ഹൈദരാബാദ്: ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പ് 2024-ലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ സീനിയർ മെൻസ് ടീം മൗരിഷസുമായി 0-0ന് സമനില പങ്കിട്ടു. ഹെഡ് കോച്ച് മനോലോ മാർക്വേസിന്റെ ചുമതലയിലുള്ള ആദ്യ മത്സരത്തിൽ, പന്ത് കൈവശം വെക്കുന്നതിൽ ഇന്ത്യ വിജയിച്ചെങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. 179-ാം റാങ്കിലുള്ള സന്ദർശകരുമായുള്ള മത്സരത്തിൽ തീർത്തും ദയനീയ പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ച വെച്ചത്. രണ്ട് ടീമും നിരവധി അലക്ഷ്യമായ ഷോട്ടുകൾ പായിച്ചെങ്കിലും, കാര്യമായ ഒരു ഗോൾ ശ്രമം മാത്രമേ ഉണ്ടായിട്ടുള്ളൂ. അതേസമയം,16 വർഷങ്ങൾക്ക് ശേഷം നടന്ന ഇന്ത്യൻ നാഷണൽ ഫുട്ബോളിനെ നിറഞ്ഞ കണികളുമായി ഹൈദരാബാദ് ജനത വരവേറ്റത് ഇന്ത്യൻ ഫുട്ബോളിന് പ്രതീക്ഷ നൽകുന്ന കാര്യം തന്നെയാണ്. അടുത്ത ഇന്റർകോണ്ടിനെൻറ് കപ്പ് മത്സരത്തിൽ സിറിയ സെപ്റ്റംബർ 6-ന് മൗരിഷസിനെ നേരിടും. ഇന്ത്യയുടെ അടുത്ത മത്സരം സെപ്റ്റംബർ 9-ന് സിറിയയ്ക്ക് എതിരെയാണ്. India XI: Amrinder Singh (GK), Asish Rai (Nikhil…
Author: team.hashsecure
ഇന്ത്യൻ ഫുട്ബോൾ ടീം 2024 ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ആദ്യ മത്സത്തിൽ മൗരിഷ്യസിനെ ചൊവ്വാഴ്ച, സെപ്റ്റംബർ 3-ന് നേരിടും. ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ vs മൗരിഷ്യസ് ഇന്റർകോണ്ടിനെന്റൽ കപ്പ് 2024 മത്സരം ഇന്ത്യൻ സമയം രാത്രി 7:30 മണിക്ക് ആരംഭിക്കും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ നാലാം പതിപ്പിൽ, നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ പുതിയ പരിശീലകനായ മാനോലോ മാർക്വെസിന്റെ നേതൃത്വത്തിലെ ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നത്. മൗരിഷ്യസിന് ശേഷം, ഇന്ത്യൻ ഫുട്ബോൾ ടീം സെപ്റ്റംബർ 9-ന് തിങ്കളാഴ്ച ഇതേ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്ന് രാജ്യങ്ങളുടെ ടൂർണമെന്റിൽ സിറിയയെ നേരിടും. പരിശീലകൻ മാർക്വെസ് അടുത്തിടെ ഇന്റർകോണ്ടിനെന്റൽ കപ്പ് 2024-ന് 26 അംഗങ്ങളുള്ള ഒരു സാധ്യത ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ കിയാൻ നാസിരി, എഡ്മണ്ട് ലാൽരിൻഡിക, ലാൽതാഥാങ്ക കാവ്ല്‍ഹ്രിംഗ് എന്നിവർ അൺകാപ്പഡ് താരങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു, ഡിഫെൻഡർമാർ രാഹുൽ ഭേക്കെ, അൻവർ അലി, മിഡ്ഫീൽഡർമാർ…
