ലോകകപ്പ് ഫുട്ബാൾ യൂറോപ്യൻ യോഗ്യത റൗണ്ടിൽ വമ്പൻ വിജയങ്ങളുമായി ഓസ്ട്രിയ, ഡെന്മാർക്, നെതർലൻഡ്സ് ടീമുകൾ. ഓസ്ട്രിയ സാൻമാരിനോയെ 10-0ത്തിന് തരിപ്പണമാക്കിയപ്പോൾ ഡെന്മാർക് 6-0ത്തിന് ബെലറൂസിനെ തകർത്തു. മാൾട്ടക്കെതിരെ 4-0ത്തിനായിരുന്നു നെതർലൻഡ്സിന്റെ ജയം. തകർപ്പൻ ഫോം തുടരുന്ന ഓസ്ട്രിയ ഗംഭീര വിജയത്തോടെ ഗ്രൂപ് എച്ചിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കളിച്ച അഞ്ചും ജയിച്ച ടീമിന് 15 പോയന്റായി. സാൻമാരിനോക്കെതിരെ നാലു ഗോളടിച്ച മാർകോ അർനൗറ്റോവിചായിരുന്നു ഓസ്ട്രിയയുടെ ഗോൾ മെഷീൻ. സ്റ്റെഫാൻ പോസ് രണ്ടു വട്ടം സ്കോർ ചെയ്തപ്പോൾ റൊമാനോ സ്കിമിഡ്, മൈകൽ ഗ്രിഗോറിറ്റ്സ്ക്, കോൺറാഡ് ലൈമർ, നികോളാസ് വൂംബ്രാൻഡ് എന്നിവരും ഗോൾ നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബോസ്നിയ ഹെർസഗോവിനയും സൈപ്രസും 2-2ന് സമനിലയിൽ പിരിഞ്ഞു. ആറു കളികളിൽ 13 പോയന്റുള്ള ബോസ്നിയ ഗ്രൂപ്പിൽ രണ്ടാമതുണ്ട്. ആറു മത്സരങ്ങളിൽ അഞ്ച് പോയന്റുമായി സൈപ്രസ് നാലാമതാണ്. അഞ്ച് കളികളിൽ ഏഴ് പോയന്റുള്ള റുമാനിയാണ് മൂന്നാം സ്ഥാനത്ത്. സാൻമാരിനോക്ക് അക്കൗണ്ട് തുറക്കാനായിട്ടില്ല. ഗ്രൂപ് സിയിൽ മാഞ്ചസ്റ്റർ…
Author: Madhyamam
ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 318 റൺസെടുത്തിട്ടുണ്ട്. 253 പന്തിൽ 173 റൺസുമായി ഓപ്പണർ യശസ്വി ജയ്സ്വാളും 68 പന്തിൽ 20 റൺസുമായി നായകൻ ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ. കെ.എൽ. രാഹുൽ (54 പന്തിൽ 38 റൺസ്), സായ് സുദർശൻ (165 പന്തിൽ 87) എന്നിവരാണ് പുറത്തായ താരങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിലെ ഏഴാം സെഞ്ച്വറിയാണ് ഗില്ലിന്‍റേത്. ഇതോടെ താരം ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറിന്‍റെ റെക്കോഡിനൊപ്പമെത്തി. 24 വയസ്സിനുള്ളിൽ ഏഴോ അതിൽ കൂടുതലോ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന സചിന്‍റെ നേട്ടത്തിനൊപ്പമാണ് ജയ്സ്വാളും എത്തിയത്. 145 പന്തിൽ 16 ഫോറടക്കമാണ് ജയ്സ്വാൾ നൂറിലെത്തിയത്. 13 റൺസകലെയാണ് സായ് സുദർശന് കന്നി സെഞ്ച്വറി നഷ്ടമായത്. താരത്തിന്‍റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച സ്കോറാണ് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ കുറിച്ചത്. ജോമെൽ വാരികനാണ് വിൻഡീസിനായി രണ്ടു വിക്കറ്റും…
