായ ഹൈദരാബാദ് എഫ്.സിക്കെതിരായ മത്സരം 1-1ൽ അവസാനിച്ചു. ഏഴാം മിനിറ്റിൽ ഡസൻ ലഗേറ്റർ മഞ്ഞപ്പട‍യെ മുന്നിലെത്തിച്ചെങ്കിലും 45ാം മിനിറ്റിൽ മലയാളി താരം കെ. സൗരവിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു. 52ാം മിനിറ്റിൽ ഹൈദരാബാദിന് ലഭിച്ച പെനാൽറ്റി ബ്ലാസ്റ്റേഴ്സ് ഗോളി നോറ ഫെർണാണ്ടസ് രക്ഷപ്പെടുത്തി. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സിനാ‍യിരുന്നു മുൻതൂക്കം. അഞ്ചാം മിനിറ്റിൽ കൊറോവൂ സിങ്ങിന്റെ ക്രോസിൽ ബോക്സിന്റെ ഇടതുഭാഗത്ത് നിന്ന് മുഹമ്മദ് അയ്മന്റെ ഷോട്ട് പിഴച്ചു. പിന്നാലെ ഗോളെത്തി. കോർണർ കിക്കിൽ നിന്നെത്തിയ പന്തിൽ അയ്മൻ നൽകിയ ക്രോസ്. ക്ലോസ് റേഞ്ചിൽ നിന്ന ലഗാറ്റർ വലതുമൂലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. ശേഷം ഇരുഭാഗത്തും ഫ്രീ കിക്കുകൾ. 18ാം മിനിറ്റിൽ ഗോൾ മടക്കാൻ അലൻ പൗളിസ്റ്റ നടത്തിയ ശ്രമം…

Read More

ഗോൾ നേടിയ ശേഷം ലമീൻ യമാൽ കാണിക്കുന്ന ഈ അടയാളം എന്തെന്നറിയുമോ..? ഗോൾ നേടിയ ശേഷം കാണിക്കുന്ന വെറുമൊരു ഒരു ആഹ്ലാദ പ്രകടനം മാത്രമല്ലിത്. കൈകൾ കുറുകെ വെച്ച് യമാൽ കാട്ടിയ അടയാളം എന്തിനെ സൂചിപ്പിക്കുന്നു എന്നറിയുമോ..? 304 എന്ന നമ്പർ ആണിത്. ലമീൻ ജനിച്ചത് സ്‌പെയിനിലെ കറ്റലോണിയ മേഖലയിലെ റോക്കഫോണ്ടയിലാണ്. ഈ പ്രദേശത്തിന്‍റെ പോസ്റ്റൽ കോഡാണ്‌ 08304. കറ്റലോണിയയിലെ ഏറ്റവും ദരിദ്രമായ പ്രദേശവും ആഫ്രിക്കൻ അഭയാർഥികൾ കൂട്ടത്തോടെ വന്നിറങ്ങുന്ന ഇടവുമാണിത്. മൊറാക്കോക്കാരനായ യമാലിന്റെ പിതാവ് മുനീർ നസൗറിയും ഇക്വറ്റൊറിയൽ ഗിനിയൻ വംശജയായ മാതാവ് ഷയില എബാനയും കണ്ടുമുട്ടിയത് ഇവിടെയാണ്‌. യമാൽ ജനിച്ചതും പന്തുതട്ടി തുടങ്ങിയതും ഇവിടെ നിന്നുതന്നെ. തന്‍റെ വേരുകൾ ഇവിടെയാണ് എന്നറിഞ്ഞ് അഭിമാനിക്കുന്നയാളാണ്‌, വന്നവഴി മറക്കാത്ത യുവതാരം. എന്നാൽ, സ്പെയിനിലെ തീവ്ര വലതുപക്ഷ പാർട്ടി VOX ഈ പ്രദേശത്തെ വിളിക്കുന്നത്‌ വന്നുകയറിയ ദേശവിരുദ്ധരുടെ ‘ചാണകക്കുടം’ എന്നാണ്. � തന്റെ വേരുകളിൽ താൻ അഭിമാനിക്കുന്നുവെന്നും, സന്തോഷ നേരങ്ങളിൽ, താൻ ജനിച്ചുവളർന്ന…