കേരള ഫുട്ബോൾ അസോസിയേഷനും സ്കോർലൈൻ സ്‌പോർട്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംഘടിപ്പിക്കുന്ന സൂപ്പർ ലീഗ് കേരള 2024 സെപ്റ്റംബർ 7 മുതൽ നവംബർ 10 വരെ നടക്കും. കോഴിക്കോട്, മഞ്ചേരി, തിരുവനന്തപുരം എന്നീ നഗരങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ലീഗ് ഘട്ടം, നോക്കൗട്ട് ഘട്ടം എന്നീ രണ്ട് ഘട്ടങ്ങളിലായിരിക്കും സൂപ്പർ ലീഗ് കേരള 2024 നടക്കുക. ലീഗ് ഘട്ട മത്സരങ്ങൾ ഹോം-അവേ ഫോർമാറ്റിലായിരിക്കും. മുന്നേറുന്ന നാല് ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നുവരും. നോക്കൗട്ട് ഘട്ടത്തിൽ സെമിഫൈനലും ഫൈനലും ഉണ്ടായിരിക്കും. സൂപ്പർ ലീഗ് കേരള 2024 മത്സരങ്ങൾ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, മഞ്ചേരിയിലെ മലപ്പുറം ജില്ലാ സ്‌പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം, കോഴിക്കോട്ടെ ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം, തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കും. നിയമങ്ങൾ അനുസരിച്ച്, ഓരോ ടീമും നാല് വിദേശ താരങ്ങളെയും കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും മികച്ച താരങ്ങളെ ഉൾപ്പെടുത്താം. സൂപ്പർ ലീഗ് കേരളത്തിന്റെ ഉദ്ഘാടന പതിപ്പിൽ 100-ലധികം താരങ്ങൾ…
പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിനെതിരെ ഓൾഡ് ട്രാഫോർഡിൽ 3-0ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ലിവർപൂളിന്റെ ആദ്യ രണ്ട് ഗോളുകളും ലൂയിസ് ഡിയാസ് നേടി. 35-ാം മിനിറ്റിലും 42-ാം മിനിറ്റിലും സലാഹിന്റെ അസിസ്റ്റിൽ ആയിരുന്നു ഡിയാസിന്റെ രണ്ട് ഗോളുകളും. മറ്റൊരു ഗോൾ 56 ആം മിനിറ്റിൽ സോബോസ്ലൈയുടെ അസിസ്റ്റിൽ സലാഹ് നേടി. ഇതോടെ, ഒൾഡ് ട്രാഫോർഡിൽ തുടർച്ചയായ ഏഴ് മത്സരങ്ങളിൽ ഗോൾ നേടി സലാഹ് റെക്കോർഡിട്ടു. 2017-ൽ ലിവർപൂളിൽ എത്തിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഇതുവരെ 15 ഗോളാണ് സലാഹ് നേടിയിട്ടുള്ളത്. കൂടാതെ, മാൻ യുണൈറ്റഡ് മധ്യനിര താരം കസെമിറോ പരിക്ക് കാരണം പുറത്ത് വേണ്ടി വന്നു. ദയനീയ പ്രകടനമായിരുന്നു കസെമിറോ ലിവർപൂളിനെതിരെ പുറത്തെടുത്തത്. ലിവർപൂളിന്റെ ആദ്യ രണ്ട് ഗോളുകളും പിറന്നത് കസീമിറോയുടെ പിഴവിൽ നിന്നായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ ഈ സീസണിൽ മൂന്ന് ലീഗ് മത്സരങ്ങളിൽ രണ്ടിലും തോറ്റിട്ടുണ്ട്. അതേസമയം, ലിവർപൂൾ മൂന്ന് മത്സരങ്ങളും ഗോൾ വഴങ്ങാതെ വിജയിച്ചു.…
ലണ്ടൻ, സെപ്റ്റംബർ 1, 2024: സ്റ്റാംഫോർഡ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെരെ 1-1ന് സമനില വഴങ്ങി ചെൽസി. അതേസമയം, ഇതൊക്കെ സാധാരണമാണെന്ന് ചെൽസി മാനേജർ എൻസോ മാറെസ്ക അഭിപ്രായപ്പെട്ടു. “മൂന്ന് വർഷം മുമ്പ് ചെൽസി ചാമ്പ്യൻസ് ലീഗ് നേടിയിരുന്നു, പക്ഷേ ഇപ്പോൾ ചെൽസി അങ്ങനെയല്ല. അതിനാൽ ഇപ്പോൾ ചിലപ്പോൾ വിജയിക്കുന്നില്ലെങ്കിൽ അത് സാധാരണമാണ്,” മാറെസ്ക പറഞ്ഞു. ഈ സീസണിൽ ചെൽസി പുതിയ താരങ്ങളെ വാങ്ങാൻ കോടികൾ ചെലവഴിച്ചിരുന്നു. എന്നാൽ ചെൽസിയുടെ വലിയ ചെലവ് ഫലം