ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിക്ക് വമ്പൻ തോൽവി. മിനസോട്ട യൂനൈറ്റഡിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മയാമി വീണത്. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ടീമിന്‍റെ നാലാം തോൽവിയാണിത്. പരിക്കേറ്റതിനാൽ ലൂയിസ് സുവാരസില്ലാതെയാണ് മയാമി കളിക്കാനിറങ്ങിയത്. ബോംഗോകുഹ്ലെ ഹോങ്‌വാനെയിലൂടെ 32ാം മിനിറ്റിൽ മിനസോട്ടയാണ് ആദ്യം ലീഡെടുത്തത്. ഒന്നാം പകുതിയുടെ ഇൻജുറി ടൈമിൽ ആന്റണി മാർക്കനിച്ചിലൂടെ ലീഡ് വർധിപ്പിച്ചു. ഇടവേളക്കുശേഷം മെസ്സി ഒരു ഗോൾ (48ാം മിനിറ്റിൽ) മടക്കി ടീമിന് പ്രതീക്ഷ നൽകി. 68ാം മിനിറ്റിൽ മാർസലോ വെഗാൻഡോ സെൽഫ് ഗോൾ വഴങ്ങിയത് മയാമിക്ക് തിരിച്ചടിയായി. അധികം വൈകാതെ റോബിൻ ലോഡ് മയാമിക്കായി വീണ്ടും വലകുലുക്കി. Conexión Alba-Messi para el primer gol de la tarde 💥 pic.twitter.com/FbHqnTY2xj— Inter Miami CF (@InterMiamiCF) May 10, 2025 നിലവിൽ മയാമി ലീഗിൽ നാലാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽനിന്ന് 21 പോയന്‍റ്. 12 മത്സരങ്ങളിൽനിന്ന്…
Author: Rizwan Abdul Rasheed
ബാഴ്‌സലോണ: സീസണിലെ അവസാന എൽ ക്ലാസിക്കോ പോരിന് റയൽ മഡ്രിഡും ബാഴ്സലോണയും ഇന്നിറങ്ങും. ലാ ലിഗയിലെ തീപാറും പോരാട്ടം ഇന്ത്യൻ സമയം രാത്രി 7.45ന് ബാഴ്സയുടെ തട്ടകമായ ഒളിമ്പിക് സ്റ്റേഡിയത്തിലാണ്. യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇന്റർ മിലാനോട് തോറ്റ് പുറത്തായ ഹാൻസി ഫ്ലിക്കിനും സംഘത്തിനും ഫോട്ടോ ഫിനിഷിങ്ങിലേക്ക് നീങ്ങുന്ന ലീഗ് കിരീടം ഉറപ്പിക്കാൻ ഇന്നത്തെ മത്സരം നിർണായകമാണ്. സീസണിൽ ഇതുവരെ കളിച്ച മൂന്ന് എൽ ക്ലാസിക്കോയിലും റയലിനെ കീഴടക്കാനായത് ബാഴ്സക്ക് ആത്മവിശ്വാസം നൽകുന്നു. രണ്ടാഴ്ച മുമ്പ് കോപ ഡെൽറെ ഫൈനലിൽ 3-2 സ്‌കോറിനാണ് ബാഴ്‌സ ജയിച്ചത്. സ്പാനിഷ് സൂപ്പർ കപ്പിലും (5-2) ലാലിഗയിൽ റയലിന്റെ തട്ടകത്തിലും ബാഴ്‌സ അനായായ ജയംകുറിച്ചിരുന്നു (4-0). കൗമാര താരം ലമീൻ യമാലിന്‍റെയും ബ്രസീൽ താരം റാഫിഞ്ഞയുടെയും അപാര ഫോമാണ് ബാഴ്സയുടെ പ്രതീക്ഷ. മൂന്നു മത്സരങ്ങളിലെ തോൽവിക്കുള്ള കടം വീട്ടുകയാണ് റയലിന്‍റെ ലക്ഷ്യം. റയൽ പരിശീലകനെന്ന നിലയിൽ കാർലോ ആഞ്ചലോട്ടിയുടെ അവസാന എൽ ക്ലാസിക്കോയാണിത്. ഇറ്റാലിയൻ…