വിശാഖപട്ടണം: വനിതാലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ഏഴ് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക 252 റൺസെന്ന വിജയലക്ഷ്യം മറികടക്കുകയായിരുന്നു. നാദിൻ ഡി ക്ലർക്കും, ക്യാപ്റ്റൻ ലൗറ വോൾവാർട്ടും അർധസെഞ്ചുറി നേടി. ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കംവിശ്വസ്ത ബാറ്ററായ തസ്മിന്‍ ബ്രിറ്റ്‌സ് ക്രാന്തി ഗൗഡിന്റെ ബാളിൽ പിടികൊടുത്തതോടെ തകർച്ചയിലായി. പിറകെ , സ്യൂണ്‍ ല്യൂസ് (5) പുറത്തായതോടെ ടീം 18-2 എന്ന നിലയിലായി. ഓപണര്‍ ലൗറ വോള്‍വാര്‍ട്ടിന്റെ ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചത്. മാരിസൻ കാപ്(20), സിനാലോ ജാഫ്ത(14), അന്നെക്കെ ബോഷ്(1) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. അതോടെ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലായി. ഇടവേളകളിൽ കൃത്യമായി ഇന്ത്യ വിക്കറ്റ് വീഴ്ത്തിയെങ്കിലും ട്രയോണിന്റെയും നാദൻ ഡെ ക്ലർക്കിന്റെയും മുന്നിൽ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 200-കടത്തി. 49 റണ്‍സെടുത്ത് ട്രയോണിനെ സ്‌നേഹ് റാണ പുറത്താക്കി. അവസാന മൂന്നോവറില്‍ 23 റണ്‍സാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടിയിരുന്നത്. 48-ാം ഓവറില്‍…
സിംഗപ്പൂർ: എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ സിംഗപ്പൂരിനോട് തോൽവിയിൽനിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ ഇന്ത്യ. ആദ്യ പകുതി തീരാനിരിക്കെ മുന്നിലെത്തിയ ആതിഥേയർക്കെതിരെ 90ാം മിനിറ്റിൽ റഹീം അലിയിലൂടെ സമനില പിടിക്കുകയായിരുന്നു ബ്ലൂ ടൈഗേഴ്സ്. 47ാം മിനിറ്റിൽ സ്റ്റാർ ഡിഫൻഡർ സന്ദേശ് ജിങ്കാൻ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ ബാക്കി സമയം പത്തുപേരുമായാണ് ഇന്ത്യ കളിച്ചത്. മൂന്ന് മത്സരങ്ങൾ കൂടി ബാക്കി നിൽക്കെ ടീമിന്‍റെ യോഗ്യത കടമ്പ കൂടുതൽ കടുക്കുകയാണ്. ഗ്രൂപ് സിയിൽ മൂന്ന് മത്സരങ്ങളിൽ രണ്ട് പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അഞ്ച് പോയന്റുമായി സിംഗപ്പൂർ ഒന്നാമതായി തുടരുന്നു. രണ്ട് മത്സരങ്ങളിൽ നാല് പോയന്റുമായി ഹോങ്കോങ് രണ്ടാമതുണ്ട്. ഗ്രൂപ് ജേതാക്കൾക്ക് മാത്രമാണ് ടിക്കറ്റ്. ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ ആദ്യ ഇലവനിൽ വെറ്ററൻ സൂപ്പർ താരം സുനിൽ ഛേത്രി ഇടംപിടിച്ചു. ഛേത്രിക്ക് കൂട്ടാളികളായി ലിസ്റ്റൻ കൊളാസോയെയും ഫാറൂഖ് ചൗധരിയെയും തുടക്കത്തിലേ പരീക്ഷിച്ചു ഖാലിദ് ജമീൽ. മലയാളി ഡിഫൻഡർ മുഹമ്മദ്…
