കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസ വാർത്ത! സൂപ്പർ കപ്പിനുള്ള തയ്യാറെടുപ്പുകൾ കൊച്ചിയിൽ ആരംഭിച്ചിരിക്കുന്നു. പുതിയ പരിശീലകൻ ഡേവിഡ് കാറ്റല ടീമിനെ പരിശീലിപ്പിക്കാൻ എത്തിച്ചേർന്നിട്ടുണ്ട്. പരിശീലന സെഷനുകളിൽ സൂപ്പർ താരം ക്വാമെ പെപ്രയെ കാണാതായതോടെ ആരാധകർ ആശങ്കയിലായിരുന്നു. പെപ്ര ക്ലബ് വിട്ടോ എന്ന സംശയങ്ങൾ ഉയർന്നു. എന്നാൽ, മാർക്കസ് മെർഗുലാവോയുടെ റിപ്പോർട്ടുകൾ പ്രകാരം പെപ്ര ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. പുതിയ സ്ട്രൈക്കർ സെർജിയോ കാസ്റ്റെൽ ടീമിലെത്തുന്നുണ്ടെങ്കിലും, അടുത്ത സീസണിൽ മാത്രമാണ് അദ്ദേഹത്തിന്റെ വരവ്. അതുകൊണ്ട് തന്നെ, സൂപ്പർ കപ്പിൽ പെപ്ര ടീമിന് വേണ്ടി കളിക്കും. എങ്കിലും, അടുത്ത സീസണിൽ പെപ്ര ടീമിൽ തുടരാൻ സാധ്യത കുറവാണ്. അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ, സൂപ്പർ കപ്പിലെ പ്രകടനം പെപ്രക്ക് നിർണായകമാകും. കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ആരാധകരെ സന്തോഷിപ്പിക്കുമെന്നും പ്രതീക്ഷിക്കാം.
Author: Rizwan
ശ്രീനിധിക്കെതിരെ ഗോൾ നേടിയ ഗോകുലത്തിന്റെ നെൽസൺ ബ്രൗൺ സഹകളിക്കാർക്കൊപ്പം അഹ്ളാദം പങ്കിടുന്നു കോഴിക്കോട്: ഐ ലീഗിൽ സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ശ്രീനിധി ഡക്കാനെ 1-0ന് പരാജയപ്പെടുത്തിയ ഗോകുലത്തിന് നേരിയ കിരീട സാധ്യത ബാക്കി. അവസാന എവേ മത്സരത്തിൽ എസ്.സി ബംഗളൂരുവിനെ വീഴ്ത്തിയ ആത്മവിശ്വാസം ആയുധമാക്കിയായിരുന്നു മലബാറിയൻസിന്റെ വിജയം. 15ാം മിനിറ്റിൽ ഗോകുലം ക്യാപ്റ്റൻ സെർജിയോ ലമ്മാസ് ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് നൽകിയ പാസ് വിദേശ താരം താബിസോ ബ്രൗൺ സ്വീകരിച്ച് എതിർ ഗോളി ആര്യൻ നീരജ് ലംബായുടെ കാലുകൾക്കിടയിലൂടെ വലയിലെത്തിച്ചാണ് കളി ജയിച്ച ഗോൾ കണ്ടെത്തിയത്. ആദ്യാവസാനം ഗോകുലം താരങ്ങളാണ് കളത്തിൽ നിറഞ്ഞാടിയത്. പലപ്പോഴും ഡക്കാൻ ഗോൾകീപ്പനെ വിറപ്പിച്ചുനിർത്തുന്നതായി നീക്കങ്ങൾ. 73ാം മിനിറ്റിൽ ശ്രീനിധി ഡക്കാന് സുവർണാവസരം ലഭിച്ചെങ്കിലും ഗോകുലം ഗോൾകീപ്പർ രക്ഷിത് ദഗർ പന്ത് രക്ഷപ്പെടുത്തി. സീസണിൽ ഒരു മത്സരം മാത്രമാണ് ഗോകുലത്തിന് ബാക്കിയുള്ളത്. സീസൺ പകുതിയിൽ നേരിട്ട ചില തോൽവികളാണ് കിരീടപ്രതീക്ഷകൾക്ക് തിരിച്ചടിയായത്. ശ്രീനിധി ഡക്കാന്റെ ഹോം…