Read More

കത്തിജ്വലിക്കുന്ന ഫോമുമായി കളിച്ച് ഈ സീസണിൽ ട്രെബിൾ നേടാമെന്ന മോഹവുമായി മുന്നേറിയ ലിവർപൂളിനെ തളച്ച് പ.എസ്.ജി. ചാമ്പ്യൻസ് ലീഗിൽ പാരിസ് സെയ്ന്‍റ് ജെർമനോട് പെനാൾട്ടി ഷൂട്ടൗട്ടിലാണ് ലിവർപൂൾ തോറ്റത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലെ ഷൂട്ടൗട്ടിൽ 4-1നാണ്� ചെമ്പടയുടെ തോൽവി. ലിവർപൂൾ പുറത്തായതിന് ശേഷം വ്യത്യസ്ത പ്രതികരണവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ‘സലാഹിന്‍റെ ബാലൺ ഡി ഓറാണ് ആ പോയത്,’ എന്നാണ് ഒരു ആരാധകന്‍റെ ട്വീറ്റ്. ഈ സീസണിൽ മിന്നും ഫോമിലുള്ള സലാഹ് ബാലൺ ഡി ഓറിന് മത്സരിക്കുന്നവരിൽ പ്രധാനിയായിരുന്നു. എന്നാ ഈ മത്സരത്തിലെ പ്രകടനം അദ്ദേഹത്തെ പിന്നോട്ട് വലിപ്പിച്ചു എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ലിവർപൂൾ പി.എസ്.ജിയെ കുറച്ചുകണ്ടെന്നും അങ്ങനെ ചെയ്യരുതായിരുന്നുവെന്നും ആരാധകർ പറയുന്നു. Salah just lost his ballon d’or 😂— Emtec (@EmtecCrypto) March 11, 2025 Salah ain’t winning Ballon d’Or now— MoBets (@Bets_Mo) March 11, 2025 The better team won.…

Read More

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ ലിവർപൂൾ പുറത്ത്. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ 1-0 ത്തിനാണ് പി.എസ്.ജിയോട് കീഴടങ്ങിയത്. ആദ്യ പാദത്തിൽ 1-0 ത്തിന് ജയിച്ച ലിവർപൂളിനെ അവരുടെ തട്ടകത്തിൽ അതേ സ്കോറിന് തന്നെ വീഴ്ത്തുകയായിരുന്നു. ഇരുപാദങ്ങളിലുമായി സ്കോർ തുല്യമായതോടെ (1-1) പെനാൽറ്റി ഷൂട്ടൗട്ടിലാണ് ലിവർപൂൾ പുറത്താകുന്നത്. 12ാം മിനിറ്റിൽ ഉസ്മാൻ ഡെംബലെയാണ് പി.എസ്.ജിയെ മുന്നിലെത്തിക്കുന്നത്. പെനാൽറ്റി ബോക്സിനകത്ത് നിന്ന് ബ്രാക്കോള നൽകിയ പാസ് സ്വീകരിച്ച ഡെംബലെ ലിവർപൂൾ ഗോൾകീപ്പർ അലിസണെ മറികടന്ന് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഗോൾ വീണതോടെ ആദ്യ പകുതിയിൽ ഒന്ന് പതറിയെങ്കിലും രണ്ടാം പകുതിയിൽ ലിവർപൂൾ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഗോളൊന്നുറച്ച നിരവധി അവസരങ്ങൾ പോസറ്റൊഴിഞ്ഞ് പോയതോടെ 1-0 ത്തിന് മത്സരം അവസാനിക്കുകയായിരുന്നു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ പി.എസ്.ജിക്കായി നാലു പേർ ലക്ഷ്യം കണ്ടപ്പോൾ ലിവർപൂളിന് വേണ്ടി മുഹമ്മദ് സലാഹ് മാത്രമാണ് ലക്ഷ്യം കണ്ടത്. ഡാർവിൻ നൂനസ് , കാർട്ടിസ് ജോൺസ്…

