ജില്ല ഫുട്ബാൾ ലീഗിൽ ബി ഡിവിഷനിൽ ചാമ്പ്യന്മാരായ ഉള്ളൂർ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്തിരുവനന്തപുരം: ‘യുദ്ധങ്ങളിൽ നിങ്ങൾ നേരിടാൻ പോകുന്നത് നിങ്ങളെക്കാൾ ശക്തരെയായിരിക്കും, പക്ഷേ അവർക്ക് മുന്നിൽ ഈ ടീം തോൽക്കില്ല, കാരണം നിങ്ങളുടെ ജയം ആഗ്രഹിക്കുന്ന കുറേ മനസുകൾ നമുക്ക് ചുറ്റുമുണ്ടാകും’ -ജില്ല ഫുട്ബാൾ ബി ഡിവിഷനിൽ ഇറങ്ങുന്നതിന് മുമ്പ് ഉള്ളൂർ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് വി. ശിവൻകുട്ടി തന്റെ താരങ്ങളോട് ഇതുപറയുമ്പോൾ അദ്ദേഹത്തിനുതന്നെ ഉറപ്പുണ്ടായിരുന്നില്ല, ലീഗിൽ ഒന്നാം സ്ഥാനക്കാരാകുമെന്ന്. പക്ഷേ ആശാന്റെ സ്വപ്നം ടീമിലെ 16 പേരും നെഞ്ചേറ്റിയപ്പോൾ ഇത്തവണ ബി ഡിവിഷൻ കണ്ടത് ഒരുകാലത്ത് തലസ്ഥാനം ഭരിച്ച നാട്ടുരാജാക്കന്മാരുടെ തിരിച്ചുവരവായിരുന്നു. കളിച്ച നാലിലും എതിരാളികളെ ഗോൾമഴയിൽ മുക്കിയാണ് ഉള്ളൂരിന്റെ രാജകുമാരന്മാർ ബി ഡിവിഷൻ ചാമ്പ്യന്മാരായത്. അതും ദേശീയതലത്തിൽപോലും ശ്രദ്ധനേടിയ ലിഫ തിരുവനന്തപുരത്തെപ്പോലും അട്ടിമറിച്ചുകൊണ്ട്. ഒരുകാലത്ത് തലസ്ഥാനത്ത് ഫുട്ബാളിന്റെ കളിത്തൊട്ടിലെന്ന് അറിയപ്പെട്ടിരുന്ന ഉള്ളൂരിൽനിന്നാണ് പ്രതിഭ ക്ലബിന്റെ ഉദയം. സന്തോഷ് ട്രോഫി ടീമിൽ വരെ…
Author: Rizwan Abdul Rasheed
പ്രീമിയർ ലീഗ് കിരീടം ചൂടിയ ലിവർപൂൾ ടീമംഗങ്ങളോടൊപ്പം സെൽഫി എടുക്കുന്ന മുഹമ്മദ് സലാഹ്ലണ്ടൻ: ആദ്യ രണ്ട് സ്ഥാനങ്ങൾ നേരത്തെ ഉറപ്പിച്ചുകഴിഞ്ഞ പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുന്ന അടുത്ത മൂന്ന് സ്ഥാനങ്ങൾ തേടി നാളെ കൊട്ടിക്കലാശം. ഓരോ ഗോളും നിർണായകമാകുകയും നെഞ്ചിടിപ്പ് ഉയരുകയും ചെയ്യുന്ന കിടിലൻ അങ്കങ്ങൾക്കാണ് ഞായറാഴ്ച രാത്രി ഇംഗ്ലീഷ് മണ്ണിലെ 10 വേദികളിൽ അരങ്ങുണരുക. തുടക്കം മുതൽ ലീഡ് നിലനിർത്തി ആർനെ സ്ലോട്ടിന്റെ ചെമ്പട കിരീടധാരണം നേരത്തെ പൂർത്തിയാക്കി ക്കഴിഞ്ഞു. 71 പോയന്റുമായി ഗണ്ണേഴ്സ് രണ്ടാം സ്ഥാനത്തുമുണ്ട്. പ്രീമിയർ ലീഗിൽനിന്ന് ചാമ്പ്യൻസ് ലീഗിലേക്ക് അഞ്ച് ടീമുകളുണ്ടാകുമെന്നതിനാൽ അടുത്ത മൂന്ന് സ്ഥാനങ്ങൾ തേടി മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ, ചെൽസി, ആസ്റ്റൺ വില്ല, നോട്ടിങ്ഹാം ഫോറസ്റ്റ് ടീമുകളാണുള്ളത്. വൻവീഴ്ചകളുമായി ഒരു ഘട്ടത്തിൽ ഏറെ പിറകിലായിരുന്ന സിറ്റി 68 പോയന്റുമായി നിലവിൽ മൂന്നാമതാണ്. തുല്യ പോയന്റുള്ള ന്യൂകാസിൽ, ചെൽസി, ആസ്റ്റൺ വില്ല എന്നിവയാണ് നാലുമുതൽ ആറുവരെ സ്ഥാനങ്ങളിൽ- എല്ലാവർക്കും 66 പോയന്റ്.…