ഫ്ലോറിഡ: പരിക്കുകാരണം പുറത്തായിരുന്ന സൂപ്പർ താരം ലയണൽ മെസ്സി കളത്തിലേക്കുള്ള തിരിച്ചുവരവ് ഗോളോടെ ഗംഭീരമാക്കിയപ്പോൾ മേജർ ലീഗ് സോക്കറിൽ ഫിലാഡൽഫിയ യൂനിയനെതിരെ ഇന്റർ മയാമിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ച മയാമി പോയന്റ് പട്ടികയിലെ ഒന്നാംസ്ഥാനം ഫിലാഡൽഫിയയിൽനിന്ന് തിരിച്ചുപിടിക്കുകയും ചെയ്തു. 23ാം മിനിറ്റിൽ റോബർട്ട് ടൈലർ മയാമിക്കായി അക്കൗണ്ട് തുറന്നു. 57ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോൾ. 80ാം മിനിറ്റിൽ ഡാനിയൽ ഗാസ്ഡാഗിലൂടെ ഫിലാഡൽഫിയ ആശ്വാസം കണ്ടെത്തി. അഞ്ച് മത്സരങ്ങളിൽ 13 പോയന്റാണ് മയാമിയുടെ സമ്പാദ്യം. ഫിലാഡൽഫിയക്ക് ആറ് മത്സരങ്ങളിൽ 12 പോയന്റും. എംബാപ്പെ ഡബിളിൽ റയൽ മഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ ലെഗാനെസിനെതിരെ റയൽ മഡ്രിഡിന് ജയം. സ്വന്തം തട്ടകമായ സാൻഡിയാഗോ ബെർണാബ്യൂവിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയൽ സന്ദർശകരെ തോൽപിച്ചത്. കിലിയൻ എംബാപ്പെ ഇരട്ട ഗോൾ നേടി. 32ാം മിനിറ്റിലെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെയാണ് തുടങ്ങിയത്. തൊട്ടടുത്ത മിനിറ്റിൽ ഡീഗോ ഗാർസിയയിലൂടെ ലെഗാനെസ് ഗോൾ മടക്കി. 41ാം മിനിറ്റിൽ ഡാനിയൽ…
ഷില്ലോങ്: വടക്കു കിഴക്കൻ പോരിൽ ജയത്തോടെ അവസാന നാലിലേക്ക് ടിക്കറ്റെടുത്ത് ഉരുക്കുനഗരക്കാർ. ആദ്യാവസാനം ഒപ്പത്തിനൊപ്പം നിന്ന ഉശിരൻ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചാണ് ഷില്ലോങ് മൈതാനത്ത് ജംഷഡ്പൂർ കിരീടപ്പോരിലേക്ക് നിർണായക ചുവടു കുറിച്ചത്. സ്റ്റീഫൻ എസെയായിരുന്നു സ്കോറർ. മൂന്നാം മിനിറ്റിൽ മലയാളി താരം മുഹമ്മദ് സനാന്റെ ഗോൾനീക്കത്തോടെയാണ് കളിയുണർന്നത്. ബോക്സിന് പുറത്തുനിന്ന് പായിച്ച വലംകാലൻ ഷോട്ട് ഗോളി പരിക്കുകളില്ലാതെ അപകടമൊഴിവാക്കി. പിറകെ നോർത്ത് ഈസ്റ്റിനായി മകാർട്ടൻ നിക്സൻ ക്ലോസ് റേഞ്ചിൽ വല ലക്ഷ്യമിട്ടെങ്കിലും പുറത്തേക്കു പോയി. 10ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ സ്റ്റാർ സ്ട്രൈക്കർ അലാഉദ്ദീൻ അജാരിയുടെ ഷോട്ട് അപകടം മണത്തെങ്കിലും പുറത്തേക്കു പറന്നു. 28ാം മിനിറ്റിൽ വല കുലുങ്ങി. അപ്രതീക്ഷിത ആംഗിളിൽ സ്റ്റീഫൻ എസെയുടെ വലം കാൽ ഷോട്ടാണ് നോർത്ത് ഈസ്റ്റ് വല കുലുക്കിയത്. കളി തിരിച്ചുപിടിക്കാൻ നോർത്ത് ഈസ്റ്റുകാർ കിണഞ്ഞുശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ കാര്യമായ മാറ്റമുണ്ടായില്ല. രണ്ടാം പകുതിയിലും അജാരിയെ കൂട്ടുപിടിച്ച് ഒപ്പമെത്താൻ കിണഞ്ഞുശ്രമിച്ച നോർത്ത് ഈസ്റ്റ്…
എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ നോട്ടിംഗ്ഹാം ഫോറസ്റ്റും ക്രിസ്റ്റൽ പാലസും വിജയിച്ച് സെമിഫൈനലിൽ എത്തി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി നടന്ന മത്സരങ്ങളിലാണ് ഈ ടീമുകൾ ജയം നേടിയത്. ബ്രൈറ്റണെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് തോൽപ്പിച്ച് ഫോറസ്റ്റ് സെമിയിലെത്തി. മത്സരം സാധാരണ സമയത്തും അധിക സമയത്തും ഗോൾരഹിതമായിരുന്നു. ഫോറസ്റ്റ് ഗോൾകീപ്പർ മാറ്റ്സ് സെൽസ് രണ്ട് പെനാൽറ്റി കിക്കുകൾ തടഞ്ഞിട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മറ്റൊരു മത്സരത്തിൽ, ക്രിസ്റ്റൽ പാലസ് ഫുൾഹാമിനെ 3-0ന് തോൽപ്പിച്ചു. എബെറെചി എസെ ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങി. ഇസ്മായില സാറും എഡി എൻകെറ്റിയയും പാലസിനായി ഗോളുകൾ നേടി. ബാക്കിയുള്ള രണ്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച നടക്കും. പ്രെസ്റ്റൺ നോർത്ത് എൻഡ് ആസ്റ്റൺ വില്ലയെയും, ബോൺമൗത്ത് മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും.
കോഴിക്കോട്: ഐ ലീഗ് സീസണിൽ രണ്ടു മത്സരം മാത്രം ബാക്കിയുള്ള ഗോകുലം കേരള എഫ്.സി ഞായറാഴ്ച സ്വന്തം തട്ടകത്തിൽ ശ്രീനിധി ഡെക്കാനെ നേരിടും. അവസാന എവേ മത്സരത്തിൽ എസ്.സി ബംഗളൂരുവിനെ 2-1ന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മലബാറിയൻസ്. ഐ ലീഗ് ചാമ്പ്യന്മാരാവുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഗോകുലം ഇറങ്ങിയതെങ്കിലും സീസണിന്റെ പകുതിയിൽ നേരിട്ട ചില തോൽവികൾ തിരിച്ചടിയാവുകയായിരുന്നു. 20 മത്സരം പൂർത്തിയായപ്പോൾ പത്ത് ജയം, നാലു സമനില, ആറു തോൽവി എന്നിവ ഉൾപ്പെടെ 34 പോയന്റുള്ള ഇവർ പട്ടികയിൽ നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരുമായി നാലു പോയന്റന്റെ വ്യത്യാസം മാത്രമാണുള്ളത്. ഇന്ന് ജയിച്ചാൽ ടീമിന് നേരിയ കിരീടപ്രതീക്ഷയുണ്ട്. ശ്രീനിധി ഡെക്കാന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 3-2ന് മലബാറിയൻസ് ജയിച്ചിരുന്നു. അതിനാൽ ഹോം മത്സരം മലബാറിയൻസിന് വിജയപ്രതീക്ഷ നൽകുന്നുണ്ട്. വിദേശ താരം താബിസോ ബ്രൗണിന്റെ മികച്ച ഫോമിന്റെ കരുത്തിലായിരുന്നു അവസാന മത്സരങ്ങളിൽ ഗോകുലം ജയിച്ചുകയറിയത്. അവസാനമായി കളിച്ച മൂന്ന് മത്സരത്തിൽ നാലു ഗോളുകൾ നേടിയ…