Read More

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ബെൻഫിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളിന് (1-3) തകർത്ത് ബാഴ്സലോണ ക്വാർട്ടറിൽ കടന്നു. നേരത്തെ ആദ്യ പാദത്തിൽ 1-0 ത്തിന് ബാഴ്സലോണ ജയിച്ചിരുന്നു. കാറ്റലോണിയയുടെ സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ ലാമിൻ യമാലിന്റെയും റഫീഞ്ഞയുടെ തകർപ്പൻ പ്രകടനമാണ് ബാഴ്സയെ അനായാസം ക്വാർട്ടറിലെത്തിച്ചത്. കളിയുടെ 11ാം മിനിറ്റിൽ റഫീഞ്ഞയിലൂടെയാണ് ബാഴ്സലോണ ആദ്യം ലീഡെടുക്കുന്നത്. ഗോളിന് വഴിയൊരുക്കിയത് ലാമിൻ യമാലിന്റെ ഉജ്ജ്വല മുന്നേറ്റമാണ്. ബെൻഫിക്കയുടെ പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് മുന്നേറിയ യമാൽ ബോക്സിനരികിൽ നിന്ന് നീട്ടി നൽകിയ ഒന്നാന്തരം പാസിലൂടെയാണ് റഫീഞ്ഞ ലക്ഷ്യം കണ്ടത്. 13ാം മിനിറ്റിൽ നിക്കോളസ് ഓട്ടോമെൻഡിയിലൂടെ ബെൻഫിക്ക ഗോൾ തിരിച്ചടിച്ചു. ഡിജോങ്ങിന്റെ കോർണർ കിക്ക് ഹെഡ് ചെയ്ത് ഓട്ടോമെൻഡി വലയിലാക്കുകയായിരുന്നു. 27ാം മിനിറ്റിൽ ആ മാജിക്കൽ ഗോൾ പിറക്കുന്നത്.� ഇടതുവിങ്ങിൽ നിന്നും ലെവൻഡോസ്കി തൊടുത്തുവിട്ട ഫ്രീകിക്ക് പോസ്റ്റിനരികെ കാത്തുനിന്ന തലകളെയെല്ലാം ഒഴിഞ്ഞ് വലതുവശത്തെ ത്രോയിലേക്കാണ് പോയത്. എന്നാൽ, ഞൊടിയിടയിൽ പാഞ്ഞെത്തി പുറത്തുപോകും മുൻപ്…

Read More

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ടീം ​തി​ങ്ക​ളാ​ഴ്ച കൊ​ച്ചി ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ൽ –ബൈ​ജു കൊ​ടു​വ​ള്ളിഹൈ​ദ​രാ​ബാ​ദ്: ക​ളി​യും ആ​രാ​ധ​ക​രും കൈ​വി​ട്ട് സീ​സ​ണി​ൽ നാ​ണം​കെ​ട്ട കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ന്ന് ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം. ഐ.​എ​സ്.​എ​ൽ ഗ്രൂ​പ് ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും ഒ​ടു​വി​ലെ പോ​രാ​ട്ട​ത്തി​ൽ ​​േപ്ല​ഓ​ഫ് സാ​ധ്യ​ത​ക​ൾ അ​ട​ഞ്ഞ അ​ധ്യാ​യ​മാ​യ ഹൈ​ദ​രാ​ബാ​ദാ​ണ് എ​തി​രാ​ളി​ക​ൾ. 23ക​ളി​ക​ളി​ൽ 17 പോ​യി​ന്റു​മാ​യി ഹൈ​ദ​രാ​ബാ​ദ് അ​വ​സാ​ന​ക്കാ​രി​ൽ ര​ണ്ടാ​മ​താ​ണ്. 28 പോ​യി​ന്റു​ള്ള മ​ഞ്ഞ​പ്പ​ട ഒ​മ്പ​താ​മ​തും. ഇ​രു​വ​രും ത​മ്മി​ലെ ആ​ദ്യ അ​ങ്കം ഹൈ​ദ​രാ​ബാ​ദ് ജ​യി​ച്ചി​രു​ന്നു. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​യി​രു​ന്നു ജ​യം. അ​തേ സ​മ​യം, അ​വ​സാ​ന മൂ​ന്ന് ക​ളി​ക​ളി​ൽ ഒ​രി​ക്ക​ൽ പോ​ലും ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യി​ക്കാ​ൻ ടീ​മി​നാ​യി​ട്ടി​ല്ല. ബ​ഗാ​ൻ എ​തി​രി​ല്ലാ​ത്ത കാ​ൽ ഡ​സ​ൻ ഗോ​ളി​ന് തോ​ൽ​പി​ച്ചു​വി​ട്ട ടീം ​പി​ന്നീ​ട് ഗോ​വ​യോ​ട് ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളി​നും വീ​ണു. ജം​ഷ​ഡ്പൂ​രി​നെ​തി​രെ ഒ​രാ​ഴ്ച മു​മ്പ് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ സ​മ​നി​ല വ​ഴ​ങ്ങു​ക​യും ചെ​യ്തു. ഹൈ​ദ​രാ​ബാ​ദി​നെ വീ​ഴ്ത്തി സീ​സ​ൺ വി​ജ​യ​ത്തോ​ടെ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. from Madhyamam: Latest Malayalam news, Breaking news | മലയാളം…

