ആൻഫീൽഡ് സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട നേട്ടം ആഘോഷിക്കുന്ന ലിവർപൂൾ താരങ്ങൾആൻഫീൽഡിലെ നീലാകാശം ഇന്നലെ സൂര്യാസ്തമയത്തിന് മുമ്പേ ചെഞ്ചായമണിഞ്ഞിരുന്നു. മേഴ്സി നദിക്കരയിൽ വിജയസോപനത്തിന്റെ ഒരു ആനന്ദനൗക നങ്കൂരമിട്ടു. അതിൽനിന്ന് അർനെ സ്ലോട്ടെന്ന കപ്പിത്താനും സഹയാത്രികരും കാണാനെത്തിയ പതിനായിരങ്ങൾക്ക് ഹൃദയാഭിവാദ്യങ്ങൾ നേർന്നു. കാൽപന്തിനെ ഹൃദയതാളമാക്കിയ ആ നാട്ടിൽ ഇംഗ്ലീഷ് താര രാജക്കന്മാരുടെ പട്ടാഭിഷേകം. അഞ്ച് വർഷത്തെ ഇടവേളക്കുശേഷം പ്രീമിയർ ലീഗ് കിരീടത്തിൽ ലിവർപൂളിന്‍റെ വിജയമുത്തം. അടുത്ത തവണ ഒന്നാമതെത്തുമെന്ന മുൻ മാനേജർ യാർഗൻ ക്ലോപ്പിന്റെ വാക്ക് അക്ഷരംപ്രതി പുലർന്നിരിക്കുന്നു. നാലു കളികൾ അവശേഷിക്കെയാണ് ചുവപ്പൻ പടയുടെ കിരീടധാരണം. 34 കളികളിൽ 25 ജയവും ഏഴു സമനിലയുമായി 82 പോയന്റുകൾ. രണ്ടാമതുള്ള ആഴ്സനലിനെക്കാൾ 15 പോയന്റിന്റെ ആധികാരിക ലീഡ്. മുപ്പത് വർഷത്തെ ഇടവേളക്കുശേഷം 2020 ൽ ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം തിരിച്ചുപിടിച്ചപ്പോൾ ആൻഫീൽഡിൽ ആളനക്കമുണ്ടായിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളാണ് അന്നത്തെ ആഘോഷ പരിപാടികളിൽനിന്ന് ആരാധകരെ അകറ്റിനിർത്തിയത്. എന്നാൽ, അഞ്ച് വർഷങ്ങൾക്കിപ്പുറം അതേ ആൻഫീൽഡിന്റെ…
Author: Rizwan
ലണ്ടൻ : അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ആൻഫീൽഡിലേക്ക്. ലീഗിൽ നാല് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ലിവർപൂളിന്‍റെ വിജയഗാഥ. ഞായറാഴ്ച നടന്ന ടോട്ടനത്തിനെതിരായ മത്സരത്തിൽ സമനില മാത്രം മതിയായിരുന്നു ടീമിന് ചാമ്പ്യൻമാരാകാൻ. ലിവർപൂളിന്എന്നാൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വിജയിച്ച് ആധികരികമായി തന്നെ ചെമ്പട വിജയകിരീടം ചൂടി. കളിയുടെ 12 -ാം മിനിറ്റിൽ ഡൊമിനിക് സോലങ്കയിലൂടെ ടോട്ടൻഹാമാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 16 -ാം മിനിറ്റിൽ ലൂയിസ് ഡയസ് ലിവർപൂളിന് സമനില സമ്മാനിച്ചു. 24 -ാം മിനിറ്റിൽ മധ്യനിര താരം മാക് അലിസ്റ്ററിന്‍റെ മനോഹരമായ ഷോട്ടിൽ ലിവർപൂൾ മുന്നിലെത്തി. 34 -ാം മിനിറ്റിൽ ഡച്ച് താരം ഗാക്പോയും വലകുലുക്കിയതോടെ ആദ്യ പകുതി 3-1 ന് പിരിഞ്ഞു. 63 -ാം മിനിറ്റിൽ മുഹമ്മദ് സലാഹിന്‍റെ ഗോളിൽ ലിവർപൂൾ ലീഡ് മൂന്നായി ഉയർത്തി. 69 -ാം മിനിറ്റിൽ ടോട്ടൻഹാമിന്‍റെ ഓൺഗോൾ കൂടിയായതോടെ ആതിഥേയരുടെ ഗോൾനേട്ടം അഞ്ച്. മുപ്പതുവർഷത്തെ ഇടവേളയ്ക്കുശേഷം 2020-ൽ…