മാഞ്ചസ്റ്റർ യുനൈറ്റഡിൽ പരിശീലനത്തിനെത്തുന്ന ബ്രാൻഡൺ വില്യംസ് (ഫയൽ ചിത്രം)ലണ്ടൻ: അടുത്തിരിക്കുന്ന സഹയാത്രികയെ അമ്പരപ്പിക്കാനായി മണിക്കൂറിൽ 161 കിലോമീറ്ററിൽ കാറോടിച്ചതിന് മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരത്തിന് ജയിൽ ശിക്ഷ വിധിച്ച് കോടതി. മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധനിരയിലെ ഭാവിതാരമായി അറിയപ്പെട്ടിരുന്ന ബ്രാൻഡൺ വില്യംസാണ് അതിവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയതിന് 14 മാസം തടവിന് ശിക്ഷിക്കപ്പെട്ടത്. 24കാരനായ വില്യംസ് തന്റെ ഓഡി എ ത്രീ കാർ അമിതവേഗത്തിൽ ഓടിച്ച് അപകടമുണ്ടാക്കിയത് 2023 ആഗസ്റ്റ് 20നായിരുന്നു. ചെഷയറിലെ ഹാൻഡ്ഫോർത്തിൽ വില്യംസ് ഓടിച്ച വാഹനം അമിതവേഗം കാരണം നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു ഫോർഡ് ഫിയസ്റ്റ കാറുമായി കൂട്ടിയിടിച്ചു. ദൃക്സാക്ഷികൾ ഉൾപ്പെടെയുള്ളവരുടെ മൊഴികളും കണക്കിലെടുത്താണ് ചെസ്റ്റർ ക്രൗൺ കോടതി താരത്തിനെതിരെ വിധി പുറപ്പെടുവിച്ചത്. വില്യംസിന് അപകടത്തിൽ സാരമല്ലാത്ത പരിക്കുകൾ പറ്റിയിരുന്നു. Ex United left-back Brandon Williams has been spared prison after driving at almost 100mph and crashing his Audi A3 near Wilmslow He’s…
ന്യൂയോർക്ക്: കരിയറിൽ ഇതുവരെ നേടിയതിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗോൾ തെരഞ്ഞെടുത്ത് ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി. അർജന്‍റീനയുടെ ദേശീയ ജഴ്സിയിലും ബാഴ്സലോണ, പി.എസ്.ജി, ഇന്‍റർ മയാമി ക്ലബുകൾക്കുമായി 800ലധികം ഗോളുകളാണ് മെസ്സി ഇതുവരെ നേടിയത്. ഇതിൽതന്നെ പ്രതിഭയുടെ കൈയൊപ്പ് ചാർത്തിയ എത്രയെത്ര ഗോളുകൾ…ഇതിൽ നിന്നാണ് മെസ്സി തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആ ഗോൾ തെരഞ്ഞെടുത്തത്. 2008-09 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ നേടിയ ഹെഡ്ഡർ ഗോളാണ് മെസ്സിക്ക് ഏറെ പ്രിയപ്പെട്ടത്. ഫൈനലിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് യുനൈറ്റഡിനെ വീഴ്ത്തി ബാഴ്സ കിരീടവും നേടി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മെസ്സി നേടുന്ന ആദ്യ ഗോൾ കൂടിയാണത്. ഇന്റർ മയാമിയുടെ നേതൃത്വത്തിൽ നടന്ന ഒരു ചാരിറ്റി പരിപാടിയിലാണ് താരം ഈ ഗോൾ തെരഞ്ഞെടുത്തത്. ‘മനോഹരവും പ്രധാനപ്പെട്ടതുമായ നിരവധി ഗോളുകൾ ഞാൻ നേടിയിട്ടുണ്ട്, പക്ഷേ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരായ ഫൈനലിൽ നേടിയ ഹെഡ്ഡർ ഗോളാണ് എനിക്ക് പ്രിയപ്പെട്ടത്’ -മെസ്സി പറഞ്ഞു. സാവി ഹെര്‍ണാണ്ടസ്…