Read More

ബം​ഗ​ളൂ​രു: ഐ.​എ​സ്.​എ​ല്ലി​ൽ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​നെ വീ​ഴ്ത്തി മും​ബൈ സി​റ്റി എ​ഫ്.​സി പ്ലേ​ഓ​ഫി​ൽ ക​ട​ന്നു. പ്ലേ ​ഓ​ഫി​ലേ​ക്ക്​ സ​മ​നി​ല മാ​ത്രം മ​തി​യാ​യി​രു​ന്ന മും​ബൈ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളോ​ടെ ആ​റാം സ്ഥാ​നം പി​ടി​ച്ചു. ലാ​ലി​യ​ൻ സു​വാ​ല ചാ​ങ്​​തെ, നി​ക്കോ​ളാ​സ്​ ക​രേ​ലി​സ്​ (പെ​നാ​ൽ​റ്റി) എ​ന്നി​വ​ർ ഗോ​ൾ നേ​ടി.മും​ബൈ​യു​ടെ ജ​യ​ത്തോ​ടെ ഒ​ഡി​ഷ എ​ഫ്.​സി പ്ലേ​ഓ​ഫി​ൽ​നി​ന്ന്​ പു​റ​ത്താ​യി. 38 പോ​യ​ന്‍റ്​ വീ​ത​മു​ള്ള ബം​ഗ​ളൂ​രു, നോ​ർ​ത്ത്​ ഈ​സ്റ്റ്, ജം​ഷ​ഡ്​​പൂ​ർ എ​ന്നീ ടീ​മു​ക​ളി​ൽ ലീ​ഗ്​ റൗ​ണ്ടി​ലെ ഗോ​ൾ ശ​രാ​ശ​രി​യി​ൽ നോ​ർ​ത്ത്​ ഈ​സ്റ്റാ​ണ്​ മൂ​ന്നാ​മ​ത്. എ​ന്നാ​ൽ, ഐ.​എ​സ്.​എ​ൽ നി​യ​മ പ്ര​കാ​രം, പ്ലേ​ഓ​ഫ്​ യോ​ഗ്യ​ത നേ​ടു​ന്ന ടീ​മു​ക​ളു​ടെ പോ​യ​ന്‍റ്​ തു​ല്യ​നി​ല​യി​ലാ​യാ​ൽ, ലീ​ഗ്​ റൗ​ണ്ടി​ൽ ഈ ​ടീ​മു​ക​ൾ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ​തി​ലെ പോ​യ​ന്റ്​ ആ​ദ്യ​വും ഗോ​ൾ ശ​രാ​ശ​രി ര​ണ്ടാ​മ​തും പ​രി​ഗ​ണി​ക്കും. ഇ​തു​പ്ര​കാ​രം, നോ​ർ​ത്ത്​ ഈ​സ്റ്റി​നെ​തി​രെ ര​ണ്ടു​ജ​യ​വും ജം​ഷ​ഡ്പൂ​രി​നെ​തി​രെ ഒ​രു ജ​യ​വും തോ​ൽ​വി​യു​മാ​യി 4-2ന്‍റെ ശ​രാ​ശ​രി​ സ്​​കോ​റും നേ​ടി​യ ബം​ഗ​ളൂ​രു മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക്​ ക​യ​റി. ജം​ഷ​ഡ്പൂ​രി​നെ​തി​രെ ര​ണ്ടു ജ​യം കു​റി​ച്ച നോ​ർ​ത്ത്​ ഈ​സ്റ്റ്​ നാ​ലാ​മ​തെ​ത്തി. ബം​ഗ​ളൂ​രു,…

Read More