മുംബൈ: അഞ്ചു കോടി ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന് അധോലോക സംഘത്തിന്‍റെ ഭീഷണി സന്ദേശം. കുപ്രസിദ്ധ അധോലോക സംഘമായ ദാവൂദ് ഇബ്രാഹിമാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി മുംബൈ ക്രൈം ബ്രാഞ്ച് അറിയിച്ചു. ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിലായി മൂന്നു ഭീഷണി സന്ദേശങ്ങളാണ് റിങ്കുവിന്‍റെ പ്രൊമോഷനൽ സംഘത്തിന് ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റിൻഡീസിൽനിന്ന് പിടികൂടിയ മുഹമ്മദ് ദിൽഷാദ്, മുഹമ്മദ് നവീദ് എന്നിവരെ ആഗസ്റ്റിന് ഒന്നിനാണ് ഇന്ത്യക്ക് കൈമാറിയത്. കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ എം.എൽ.എ ബാബാ സിദ്ദീഖിന്‍റെ മകൻ സീഷൻ സിദ്ദീഖിയോട് 10 കോടി ആവശ്യപ്പെട്ടതിന് ഇരുവരും നേരത്തെ അറസ്റ്റിലായിരുന്നു. കസ്റ്റഡിയിലുള്ളവരിൽ ഒരാൾ റിങ്കു സിങ്ങിനെ ഫോണിൽ വിളിച്ചതായി മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ സമാജ് വാദി പാർട്ടി എം.പി പ്രിയ സരോജുമായി റിങ്കുവിന്‍റെ കല്യാണം നിശ്ചയിച്ചിരുന്നു. അടുത്ത വർഷം ഫെബ്രുവരിയിലാകും വിവാഹം.The Mumbai Crime Branch has revealed that D Company…
മുംബൈ: ടീം മാനേജ്മെന്റ് ആവശ്യപ്പെടുന്ന പക്ഷം ഒമ്പതാമനായി ബാറ്റുചെയ്യാനും വേണമെങ്കിൽ ലെഫ്റ്റ് ആം സ്പിൻ എറിയാനും താൻ ഒരുക്കമെന്ന് സഞ്ജു സാംസൺ. രാജ്യത്തിനുവേണ്ടി എന്തും ചെയ്യാൻ താൻ ഒരുക്കമെന്ന് പറഞ്ഞ സഞ്ജു, കഴിഞ്ഞ 10 വർഷത്തിൽ താൻ കളിച്ചത് 40 മത്സരം മാത്രമെന്നും സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാർഡ് ദാന ചടങ്ങിൽ പ്രതികരിച്ചു. ചടങ്ങിൽ ഈ വർഷത്തെ ഏറ്റവും മികച്ച ട്വന്റി20 രാജ്യാന്തര ബാറ്റ്സ്മാനുള്ള അവാർഡ് കൈപ്പറ്റിയശേഷം സംസാരിക്കവേയാണ് സഞ്ജുവിന്റെ ‘ട്രോൾ‘ രീതിയിലുള്ള പ്രതികരണം.ഈ വർഷം ഓപണറായിറങ്ങിയ പത്തു മത്സരങ്ങളിൽ മൂന്നിലും സെഞ്ച്വറി നേടി വിസ്മയിപ്പിച്ച സഞ്ജുവിനെ ഇക്കഴിഞ്ഞ ഏഷ്യ കപ്പിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് എട്ടാം നമ്പറുകാരനായി വരെ പാഡു കെട്ടിച്ചിരുന്നു. സെലക്ടർമാരുടെയും ടീം മാനേജ്മെന്റിന്റെയുമൊക്കെ ഇഷ്ടക്കാരനായ ശുഭ്മൻ ഗില്ലിനെ ഓപണറുടെ റോളിൽ ട്വന്റി20 ടീമിൽ തിരുകിക്കയറ്റുന്നതിനായാണ് ഉജ്ജ്വല ഫോമിലുള്ള സഞ്ജുവിനെ ബാറ്റിങ് ഓർഡറിൽ താഴോട്ടിറക്കിയത്. ഈ സ്വജന പക്ഷപാതം ചർച്ചയാവുകയും പല കോണുകളിൽനിന്ന് നിശിത വിമർശനം ഉയരുകയും ചെയ്യുന്നതിനിടയിലാണ്…