മഡ്രിഡ്: സീസണൊടുവിൽ റയൽ മഡ്രിഡ് വിടുന്ന മിഡ്ഫീൽഡ് മാന്ത്രികൻ ലൂക മോഡ്രിച്ചിന് ആശംസകൾ നേർന്ന് പോർചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റയലുമായി വേർപിരിയുന്ന വിവരം മോഡ്രിച് തന്നെയാണ് ഫുട്ബാൾ ലോകത്തെ അറിയിച്ചത്. 13 വർഷമായി മധ്യനിരയിലെ അതിനിർണായക സാന്നിധ്യമായ മോഡ്രിച് ജൂൺ, ജൂലൈ മാസങ്ങളിലായി നടക്കുന്ന ക്ലബ് ലോകകപ്പോടെയാണ് ടീം വിടുക. ‘പ്രിയപ്പെട്ട മഡ്രിഡ് ആരാധകരെ, സമയമെത്തിയിരിക്കുന്നു. ഞാൻ ഒരിക്കലും ആഗ്രഹിക്കാത്ത നിമിഷം. പക്ഷേ ഇതാണ് ഫുട്ബാള്‍. ജീവിതത്തില്‍ എല്ലാത്തിനും തുടക്കവും അന്ത്യവുമുണ്ടാകും. ശനിയാഴ്ച സാന്റിയാഗോ ബെര്‍ണബ്യൂവിലേത് എന്റെ അവസാന മത്സരമായിരിക്കും’ -ക്രൊയേഷ്യൻ താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. View this post on Instagram A post shared by Luka Modric (@lukamodric10) പിന്നാലെ താരത്തിന് നന്ദി പറഞ്ഞ് റയലും സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. ‘ഞങ്ങളുടെ ക്ലബിന്റെയും ലോക ഫുട്ബാളിന്റെയും യഥാർഥ ഇതിഹാസമായി മാറിയ കളിക്കാരനോടുള്ള അതിയായ നന്ദിയും കടപ്പാടും അറിയിക്കുന്നു’ -റയൽ മഡ്രിഡ് പ്രസ്താവനയിൽ പറഞ്ഞു. 2012ലാണ് ക്രോയേഷ്യക്കാരനായ…
1973ൽ കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീടവുമായി നേടിയ കേരള ടീം ക്യാപ്റ്റൻ ടി.കെ.എസ്. മണി, വൈസ് ക്യാപ്റ്റൻ ടി.എ.ജാഫർ തുടങ്ങിയവർക്കൊപ്പം എ. നജിമുദ്ദീൻ (വലത്തേയറ്റം)കൊല്ലം: ഹാഫ് വോളി ആയാലും ഫുൾ വോളി ആയാലും, കൂട്ടുകാർ നീട്ടിയെത്തിക്കുന്ന പന്ത് എതിരാളിയുടെ കോട്ട തകർത്ത് വലക്കുള്ളിലാക്കിയിരിക്കും. ഏത് ഫുട്ബാൾ ഗ്രൗണ്ടിലും വലതുവിങ്ങിൽ എ. നജിമുദ്ദീന്റെ മാന്ത്രിക ബൂട്ടുകൾ നൽകിയ ഉറപ്പ് അതായിരുന്നു. നിമിഷനേരം കൊണ്ട് കുതിച്ചുപാഞ്ഞ് ആ കാലുകൾ മുന്നേറുമ്പോൾ വലക്കുള്ളിൽ ബോംബുകളായി പറന്നിറങ്ങുന്ന പന്ത് ആയിരുന്നു എതിരാളികൾ പിന്നീട് കണ്ടിരുന്ന കാഴ്ച. കേരളത്തിന്റെയും ഇന്ത്യയുടെയും ടൈറ്റാനിയത്തിന്റെയും മുന്നേറ്റനിരയിൽ മിന്നലായി കുതിച്ച ആ കാലുകൾ നിശ്ചലമാകുമ്പോൾ, കേരള ഫുട്ബാളിൽ സുവർണ ചരിത്രം എഴുതിച്ചേർത്തൊരു മാന്ത്രികൻ കൂടിയാണ് വിടപറയുന്നത്. കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി സമ്മാനിച്ച നേട്ടത്തിൽ തുടങ്ങി സംസ്ഥാന ടീമിന്റെ ക്യാപ്റ്റനായും ഇന്ത്യൻ കുപ്പായമണിഞ്ഞ രാജ്യാന്തര താരമായും അദ്ദേഹം വളർന്നു. കായികനേട്ടങ്ങളാൽ സമ്പന്നമായ കൊല്ലത്തിന്റെ മണ്ണ് കേരളത്തിന് സമ്മാനിച്ച പ്രതിഭയായാണ് 1973ൽ കേരള…