ലണ്ടൻ: അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിലേക്ക് ഒന്നാമന്മാരായ ലിവർപൂളിനൊപ്പം ആരൊക്കെയെന്നുറപ്പിക്കാൻ പോരു കനത്ത പ്രിമിയർ ലീഗിൽ മിന്നും പോരാട്ടങ്ങൾ. തരംതാഴ്ത്തൽ ഉറപ്പിച്ച, പോയിന്റ് പട്ടികയിലെ അവസാനക്കാരായ സതാംപ്ടന്റെ കളിമുറ്റത്ത് മാഞ്ചസ്റ്റർ സിറ്റി ഗോൾരഹിത സമനിലയിൽ കുരുങ്ങി. വല കുലുക്കാൻ പെനാൽറ്റി ബോക്സിൽ മിന്നും നീക്കങ്ങളുമായി സിറ്റി താരങ്ങൾ വട്ടമിട്ടു പറന്നിട്ടും പ്രതിരോധ കോട്ട കെട്ടി സതാംപ്ടൺ ജയം തടയുകയായിരുന്നു. ടീമിൽ തിരിച്ചെത്തിയ ഹാലൻഡ് അടക്കം നടത്തിയ ശ്രമങ്ങൾ സതാംപ്ടൺ ഗോളി റാംസ്ഡെയിലിന്റെ വിശ്വസ്ത കരങ്ങളിൽ തട്ടി മടങ്ങി. അവസാന മിനിറ്റുകളിൽ സുവർണ മുഹൂർത്തങ്ങളുമായി എതിർ ഗോൾപോസ്റ്റിനരികെ ആവേശം തീർത്ത സിറ്റിക്കായി ഒരുവട്ടം ഉമർ മർമൂഷ് ക്രോസ്ബാറിലടിക്കുന്നതും കണ്ടു. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാമാണ് സിറ്റി. മറ്റൊരു മത്സരത്തിൽ പോയിന്റ് പട്ടികയിൽ മൂന്നാമതുള്ള ഫുൾഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് 13ാമന്മാരായ എവർടൺ വീഴ്ത്തി. ജിമെനസ് നേടിയ ഗോളിൽ മുന്നിൽനിന്ന ശേഷമായിരുന്നു ഇരു പകുതികളിലായി മൂന്നെണ്ണം വഴങ്ങി ഫുൾഹാം തോൽവി ചോദിച്ചുവാങ്ങിയത്. മൈകോലെങ്കോ, കീൻ,…
ബെർലിൻ: ബുണ്ടസ് ലിഗയിൽ വമ്പൻ അട്ടിമറിയുമായി കഴിഞ്ഞ സീസണിൽ ബയേർ ലെവർകൂസനെ ചാമ്പ്യന്മാരാക്കിയ കോച്ച് സാവി അലൻസോ ക്ലബ് വിടുന്നു. സീസൺ അവസാനത്തോടെ താൻ കൂടുമാറുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മൂന്നുവർഷം ക്ലബിൽ തുടർന്ന അലൻസോ തുടർച്ചയായി കിരീടം സൂക്ഷിച്ച ബയേൺ മ്യൂണിക്കിനെ കടന്നാണ് കഴിഞ്ഞ സീസണിൽ ബയേറിനെ ചാമ്പ്യന്മാരാക്കിയത്. ഇത്തവണയും മികച്ച ഫോം തുടർന്ന ടീം പക്ഷേ, കിരീടം നിലനിർത്തില്ലെന്നുറപ്പായി. ബുണ്ടസ് ലിഗ പട്ടികയിൽ ബയേർ രണ്ടാമതാണ്. രണ്ടു കളികൾകൂടി പൂർത്തിയാക്കിയാകും ക്ലബ് വിടുക. കാർലോ അഞ്ചലോട്ടി റയൽ വിട്ട് ബ്രസീൽ പരിശീലക പദവി ഏറ്റെടുക്കുന്ന സാഹചര്യത്തിൽ അലൻസോ പകരക്കാരനായെത്തുമെന്നാണ് സൂചന. ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് അലൻസോയും ക്ലബും പ്രതികരിച്ചിട്ടില്ലെങ്കിലും പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി റിപ്പോർട്ടുകൾ പറയുന്നു. റയൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽനിന്ന് നേരത്തേ പുറത്തായതിനൊപ്പം കോപ ഡെൽ റെ ഫൈനലിലും പരാജയപ്പെട്ടിരുന്നു. ലാ ലിഗ കിരീടപ്പോരിൽ ഒപ്പമുണ്ടെങ്കിലും ബാഴ്സലോണക്കാണ് മുൻതൂക്കം. ഞായറാഴ്ച എൽക്ലാസിക്കോ ജയിച്ചാൽ റയലിന്റെ സാധ്യതകൾക്ക് ജീവൻവെക്കും.…
ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് യൂറോപ്പ ലീഗ് ഫൈനലിൽ. സെമി രണ്ടാംപാദത്തിൽ അത്ലറ്റിക് ബിൽബാവോയെ 4-1ന് തകർത്താണ് പ്രീമിയർ ലീഗിൽ മോശം ഫോമിലൂടെ കടന്നുപോകുന്ന യുനൈറ്റഡ് കലാശപ്പോരിന് യോഗ്യത നേടിയത്. ഇരുപാദങ്ങളിലുമായി 7-1ന്‍റെ ഗംഭീര വിജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യ പാദത്തിൽ 3-0ത്തിനായിരുന്ന യുനൈറ്റഡിന്‍റെ ജയം. ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം ഹോട്ട്സ്പറാണ് ഫൈനലിൽ യുനൈറ്റഡിന്‍റെ എതിരാളികൾ. നോർവീജിയൻ ക്ലബ് ബോഡോ/ഗ്ലിംറ്റിനെ ഇരുപാദങ്ങളിലുമായി 5-1 എന്ന സ്കോറിനാണ് ടോട്ടൻഹാം വീഴ്ത്തിയത്. WHAT A COMEBACK.WHAT A WIN.WHAT A CLUB.SEE YOU IN BILBAO 🏆#MUFC || #UEL— Manchester United (@ManUtd) May 8, 2025 ഓൾഡ് ട്രാഫോർഡിൽ മത്സരത്തിന്‍റെ അവസാന 20 മിനിറ്റുവരെ ഒരു ഗോളിനു പിന്നിൽനിന്നശേഷമാണ് സ്വന്തം ആരാധകർക്കു മുന്നിൽ യുനൈറ്റഡ് നാലു ഗോളുകൾ തിരിച്ചടിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയത്. മേസൺ മൗണ്ട് (72, 90+1), കാസെമിറോ (79), റാസ്മസ് ഹോയ്‌ലന്‍ഡ് (85) എന്നിവരാണ് യുനൈറ്റഡിനായി ഗോൾ നേടിയത്. മൈക്കിൾ…
ബ്വേനസ് ഐറിസ് (അർജന്റീന): ഡീഗോ മറഡോണയുടെ ചികിത്സയുടെ മെഡിക്കൽ രേഖകൾ പിടിച്ചെടുക്കാൻ ആശുപത്രിയിൽ രാത്രി മുഴുവൻ റെയ്ഡ് നടത്തി പൊലീസ്. മരണത്തിൽ അശ്രദ്ധ കാണിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഏഴ് ഡോക്ടർമാരുടെ വിചാരണക്കിടെ കോടതി ഉത്തരവിനെത്തുടർന്നാണ് നടപടി. ശസ്ത്രക്രിയക്ക് മുമ്പുള്ള പഠനങ്ങൾക്ക് മറഡോണ വിധേയനായിരുന്നെന്നും ന്യൂറോസർജനാണ് സങ്കീർണതകളില്ലാതെ ശസ്ത്രക്രിയ നടത്തിയതെന്നും ലോസ് ഒലിവോസ് ക്ലിനിക്കിലെ മെഡിക്കൽ ഡയറക്ടർ പാബ്ലോ ഡിമിട്രോഫ് സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാൽ, ഈ പഠനങ്ങൾ മറഡോണയുടെ മെഡിക്കൽ രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ല. മറഡോണ ചികിത്സയിലിരിക്കെ 2020 നവംബർ മൂന്നിനും 11നും ഇടയിലുള്ള എല്ലാ ഫയലുകളും പിടിച്ചെടുക്കാനാണ് ജഡ്ജിമാർ ഉത്തരവിട്ടത്. റെയ്ഡ് അർധരാത്രിയോടെ ആരംഭിച്ച് ബുധനാഴ്ച പുലർച്ച നാലു വരെ നീണ്ടു. 275 പേജുകളുള്ള അനുബന്ധ ആർക്കൈവുകളും 547 ഇ-മെയിലുകളും അധികൃതർ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. 2020 നവംബർ 25നാണ് മറഡോണ അന്തരിച്ചത്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