ഇന്റർ മയാമിയുടെ അടുത്ത മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമോ എന്ന ചോദ്യം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. മെസ്സിയുടെ ഫിറ്റ്നസ് പ്രശ്നങ്ങളാണ് ഇതിന് കാരണം. മെസ്സിക്ക് പരിക്കുണ്ടെന്നും അതിനാൽ കുറച്ച് മത്സരങ്ങൾ കളിക്കാൻ സാധിച്ചിരുന്നില്ലെന്നും കോച്ച് ഹാവിയർ മഷെറാനോ പറഞ്ഞു. എന്നാൽ മെസ്സി ഇപ്പോൾ സുഖം പ്രാപിക്കുന്നുണ്ടെന്നും ഫിലാഡൽഫിയക്കെതിരായ മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Stay ahead of the game! Follow us to receive the most current and important football news on your phone. Follow on Facebook Follow on WhatsApp മെസ്സിയുടെ സാന്നിധ്യം ടീമിന് വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ കളി ടീമിന്റെ പ്രകടനത്തെ മെച്ചപ്പെടുത്തുന്നു. മെസ്സി കളിച്ചാൽ മത്സരം കൂടുതൽ ആവേശകരമാകും. മത്സരത്തിന് മുൻപ് മെസ്സിയുടെ ഫിറ്റ്നസ് വീണ്ടും പരിശോധിക്കും. അതിനുശേഷം മാത്രമേ മെസ്സി കളിക്കുമോ എന്ന് ഉറപ്പിക്കാൻ സാധിക്കൂ. മെസ്സിയുടെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുകയാണ്.
ബംഗളൂരു: കഴിഞ്ഞ അഞ്ച് കളിയിലും ബംഗളൂരു എഫ്.സിയോട് തോൽവിയില്ലെന്ന വമ്പുമായെത്തിയ മുംബൈ സിറ്റി എഫ്.സിയെ അഞ്ച് ഗോളിന് മുക്കി ആതിഥേയർ കണക്കുതീർത്തു. ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ ഒന്നാം പ്ലേഓഫിൽ ബംഗളൂരുവിനായി വാളെടുത്തവരെല്ലാം വെളിച്ചപ്പാടായപ്പോൾ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഗോൾമഴയിൽ മുങ്ങി. ബംഗളൂരുവിനായി സുരേഷ് സിങ് വാങ്ജം, എഡ്ഗാർ മെൻഡസ്, റയാൻ വില്യംസ്, സുനിൽ ഛേത്രി, പെരേര ഡയസ് എന്നിവർ സ്കോർ ചെയ്തു. സെമിയിൽ എഫ്.സി ഗോവയാണ് ബംഗളൂരുവിന്റെ എതിരാളികൾ. കളി ചൂടുപിടിക്കുംമുമ്പേ എതിർ വലയിൽ പന്തെത്തിച്ച് ബംഗളൂരു മേൽക്കൈ നേടി. ഒമ്പതാം മിനിറ്റിൽ മൈതാനത്തിന്റെ മധ്യത്തിൽനിന്ന് വിനീത് വെങ്കടേഷിൽനിന്ന് പന്ത് സ്വീകരിച്ച റയാൻ വില്യംസ് വലതു പാർശ്വത്തിലൂടെ എതിർബോക്സിലേക്ക് പാഞ്ഞുകയറി. ഗോൾ മുഖത്തേക്ക് റയാൻ നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ സിറിയൻ ഡിഫൻഡർ തായിർ ക്രൗമക്ക് പിഴച്ചപ്പോൾ പന്തിലേക്ക് ഓടിയെത്തിയ സുരേഷ് സിങ് വാങ്ജം തൊടുത്ത ഗ്രൗണ്ടർ മുംബൈയുടെ വല കുലുക്കി (1-0). തിരിച്ചടിക്കാൻ മുംബൈ കിണഞ്ഞു പരിശ്രമിക്കവെ,…