മാഡ്രിഡ്: കോപ്പ ഡെൽ റേ കലാശപ്പോരിനിടെ ഡഗ്ഔട്ടിലിരുന്ന ചുവപ്പ് കാർഡ് വാങ്ങിയ ശേഷം റഫറിക്കെതിരെ ഐസ് പാക്ക് എറിഞ്ഞ സംഭവത്തിൽ റയൽ മാഡ്രിഡ് താരം അന്റോണിയോ റൂഡിഗർ ക്ഷമാപണം നടത്തി. തന്റെ പ്രവർത്തി ന്യായീകരിക്കാനാകാത്ത തെറ്റാണെന്നും സംഭവത്തിൽ റഫറിയോടും മറ്റുള്ളവരോടും ക്ഷമ ചോദിക്കുന്നുവെന്നും റൂഡിഗർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിര വൈരികളായ ബാഴ്സലോണയും റയലും തമ്മിലുള്ള ഫൈനൽ മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. നിശ്ചിത സമയത്ത് 2-2ന് സമനിലയായ മത്സരത്തിൽ 116ാം മിനിറ്റിൽ യൂൾസ് കുൺഡെ നേടിയ ഗോളിലൂടെയാണ് ബാഴ്സ കിരീടം ഉറപ്പിക്കുന്നത്. ഇതിന് ശേഷമാണ് കളത്തിലും പുറത്തും മര്യാദ കൈവിട്ടതിന് മൂന്ന് ചുവപ്പ് കാർഡ് റയൽ താരങ്ങൾ വാങ്ങുന്നത്. മത്സരത്തിൽ നിന്ന് സബ്സ്റ്റ്യൂട്ട് ചെയ്യപ്പെട്ട് ഡഗ്ഔട്ടിലിരുന്ന ആന്റോണിയോ റൂഡിഗർക്കൊപ്പം ലൂക്കാസ് വാസ്ക്വസ്, കളത്തിലുണ്ടായിരുന്ന ജൂഡ് ബെല്ലിങ്ഹാം എന്നിവർക്കാർ റഫറി ചുവപ്പ് കാർഡ് കാണിക്കുന്നത്. ചുവപ്പ് കാർഡ് ലഭിച്ചതോടെ കൂടുതൽ പ്രകോപിതനായ റൂഡിഗർ താഴെ കിടന്നിരുന്ന ഐസ് പാക്ക് എടുത്ത്…
കോപ ഡെൽ റേ ഫൈനലിൽ ബാഴ്സലോണക്കെതിരെ റയൽ മാഡ്രിഡ് തോറ്റിരുന്നു. ആവേശക്കൊടുമുടിയിലെത്തിയ മത്സരത്തിൽ എക്സ്ട്രാ ടൈമിലായിരുന്നു റയലിന്‍റെ തോൽവി. 3-2നായിരുന്നു റയലിന്‍റെ തോൽവി. മാഡ്രിഡ് തോറ്റെങ്കിലും സൂപ്പർതാരം കിലിയൻ എംബാപ്പെ വാനോളം പുകഴ്ത്തുകയാണ് റയൽ ആരാധകർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് അദ്ദേഹത്തെ ആരാധകർ പുകഴ്ത്തുന്നത്. രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ എംബാപ്പെ 70ാം മിനിറ്റിൽ റയലിന് വേണ്ടി ആദ്യ ഗോൾ നേടുകയായിരുന്നു. താരത്തിന്‍റെ പ്രകടനത്തെ ആരാധകർ വാനോളം പുകഴ്ത്തി. എംബാപ്പെ കുറച്ചു കൂടി നല്ല റിസൽട്ട് അർഹിക്കുന്നുണ്ടെന്ന് ആരാധകർ കമന്‍റ് ചെയ്തു. എംബാപ്പെയുടെ ടീമിലെ പ്രാധാന്യം എല്ലാവർക്കും മനസിലാകുമെന്നും ഈ സീസണിലെ റയലിന്‍റെ ഏറ്റവും മികച്ച താരം എംബാപ്പെയാണെന്നും ആരാധകർ പറയുന്നു. Hope everyone can see now that Mbappe is our best player this season!!!!— Dan1ayo (@dan1ayo) April 26, 2025 I’m so sorry kylian you deserve way better 💔❤️❤️ pic.twitter.com/2UmfryMzsL—…