പാരിസ്: സ്വന്തം മണ്ണിൽ കൈവിട്ട ജയം എതിരാളികളുടെ തട്ടകത്തിൽ വൻമാർജിനിൽ തിരിച്ചുപിടിച്ച് യൂറോപ്പിന്റെ ചാമ്പ്യൻ പോരാട്ടത്തിലേക്ക് ടിക്കറ്റെടുക്കാമെന്ന ഗണ്ണേഴ്സിന്റെ സ്വപ്നങ്ങളെ തച്ചുടച്ച് പി.എസ്.ജി കലാശപ്പോരിലേക്ക് മുന്നേറി. യുവേഫ് ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് (2-1) പി.എസ്.ജിയുടെ ജയം. ഇത്തിഹാദിലെ ഒറ്റ ഗോളിന്റെ കരുത്ത് കൂടി ചേരുമ്പോൾ 3-1 അഗ്രഗേറ്റ് സ്കോർ സ്വന്തമാക്കിയാണ് ഫ്രഞ്ച് പടയുടെ ഫൈനൽ പ്രവേശം. കളിയുടെ 27ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെയാണ് പി.എസ്.ജി ആദ്യ ലീഡെടുക്കുന്നത്. പി.എസ്.ജിക്ക് അനുകൂലമായി ലഭിച്ച് ഫ്രീകിക്ക് ഗണ്ണേഴ്സ് പ്രതിരോധത്തിൽ തട്ടിയകന്നെങ്കിലും ഒന്നാന്തരം ഇടങ്കാലൻ വോളിയിലൂടെ ഫാബിയൻ റൂയിസ് വലയിലെത്തിച്ചു. മറുപടി ഗോളിനായുള്ള ആഴ്സനൽ ശ്രമങ്ങളെ ഒരോന്നായി തടയിട്ടതോടെ ഒരു ഗോളിന്റെ ബലത്തിൽ കളി എഴുപത് മിനിറ്റിലധികം കടന്നുപോയി. ഇതിനിടെ 65ാം മിനിറ്റിൽ ബോക്സിനകത്തെ ഹാൻഡ്ബോളിന് ലഭിച്ച പെനാൽറ്റി പി.എസ്.ജി സ്ട്രൈക്കർ വിറ്റിൻഹ ഗോൾകീപ്പറുടെ കൈകളിലേക്ക് അടിച്ചുകൊടുത്തു. എന്നാൽ, 72ാം മിനിറ്റിൽ പി.എസ്.ജി ഗോൾ ഇരട്ടിയാക്കി (2-0). അഷ്റഫ് ഹക്കീമിയാണ്…
ന്യൂഡൽഹി: ജൂണിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത ഫൈനൽ റൗണ്ട് മത്സരങ്ങൾക്കുള്ള 28 അംഗ ഇന്ത്യൻ സാധ്യത സംഘത്തെ പരിശീലകൻ മോനോലോ മാർക്വേസ് പ്രഖ്യാപിച്ചു. വിരമിക്കൽ പിൻവലിച്ച് ദേശീയ ടീമിൽ തിരിച്ചെത്തിയ സ്ട്രൈക്കർ സുനിൽ ഛേത്രി പട്ടികയിലുണ്ട്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് വിങ്ങർ ആഷിഖ് കുരുണിയനാണ് മലയാളി സാന്നിധ്യം. ജൂൺ 10ന് ഹോങ്കോങ്ങിനെതിരായ എവേ മത്സരത്തിൽ കളിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ബംഗ്ലാദേശ്, സിംഗപ്പൂർ ടീമുകൾകൂടി ഉൾപ്പെടുന്ന ഗ്രൂപ് സിയിലാണ് ഇന്ത്യ. ഇന്ത്യ-ബംഗ്ലാദേശ് മത്സരവും സിംഗപ്പൂർ-ഹോങ്കോങ് മത്സരങ്ങൾ സമനിലയിൽ കലാശിച്ചതിനാൽ നീല് ടീമിനും നിലവിൽ ഓരോ പോയന്റാണുള്ളത്. സാധ്യത ടീം- ഗോൾകീപ്പർമാർ: ഹൃത്വിക് തിവാരി, വിശാൽ കൈത്, ഗുർമീത് സിങ് ചാഹൽ, അമരീന്ദർ സിങ്, പ്രതിരോധം: നാവോറം റോഷൻ സിങ്, രാഹുൽ ഭേകെ, കോൺഷാം ചിംഗ്‌ലെൻസന സിങ്, അൻവർ അലി, തങ്‌ജാം ബോറിസ് സിങ്, സന്ദേശ് ജിങ്കാൻ, ആശിഷ് റായ്, സുഭാഷിഷ് ബോസ്, മെഹ്താബ് സിങ്, ടെക്‌ചം അഭിഷേക് സിങ്,…