കൊണ്ടുവന്നില്ല എന്നാണ് നിലവിലെ പ്രകടനം സൂചിപ്പിക്കുന്നത്. ഈ സീസണിലെ ആദ്യ മൂന്ന് ലീഗ് മത്സരങ്ങളിൽ ചെൽസിക്ക് ഒരു വിജയം മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടതിന് ശേഷം, ബ്ലൂസ് വോൾവ്‌സിനെ 6-2ന് തോൽപ്പിച്ചു. എന്നാൽ പാലസിനെതിരെ ചെൽസി വീണ്ടും രണ്ട് പോയിന്റ് നഷ്ടപ്പെടുത്തി. ചെൽസിക്ക് വേണ്ടി 25-ാം മിനിറ്റിൽ കോൾ പാൽമറിന്റെ അസിസ്റ്റിൽ നിക്കോളാസ് ജാക്സൺ ഗോൾ നേടി.…
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗിൽ അനായാസ വിജയം. ശനിയാഴ്ച വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ഹോമിൽ സിറ്റി 3-1 ഗോളുകൾക്ക് ജയം നേടി. നോർവീജിയൻ താരം എർലിംഗ് ഹാലാൻഡ് തുടർച്ചയായ രണ്ടാം ഹാട്രിക്ക് നേടി. പത്താം മിനിട്ടിൽ ബെർണാർഡോ സിൽവയുടെ പാസ് ഏറ്റുവാങ്ങി ഹാലാൻഡ് ഗോൾ നേടി. എന്നാൽ, 18-ആം മിനിറ്റിൽ റൂബൻ ഡിയസിന്റെ സെൽഫ് ഗോളിലൂടെ വെസ്റ്റ് ഹാം സമനില നേടി. എന്നാൽ, ഹാലാൻഡ് വീണ്ടും സിറ്റിയെ മുന്നിലെത്തിച്ചു. 38-ാം മിനിട്ടിൽ ഹാലാൻഡ് റിച്ചോ ലൂയിസിന് മികച്ച പാസ് നൽകിയെങ്കിലും ലൂയിസിന് ഗോൾ നേടാനായില്ല. കെവിൻ ഡി ബ്രൂയ്ന് ലഭിച്ച ഫ്രീ കിക്കും ലക്ഷ്യം കണ്ടെത്തിയില്ല. സെക്കൻഡ് ഹാഫിൽ മുഹമ്മദ് കുദുസിന്റെ ഷോട്ട് പോസ്റ്റ് തൊട്ട് പുറത്തേക്കു പോയി. മത്സരത്തിന്റെ 83-ാം മിനിട്ടിൽ മാത്തീസ് നുണെസിന്റെ പാസ് ഏറ്റുവാങ്ങി ഹാലാൻഡ് മൂന്നാം ഗോൾ നേടി സീസണിലെ രണ്ടാം ഹാട്രിക്കും പൂർത്തിയാക്കി. മൂന്ന് മത്സരങ്ങളിൽ ഏഴ് ഗോളുകൾ നേടി ഗോൾ വേട്ടയിൽ…
ശനിയാഴ്ച നടന്ന ലാ ലിഗ മത്സരത്തിൽ ബാഴ്‌സലോണ വാലഡോലിഡിനെ 7-0ന് തകർത്തു. ഈ വിജയത്തോടെ ബാഴ്‌സലോണ തുടർച്ചയായ നാലാം വിജയം നേടി. മത്സരത്തിൽ ബ്രസീലിയൻ താരം റാഫിഞ്ഞ ഹാട്രിക്ക് നേടി. റോബർട്ട് ലെവൻഡോവ്സ്കി, ജൂൾസ് കോണ്ടെ, ഡാനി ഒൽമോ, ഫെറാൻ ടോറസ് എന്നിവരും ബാഴ്‌സലോണയ്ക്ക് ഗോൾ നേടി. നിലവിലെ പി എസ് ജി കോച്ച് ലൂയിസ് എൻറിക്ക് കോച്ചായിരുന്ന 2017/18 സീസണ് ശേഷം ആദ്യമായാണ് ബാഴ്‌സലോണ ആദ്യത്തെ തുടർച്ചയായ നാല് മത്സരങ്ങളും വിജയിക്കുന്നത്. What a start to life in Barcelona it has been for Hansi Flick. 😍His side have won their opening four games of a LaLiga campaign for the first time since 2018, while the German has become the first Barcelona manager to win each of his first four LaLiga…