കാൽപന്താട്ടത്തിന്‍റെ 2024-25 സീസൺ കഴിയാനായതോടെ യൂറോപ്പിലെ ക്ലബ് ഫുട്ബാൾ മത്സരങ്ങൾ ക്ലൈമാക്സിലേക്ക്. വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിൽ ഇനിയുള്ളത് ആവേശപ്പോരാട്ടങ്ങൾ. കിരീടത്തിനായുള്ള പോരിനൊപ്പം ചാമ്പ്യൻസ് ലീഗിലേക്കുള്ള യോഗ്യതക്കും കടുത്ത മത്സരമാണ് ഓരോ ലീഗിലും നടക്കുന്നത്. ഇതാ ലിവർപൂൾ പ്രീമിയർ ലീഗിൽ 33 മത്സരങ്ങളിൽനിന്ന് 79 പോയന്‍റ് നേടിയ ലിവർപൂൾ കിരീടം ഉറപ്പിച്ച മട്ടാണ്. ഒരു കളി അധികം കളിച്ച രണ്ടാമതുള്ള ആഴ്സനലിനേക്കാൾ 12 പോയന്‍റാണ് ലിവർപൂളിന് അധികമുള്ളത്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരൊറ്റ പോയന്‍റ് നേടാനായാൽ നാല് സീസണിന് ശേഷം കിരീടം വീണ്ടും ആൻഫീൽഡിലെത്തും. മിക്കവാറും ഇന്ന് രാത്രിതന്നെ ചെമ്പട ജേതാക്കളാവും. എന്നാൽ ലിവർപൂൾ, രണ്ടാം സ്ഥാനക്കാരായ ആഴ്സനൽ എന്നിവക്ക് പുറമെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്ന മറ്റു മൂന്ന് ടീമുകൾക്ക് ലീഗിൽ കടുത്ത പോരാട്ടമാണ് തുടരുന്നത്. മൂന്നാമതുള്ള ന്യൂകാസിലും ഏഴാമതുള്ള ആസ്റ്റൺ വില്ലയും തമ്മിൽ അഞ്ച് പോയന്റ് അകലം മാത്രമാണുള്ളത്. മാഞ്ചസ്റ്റർ സിറ്റി,…
എക്സ്ട്രാ ടൈം ഗോളിൽ റയൽ മാഡ്രിഡിനെ തകർത്ത് കോപ ഡെൽ റേ കിരീടത്തിൽ മുത്തമിട്ട് ബാഴ്സലോണ. ജൂൾസ് കൗണ്ടെയാണ് ബാഴ്സലോണക്കായി വിജയഗോൾ നേടിയത്. 116ാം മിനിറ്റിലാണ് ഫ്രഞ്ച് ഡിഫൻഡറായ ജൂൾസ് കൗണ്ടെയുടെ ഗോൾ വന്നത്. 25 യാർഡ് അകലെ നിന്നും ജൂൾസ് കൗണ്ടെയുടെ ഷോട്ട് റയൽ പ്രതിരോധത്തെ ഭേദിച്ച് വലകുലുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയുടെ 28ാം മിനിറ്റിൽ തന്നെ ബാഴ്സ മുന്നിലെത്തിയിരുന്നു. പെഡ്രിയാണ് ബാഴ്സയെ മുന്നിലെത്തിച്ചത്. ബോക്സിന് പുറത്ത് നിന്ന് പെഡ്രി തൊടുത്ത തകർപ്പനൊരു ഷോട്ട് വലകുലുക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പരിക്ക് മൂലം ആദ്യ ഇലവനിൽ ഇടംപിടിക്കാതിരുന്ന കിലയൻ എംബാപ്പെ റയൽ മാഡ്രിഡിനായി സമനില ഗോൾ നേടി. 70ാം മിനിറ്റിൽ ഫ്രീ കിക്കിലൂടെയാണ് ഗോൾ വന്നത്. ഏഴ് മിനിറ്റിന് ശേഷം റയൽ മാഡ്രിഡ് ലീഡെടുക്കുകയും ചെയ്തു. ഔറേലിയൻ ചൗമേനി കോർണർ കിക്കിന് തലവെച്ചാണ് ഗോൾ നേടിയത്. എന്നാൽ, റയലിന്റെ സന്തോഷത്തിന് അധിക ആയുസുണ്ടായിരുന്നില്ല.…