മഡ്രിഡ്: ഇതിഹാസ താരം ലൂക മോഡ്രിച് സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡുമായി വേർപിരിയുന്നു. 13 വർഷമായി മധ്യനിരയിലെ അതിനിർണായക സാന്നിധ്യമായ മോഡ്രിച് ജൂൺ, ജൂലൈ മാസങ്ങളിലായി നടക്കുന്ന ക്ലബ് ലോകകപ്പോടെയാണ് ടീം വിടുക. ‘‘ഞങ്ങളുടെ ക്ലബിന്റെയും ലോക ഫുട്ബാളിന്റെയും യഥാർഥ ഇതിഹാസമായി മാറിയ കളിക്കാരനോടുള്ള അതിയായ നന്ദിയും കടപ്പാടും അറിയിക്കുന്നു’’ -റയൽ മഡ്രിഡ് പ്രസ്താവനയിൽ പറഞ്ഞു. 2012ലാണ് ക്രോയേഷ്യക്കാരനായ മോഡ്രിച് റയലിലെത്തിയത്. 13 സീസണുകളിലായി, ആറ് യൂറോപ്യൻ കപ്പുകൾ, ആറ് ക്ലബ് ലോകകപ്പുകൾ, അഞ്ച് യൂറോപ്യൻ സൂപ്പർ കപ്പുകൾ, നാല് സ്പാനിഷ് ലീഗുകൾ, രണ്ട് കോപ ഡെൽ റേ, അഞ്ച് സ്പാനിഷ് സൂപ്പർ കപ്പുകൾ എന്നിങ്ങനെ 28 കിരീടങ്ങൾ നേടാൻ 39കാരൻ ക്ലബിനെ സഹായിച്ചു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
കൊല്ലം: കേരള ഫുട്ബാളിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിലൊരാളും മുൻ നായകനുമായ എ. നജിമുദ്ദീൻ (72) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. കൊല്ലം തേവള്ളി സ്വദേശിയാണ്. 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയതിനു പിന്നിലെ ശിൽപികളിൽ ഒരാളാണ്. എട്ടു വര്‍ഷത്തോളം കേരളത്തിനും 20 വര്‍ഷം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനും ബൂട്ടുകെട്ടി. 1953ല്‍ തേവള്ളിയിലാണ് നജിമുദ്ദീന്റെ ജനനം. 1972ല്‍ കേരള യൂനിവേഴ്‌സിറ്റി താരമായി കളിച്ചതോടെയാണ് കരിയർ മാറുന്നത്. 73ല്‍ ടൈറ്റാനിയത്തിനായി കളിക്കാനിറങ്ങി. 1973ല്‍ കേരളം പ്രഥമ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിടുമ്പോൾ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കിയത് നജിമുദ്ദീന്‍ എന്ന 19കാരനായിരുന്നു. 1981 വരെ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. 1975ല്‍ കോഴിക്കോട്ട് നടന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച താരത്തിനുള്ള ജി.വി. രാജ അവാര്‍ഡും സ്വന്തമാക്കി. 1979ലാണ് കേരളത്തിന്റെ ക്യാപ്റ്റനാകുന്നത്. 1977ല്‍ ഇന്ത്യക്കുവേണ്ടി സൗഹൃദമത്സരം കളിച്ചിട്ടുണ്ട്. റഷ്യ, ഹംഗറി ടീമുകള്‍ക്കെതിരെയായിരുന്നു ദേശീയ ജഴ്സിയിൽ പന്തുതട്ടിയത്. 2009ല്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സില്‍…