ഈ സീസണിലെ പുതിയ രൂപത്തിലുള്ള യുവേഫ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന 36 ക്ലബ്ബുകളുടെ ഫിക്സ്ചറുകൾ വ്യാഴാഴ്ച പ്രഖ്യാപിച്ചു. പരമ്പരാഗത ഗ്രൂപ്പ് ഘട്ടങ്ങൾക്ക് പകരം, എല്ലാ 36 ടീമുകളെയും ഒരു ഏകീകൃത ലീഗിൽ മത്സരിക്കും. ഓരോ ടീമും എട്ട് വ്യത്യസ്ത എതിരാളികൾക്കെതിരെ നാല് ഹോം, നാല് എവേ മത്സരങ്ങൾ വീതം കളിക്കും. 36 ടീമുകളുടെ ലൈനപ്പിൽ നാല് പോട്ടുകളായാണ് ടീമുകളെ തിരിച്ചിട്ടുള്ളത്. മുമ്പുണ്ടായ ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങൾക്ക് പകരം ഒരോ ടീമിനും കുറഞ്ഞത് എട്ട് ഗെയിമുകൾ ഉണ്ടാകും . ഇതോടെ ജനുവരി വരെ ഉള്ള ചാമ്പ്യൻസ് ലീഗ് ഗെയിമുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇതിനെല്ലാമുപരിയായി, കുറഞ്ഞത് 25% വർദ്ധനവ്വും 2.5 ബില്യൺ യൂറോ വരെ പ്രൈസ് മണി ഉയർത്തുന്നു. ജനുവരി വരെ നീളുന്ന മത്സരത്തിൽ ഓരോ ക്ലബ്ബിന്റെയും ഫിക്സ്ചറുകൾ ഇതാ: REAL MADRID (ESP) Borussia Dortmund (h), Liverpool (a), AC Milan (h), Atalanta (a), Salzburg (h), Lille…
കൊൽക്കത്ത: 2024 ഡ്യൂറൻഡ് കപ്പിന്റെ ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. ശനിയാഴ്ച, ഓഗസ്റ്റ് 31-ന് വൈകീട്ട് 5:30ന് കൊൽക്കത്തയിലെ ഐക്കണിക് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ സോണി സ്പോർട്സ് നെറ്റ്വർക്കിലും സോണി ലിവ് വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും ലൈവ് സംപ്രേക്ഷണം ചെയ്യും. സെമിഫൈനലിൽ മോഹൻ ബഗാൻ ബെംഗളൂരു എഫ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്. നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ശില്ലോം ലാജോങ്ങിനെ 3-0ന് പരാജയപ്പെടുത്തി. അതേസമയം, നിലവിലെ ഡ്യൂറൻഡ് കപ്പ് ചാമ്പ്യൻമാരായ മോഹൻ ബഗാൻ കഴിഞ്ഞ വർഷം ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ആദ്യമായാണ് ഡ്യൂറൻഡ് കപ്പ് ഫൈനലിൽ എത്തുന്നത്.
കോപ്പ അമേരിക്ക സെമിഫൈനലിലെ ആക്രമണത്തെ തുടർന്ന് ലിവർപൂളിന്റെ ഉറുഗ്വേ താരം ഡാർവിൻ നൂനസിന് 5 മത്സരങ്ങൾക്ക് വിലക്കും പിഴയും ചുമത്തി നൽകി കോൺമെബോൾ. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിന്റെ ഗാലറിയിലേക്ക് ചാടി ആരാധകരുമായി നടന്ന അക്രമത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് 11 പേർക്ക് വിലക്കും പിഴയും ചുമത്തിയത്. ഇതിൽ നൂനസിന്റെ ശിക്ഷയാണ് ഏറ്റവും കർശനമായിട്ടുള്ളത്. മറ്റുള്ളവർക്ക് 4 മത്സരമോ അതിൽ താഴെയോ വിലക്കും പിഴയും ചുമത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ടോട്ടൻഹാമിനായി കളിക്കുന്ന മിഡ്ഫീൽഡർ റോഡ്രിഗോ ബെന്റാങ്കുർക്ക് 4 മത്സരങ്ങൾക്ക് വിലക്കുണ്ട്. ഡിഫെൻഡർമാരായ മാത്യസ് ഒലിവേറ, റൊണാൾഡ് അറൗജോ, ജോസ് മരിയ ഗിമെനെസ് എന്നിവർക്ക് 3 മത്സരങ്ങൾക്ക് വിലക്ക് നൽകി. Read Also: ഫെഡെരികോ ചീസ ലിവർപൂളിലേക്ക്! നൂനസ് 20,000 ഡോളർ പിഴയടക്കേണ്ടി വരും. മറ്റ് താരങ്ങൾക്ക് 16,000 മുതൽ 50,000 ഡോളർ വരെ പിഴ ചുമത്തിയിട്ടുണ്ട്. മറ്റു ആറ് താരങ്ങൾക്ക് പിഴ മാത്രമേ ചുമത്തിയിട്ടുള്ളൂ. ഉറുഗ്വേയുടെ ഫുട്ബോൾ ഫെഡറേഷനും 20,000 ഡോളർ പിഴ ചുമത്തിയിട്ടുണ്ട്.…