പാരിസ്: ഫ്രഞ്ച് ലീഗ് വൺ സീസൺ അപരാജിതരായി അവസാനിപ്പിക്കാമെന്ന പാരിസ് സെന്റ് ജെർമെയ്ന്റെ മോഹത്തിന് ഒടുവിൽ തിരിച്ചടി. 31ാം മത്സരത്തിൽ പി.എസ്.ജി സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി. നീസ് ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ചാമ്പ്യന്മാരെ വീഴ്ത്തിയത്. ഒരു കളിയും തോൽക്കാതെ മുന്നേറി കിരീടത്തിലെത്തിയതായിരുന്നു പി.എസ്.ജി. സ്വന്തം തട്ടകമായ പാർക് ഡെ പ്രിൻസസിൽതന്നെ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് ടീമിന് കനത്ത തിരിച്ചടിയായി. 31 മത്സരങ്ങളിൽ 24 ജയവും ആറ് സമനിലയും ഒറ്റ തോൽവിയുമായി 78 പോയന്റാണ് സമ്പാദ്യം. 34ാം മിനിറ്റിൽ മോർഗൻ സാൻസനിലൂടെ ലീഡ് നേടിയിരുന്നു നീസ്. 41ാം മിനിറ്റിൽ ഫാബിയൻ റൂയിസ് തിരിച്ചടിച്ചതോടെ ആദ്യ പകുതി 1-1. രണ്ടാം പകുതി തുടങ്ങിയ ഉടനെ സാൻസൻ (46) വീണ്ടും. 70ാം മിനിറ്റിൽ യൂസുഫ് ന്ദയ്ഷിമിയെയും സ്കോർ ചെയ്ത് സന്ദർശകരുടെ ജയം ഉറപ്പിച്ചു. പി.എസ്.ജിയെ ഈ സീസണിൽ തോൽപിക്കുന്ന ആദ്യ ടീമെന്ന നേട്ടത്തോടെ 54 പോയന്റുമായി നാലാം സ്ഥാനത്തേക്ക് കയറി നീസ്. ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ്…
ഭുവനേശ്വർ: കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽനിന്ന് പുറത്ത്. ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മഞ്ഞപ്പട തോറ്റത്. ജയത്തോടെ മോഹൻ ബഗാൻ സൂപ്പർ കപ്പ് സെമിയിലെത്തി. യുവനിരയെ കളത്തിലിറക്കിയാണ് ബഗാൻ ബ്ലാസ്റ്റേഴ്സിന്‍റെ സെമി മോഹങ്ങൾ തല്ലിക്കെടുത്തിയത്. മുൻ ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദും സുഹൈൽ അഹ്മദ് ഭട്ടുമാണ് കൊൽക്കത്ത ക്ലബിനായി വലകുലുക്കിയത്. ഇൻജുറി ടൈമിൽ മലയാളി താരം എം.എസ്. ശ്രീകുട്ടനാണ് ബ്ലാസ്റ്റേഴ്സിനായി ആശ്വാസ ഗോൾ നേടിയത്. മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് മുതലെടുക്കാനായില്ല. 22ാം മിനിറ്റിൽ സഹലിന്‍റെ ഗോളിലൂടെയാണ് ബഗാൻ ലീഡെടുത്തത്. ക്രോസ് സ്വീകരിച്ച താരം, ഒരു മനോഹര ഫിനിഷിങ്ങിലൂടെ പന്ത് വലയിലാക്കി. 28ാം മിനിറ്റിൽ നോഹ സദോയിയുടെ ഒരു ഗോൾ ശ്രമം ബഗാൻ ഗോളി ധീരജ് രക്ഷപ്പെടുത്തി. 1-0ത്തിനാണ് ഇടവേളക്ക് പിരിഞ്ഞത്. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ക്വാമി പെപ്രയെ കളത്തിൽ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. 51ാം മിനിറ്റിൽ സുഹൈലിലൂടെ ബഗാൻ ലീഡ്…