പോർചുഗൽ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ (ഡോസ് സാന്‍റോസ്) പോർചുഗൽ അണ്ടർ 15 ടീമിൽ. ക്രൊയേഷ്യയിൽ നടക്കുന്ന വ്ലാട്കോ മർകോവിച് യൂത്ത് ടൂർണമെന്‍റിൽ 14കാരനായ മൂത്തമകൻ പോർചുഗലിനായി ബൂട്ടുകെട്ടും. ഈമാസം 13 മുതൽ 18 വരെ നടക്കുന്ന ടൂർണമെന്‍റിൽ ജപ്പാൻ, ഗ്രീസ്, ഇംഗ്ലണ്ട് ടീമുകളും പങ്കെടുക്കുന്നുണ്ട്. അണ്ടർ 15 ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മകനെ അഭിനന്ദിച്ച് ക്രിസ്റ്റ്യാനോ സഹൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. നിന്നെയോർത്ത് അഭിമാനിക്കുന്നുവെന്ന് കുറിച്ച താരം, ടീമിലെ താരങ്ങളുടെ പേരുവിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്. ടൂർണമെന്‍റിനു മുന്നോടിയായി പോർചുഗൽ ടീം നാലു പരിശീലന സെഷനുകളിൽ പങ്കെടുക്കും. രണ്ടെണ്ണം പോർചുഗലിലും രണ്ടെണ്ണം ക്രൊയേഷ്യയിലും. റയൽ മഡ്രിഡ്, യുവന്‍റസ്, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിവരുടെ ഫുട്ബാൾ അക്കാദമിയിലൂടെയാണ് ക്രിസ്റ്റ്യാനോ ജൂനിയർ കളിച്ചുവളർന്നത്. നിലവിൽ പിതാവിന്‍റെ ക്ലബായ സൗദിയിലെ അൽ നസർ അക്കാദമിയിലാണ് താരം പരിശീലനം നേടുന്നത്. യുവന്‍റസ് യൂത്ത് അക്കാദമിയിൽ ഒരു സീസണിൽ 58 ഗോളുകളാണ് ക്രിസ്റ്റ്യാനോ ജൂനിയർ അടിച്ചുകൂട്ടിയത്. നേരത്തെ, യുനൈറ്റഡ്…
മിലാൻ: ഒന്നാം പാദത്തിന് സമാനമായി ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ചാമ്പ്യൻസ് ലീഗിലെ രണ്ടാംപാദ സെമിയിലെ 4-3 വിജയത്തോടെ സ്പാനിഷ് ക്ലബ് ബാഴ്സലോണയെ മറികടന്ന് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന് ഫൈനൽ ടിക്കറ്റ്. ആദ്യ പകുതിയിൽ തകർപ്പൻ പ്രകടനമാണ് ഇന്റർ നടത്തിയത്. ഇതിന് രണ്ടാം പകുതിയിൽ ബാഴ്സ മറുപടി നൽകിയെങ്കിലും അവസാന ചിരി ഇന്ററിന്റേതായി. 21ാം മിനിറ്റിൽ ലൗതാരോ മാർട്ടിനസിലൂടെ ഇന്ററാണ് ആദ്യം മുന്നിലെത്തിയത്. 42ാം മിനിറ്റിൽ മാർട്ടിനസിനെ പാവു കുബാർസി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് 45ാം മിനിറ്റിൽ ഇന്റർ ലീഡ് രണ്ടാക്കി. എന്നാൽ, രണ്ടാം പകുതിയിൽ സ്റ്റേഡിയം സാക്ഷിയായത് ബാഴ്സയുടെ തിരിച്ചു വരവിനാണ്. 54ാം മിനിറ്റിൽ എറിക് ഗാർസിയ ബാഴ്സലോണക്ക് വേണ്ടി ആദ്യ ഗോൾ നേടി. 60ാം മിനിറ്റിൽ മാർട്ടിന്റെ ക്രോസിന് തലവെച്ച് ഡാനി ഓൽമോയെ ബാഴ്സയെ ഒപ്പമെത്തിച്ചു. ഒടുവിൽ നിശ്ചിതസമയം അവസാനിക്കാൻ മൂന്ന് മിനിറ്റ് ബാക്കിനിൽക്കെ ബാഴ്സക്ക് റഫീഞ്ഞ്യ ലീഡും നൽകി. എന്നാൽ, എല്ലാം അവസാനിച്ചിടത്തുനിന്ന് ഇൻജുറി…