ബിൽബാവോ (സ്പെയിൻ): യുവേഫ യൂറോപ്പ ലീഗ് കിരീടം ടോട്ടനം ഹോട്സ്പറിന്. ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ടോട്ടനം കിരീടമുയർത്തിയത്. 42-ാം മിനിറ്റിൽ ബ്രെനൻ ജോൺസണാണ് ടോട്ടനത്തിന്‍റെ വിജയഗോൾ നേടിയത്. കളിയുടെ മൂന്നിലൊന്ന് സമയവും പന്ത് കാലിലുണ്ടായിട്ടും ലക്ഷ്യത്തിലേക്ക് ആറ് ഷോട്ടുകൾ തൊടുത്തിട്ടും യുണൈറ്റഡിന് ഗോൾ കണ്ടെത്താനായില്ല. അതേസമയം, ടോട്ടനത്തിന്‍റെ ഒരേയൊരു ഷോട്ട് വലയിൽ കയറുകയും ചെയ്തു. തുടക്കം മുതൽക്കേ പ്രതിരോധത്തിലൂന്നിയാണ് ടോട്ടനം കളിച്ചത്. കളിയുടെ ഗതിക്ക് വിപരീതമായി 42ാം മിനിറ്റിൽ ടോട്ടനത്തിന് ഗോൾ വീഴുകയായിരുന്നു. Tottenham win their first European trophy since 1984 🏆#UELfinal pic.twitter.com/NYtE5qNZSv— UEFA Europa League (@EuropaLeague) May 21, 2025 പേപ്പ് സാറിന്റെ ഇടത് വശത്തുനിന്നുള്ള ക്രോസ് ബ്രെനൻ ജോൺസൺ വലയിലേക്ക് തിരിച്ചുവിട്ടു. ഇതോടെ മത്സരത്തിൽ ടോട്ടനത്തിന് നിർണായക മേൽക്കൈ. രണ്ടാംപകുതിയിൽ യുണൈറ്റഡ് ഗോൾ മടക്കാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. അധിക സമയത്ത് ലൂക് ഷായുടെ ഹെഡ്ഡർ ടോട്ടനം…
ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന യാത്രയയപ്പിൽ കെവിൻ ഡി ബ്രൂയിൻ കുടുംബത്തോടൊപ്പംലണ്ടൻ: ടീമിനൊപ്പം ബൂട്ടുകെട്ടിയ ഒരു പതിറ്റാണ്ടുകാലത്തിനിടെ ആറ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻപട്ടവും ഒരു ചാമ്പ്യൻസ് ലീഗ് ട്രോഫിയുമക്കം 16 കിരീടങ്ങൾ. ഇംഗ്ലീഷ് ലീഗിൽ എതിരാളികളില്ലാതെ മാഞ്ചസ്റ്റർ സിറ്റി മാത്രമായ നാളുകളിലെ രാജാവ് കെവിൻ ഡി ബ്രുയിൻ പടിയിറങ്ങുമ്പോൾ ഇത്തിഹാദ് മൈതാനം കണ്ണീരിലാണ്. ഇത് ദുഃഖദിനമാണെന്ന് കോച്ച് പെപ് ഗാർഡിയോള കണ്ണുനിറച്ച് പറയുന്നു. പരാജയങ്ങളുടെ പടുകുഴിയിൽ വീണുപോയ ഇടവേളക്കു ശേഷം ടീം വമ്പൻ തിരിച്ചുവരവുമായി പോയന്റ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലേക്ക് കയറിയ സീസൺ അവസാനത്തിലാണ് ഡിബ്രുയിന്റെ പടിയിറക്കം. ബോൺമൗത്തിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോൾ ജയം ആഘോഷിച്ചായിരുന്നു താരം മൈതാനം വിട്ടത്. യൂറോപ്യൻ സോക്കറിൽ മാഞ്ചസ്റ്റർ സിറ്റിയും അതിലെ നെടുംതൂണായി ഡി ബ്രുയിനും മാത്രമായ സീസണുകളാണ് അരങ്ങൊഴിയുന്നത്. മെസ്സിക്കു ശേഷം താൻ കൂടെ കൂട്ടിയ ഏറ്റവും മികച്ചവനാണ് ടീം വിടുന്നതെന്ന് പെപ് പറയുന്നു. 2015 സെപ്റ്റംബറിൽ സിറ്റി ജഴ്സിയിൽ അരങ്ങേറിയത് മുതൽ…