ബാഴ്സലോണ: കോപ ഡെൽ റേ (കിങ്സ് കപ്പ്) ഫൈനലിൽ ‘എൽ ക്ലാസികോ’ അങ്കം. കരുത്തരായ ബാഴ്സലോണയും റയൽ മഡ്രിഡുമാണ് ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ച 1.30ന് നടക്കുന്ന കലാശക്കളിയിൽ ഏറ്റുമുട്ടുന്നത്. ലാ ലിഗയിലും കിരീട പോരാട്ടത്തിലാണ് ഇരുടീമുകളും. ബാഴ്സലോണ നാല് പോയന്റുകൾക്ക് മുന്നിലുമാണ്. അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇന്റർ മിലാനെ നേരിടാനൊരുങ്ങുന്ന ബാഴ്സയും പുതിയ കോച്ച് ഹാൻസി ഫ്ലിക്കും ഈ സസീണിൽ ഹാട്രിക് കിരീടങ്ങളാണ് പ്രതീക്ഷിക്കുന്നത്. മറുഭാഗത്ത് ബ്രസീൽ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുക്കാൻ സാധ്യതയുള്ള കാർലോ ആഞ്ചലോട്ടിക്ക് റയലിന് കിരീടം നേടിക്കൊടുത്ത് മടങ്ങാമെന്ന പ്രതീക്ഷയുമുണ്ട്. ജനുവരിയിൽ നടന്ന സൂപ്പർ കപ്പ് ഫൈനലിൽ റയലിനെ 5-2നാണ് ബാഴ്സ തകർത്തത്. ഒക്ടോബറിൽ സ്പാനിഷ് ലീഗിൽ 4-0നായിരുന്നു ബാഴ്സയുടെ ജയം. സെവിയ്യുടെ ലാ കർതുയ സ്റ്റേഡിയത്തിലാണ് കിങ്സ് കപ്പ് ഫൈനൽ. 2014ന് ശേഷം ആദ്യമായാണ് ഫൈനലിൽ ഇരുടീമുകളും കൊമ്പുകോർക്കുന്നത്. 31 തവണ കിരീടം നേടിയ സംഘമാണ് ബാഴ്സ. 20 തവണ റയിലും കിങ്സ്…
ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽഭുവനേശ്വർ: സൂപ്പർ കപ്പിൽ നിലവിലെ ജേതാക്കളായ ഈസ്റ്റ് ബംഗാളിനെ തകർത്ത് ക്വാർട്ടർ ഫൈനലിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഇന്ന് ഐ.എസ്.എല്ലിലെ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ഐ.എസ്.എൽ ഷീൽഡും കിരീടവും സ്വന്തമാക്കിയ ബഗാനെ കീഴടക്കിയാൽ ബ്ലാസ്റ്റേഴ്സിന്‍റെ ഉയിർത്തെഴുന്നേൽപിന് കലിംഗ സ്റ്റേഡിയം സാക്ഷിയാകും. പ്രമുഖ താരങ്ങളെല്ലാം ബ്ലാസ്റ്റേഴ്സിൽ അണിനിരക്കുന്നുണ്ട്. ബഗാനിൽ ഒരു വിദേശതാരം മാത്രമാണുള്ളത്. മലയാളി കൂട്ടുകെട്ടായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും കൊൽക്കത്ത ടീമിലുണ്ടാകും. സഹലാകും ടീമിനെ നയിക്കുക. ഡേവിഡ് കറ്റാല എന്ന പുതിയ സ്പാനിഷ് കോച്ചിന് കീഴിൽ ഈസ്റ്റ്ബംഗാളിനെതിരെ പുതിയൊരു ബ്ലാസ്റ്റേഴ്സിനെയാണ് കണ്ടിരുന്നത്. ജീസസ് ജിമിനസും നോഹ സദോയിയുമാണ് ഈസ്റ്റ് ബംഗാളിനെതിരെ ഗോളടിച്ചിരുന്നത്. കളിയുടെ എല്ലാ മേഖലയിലും ടീം മുന്നിട്ട് നിന്നിരുന്നു. ഐ.എസ്.എല്ലിലെ കരുത്തുറ്റ ടീമിൽനിന്ന് മാറ്റവുമായെത്തുന്ന ബഗാനെതിരെ ജയിക്കാനുള്ള സുവർണാവസരമാണ് ഇന്ന് കലിഗ സ്റ്റേഡിയത്തിൽ. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ പൂർണമായും ഫിറ്റല്ലാത്തതിനാൽ മുഴുവൻ സമയവും ഇന്ന് കളിക്കാനിടയില്ല. ബാറിന് കീഴിൽ സചിൻ സുരേഷുണ്ടാകും.…