ഫുട്ബാളിലെ എക്കാലത്തെയും വലിയ ഇതിഹാസമായ ലയണൽ മെസ്സിയും ടെന്നീസിലെ എക്കാത്തെയും വലിയ ഇതിഹാസവുമായ നൊവാക് ദ്യോകോവിച്ചും കണ്ടുമുട്ടി. മയാമി ഓപ്പണിൽ ഗ്രിഗർ ദിമിട്രോവിനെതിരെ നൊവാക് ദ്യോകോവിച്ച് 6-2, 6-3 എന്ന സ്കോറിൽ നേടിയ വിജയത്തിന് ശേഷമാണ് ഇരുവരും കണ്ടുമുട്ടിയത്. കളി കാണാനെത്തിയ ജനക്കൂട്ടത്തിനിടയിൽ ലയണൽ മെസ്സിയും ഉണ്ടായിരുന്നു. ആധുനിക കാലത്തെ ഏറ്റവും മികച്ച അത്ലെറ്റുകളും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയാണ് നിലവിൽ പ്രചരിക്കുന്നത്. മെസ്സിയെ കാണാൻ സാധിച്ചത് അഭിമാനമാണെന്നും അദ്ദേഹം മികച്ച അത്ലെറ്റാണെന്നും ദ്യോകോവിച്ച് മത്സര ശേഷം പറഞ്ഞു. മത്സരത്തിന് ശേഷം ഇരുവരും ജേഴ്സി പരസ്പരം കൈമാറി. View this post on Instagram A post shared by Novak Djokovic (@djokernole) ‘അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ അതിശയമുണ്ട്, അദ്ദേഹത്തിന് മുന്നിൽ നേരിട്ട് കളിക്കാൻ കഴിയുന്നത് ഒരു വലിയ ബഹുമതിയാണ്, ഒരുപക്ഷേ ആദ്യമായാണ്. അദ്ദേഹം തന്റെ മകനോടും കുടുംബത്തോടും ഒപ്പം ഇവിടെ ഉണ്ടായിരുന്നതിൽ ഞാൻ ശരിക്കും നന്ദിയുള്ളവനാണ്. ഫുട്ബാളിൽ മാത്രമല്ല ലോക…
ബംഗളൂരു: ഇടവേളക്കു ശേഷം വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആരവങ്ങളിലേക്ക്. ലീഗ് റൗണ്ട് പൂർത്തിയായ 11ാം സീസണിലെ നോക്കൗട്ട് മത്സരങ്ങൾക്ക് ശനിയാഴ്ച തുടക്കമാവും. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ബംഗളൂരു എഫ്.സി അയൽക്കാരായ മുംബൈ സിറ്റി എഫ്.സിയെ നേരിടും. ഞായറാഴ്ച ഷില്ലോങ്ങിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡും ജംഷദ്പുർ എഫ്.സിയും ഏറ്റുമുട്ടും. ലീഗ് റൗണ്ടിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാരായി മോഹൻ ബഗാൻ, എഫ്.സി ഗോവ ടീമുകൾ നേരിട്ട് സെമി ബർത്തുറപ്പിച്ചിരുന്നു. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ ആദ്യപാദ സെമിയും ആറ്, ഏഴ് തീയതികളിൽ രണ്ടാം പാദ സെമിയും നടക്കും. ബംഗളൂരു- മുംബൈ മത്സര വിജയികൾ ആദ്യ സെമിയിൽ എഫ്.സി ഗോവയെയും നോർത്ത് ഈസ്റ്റ്- ജംഷദ്പുർ മത്സര വിജയികൾ രണ്ടാം സെമിയിൽ മോഹൻ ബഗാനെയും നേരിടും. 12നാണ് കലാശപ്പോരാട്ടം. പരിക്ക് പാരയായി മുംബൈ പ്ലേ ഓഫ് ഉറപ്പിക്കാൻ ലീഗ് റൗണ്ടിൽ മാർച്ച് 11ന് തങ്ങളുടെ…