കൊച്ചി: പോർചുഗീസ് മുന്നേറ്റതാരം തിയാഗോ അലക്സാണ്ടർ മെൻഡസ് ആൽവെസുമായുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ-1 ലീഗിൽ നിന്നാണ് 29കാരനായ ആൽവെസ് മഞ്ഞപ്പടയിലേക്കെത്തുന്നത്. മുന്നേറ്റനിരയിലെ ഏതു പൊസിഷനിലും ഒരുപോലെ കളിക്കാനുള്ള കഴിവാണ് പോർചുഗലിലെ കൊയിമ്പ്രയിൽ ജനിച്ച താരത്തെ വ്യത്യസ്തനാക്കുന്നത്. പ്രധാനമായും ഇടതുവിങ്ങിൽ അതിവേഗം പന്തുമായി പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറാൻ കഴിവുള്ള ആൽവെസ് സെന്റർ ഫോർവേഡായും അറ്റാക്കിങ് മിഡ്ഫീൽഡറായും മികവ് തെളിയിച്ചിട്ടുണ്ട്. പോർചുഗലിന്റെ പ്രശസ്തമായ സ്പോർട്ടിങ് സി.പി, അക്കാഡമിക്ക കൊയിമ്പ്ര, ഓസ് ബെലെനെൻസസ് തുടങ്ങിയ ക്ലബുകളുടെ യൂത്ത് സിസ്റ്റത്തിലാണ് ആൽവെസ് ഫുട്ബാൾ പഠനം ആരംഭിച്ചത്. വാർസിം എസ്.സിയിൽ സീനിയർതലത്തിൽ അരങ്ങേറ്റം കുറിച്ചശേഷം, പോർചുഗീസ് ലീഗുകളിൽ ശ്രദ്ധേയനായി. 2019ൽ പോളണ്ടിലെ ഒളിമ്പിയ ഗ്രുഡ്സിയാൻഡെസുമായി കരാർ ഒപ്പിട്ട് പോർചുഗലിന് പുറത്തേക്ക് ചേക്കേറി. അവിടത്തെ മികച്ച പ്രകടനം പോളണ്ടിലെ ടോപ് ഡിവിഷൻ ക്ലബായ പിയാസ്റ്റ് ഗ്ലിവൈസിലേക്ക് വഴിതുറന്നു. ആൽവെസിന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ ജപ്പാനിലാണ്. ജെ-2 ലീഗിൽ…
ബ്വേനസ്ഐയ്റിസ്: കൈയിലെ വലിയ സഞ്ചിയിൽ നിറച്ച അൽഫാജോ കുക്കീസും ബിസ്കറ്റുകളും ബ്വേനസ്ഐയ്റിസിലെ മൊറിനോ തെരുവിൽ വിറ്റു നടക്കുമ്പോൾ ആ 20 കാരന്റെ മനസ്സിലും കാലിലും തുടിച്ചത് കാൽപന്തായിരുന്നു. ഏതൊരു അർജന്റീനക്കാരനെയും പോലെ, അരപ്പട്ടിണിക്കിടയിലും ഫുട്ബാളിനെ പ്രണയിച്ച്, രാവിലെയും വൈകുന്നേരങ്ങളിലും പന്തു തട്ടി നടന്നവൻ, പകൽ സമയങ്ങളിൽ അഞ്ച് സഹോദരങ്ങൾ അടങ്ങിയ വലിയ കുടുംബത്തിന്റെ വിശപ്പ് മാറ്റാൻ തെരുവ് കച്ചവടക്കാരനായി മൊറീനോയിലേക്കിറങ്ങും. ഉച്ചവെയിലിലും തളരാത്ത അധ്വാനത്തിലൂടെ കിട്ടുന്ന കാശിന് വീട്ടുസാധാനങ്ങൾ വാങ്ങി കുടംബത്തിലെത്തിച്ച ശേഷം വീണ്ടും കളിക്കളത്തിലേക്ക്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കളിക്കളത്തിലും തെരുവിലുമായി തുടർന്ന കഠിനാധ്വാനം ഇപ്പോൾ സ്വപ്നത്തിലെന്ന പോലെ സാക്ഷാത്കരിക്കപ്പെടുന്നതിന്റെ അവിശ്വസനീയതയിലാണ് 21കാരനായ ലൗതാരോ റിവേരോ എന്ന പ്രതിഭാധനനായ യുവഫുട്ബാളർ. 2026 ലോകകപ്പിനായി ടീമിനെ ഒരുക്കുന്ന ലയണൽ സ്കലോണിയുടെ സീനിയർ ടീമിലേക്കുള്ള വിളി കഴിഞ്ഞ ദിവസമാണ് അവനെ തേടിയെത്തിയത്. ഒരു തെരുവ് കച്ചവടക്കാരനിൽ നിന്നും ലയണൽ മെസ്സിയുടെ സഹതാരമായി മാറാൻ ഒരുങ്ങുന്ന ലൗതാരോ റിവേരോയാണ് ഇപ്പോൾ അർജന്റീന ഫുട്ബാളിന്റെ ഏറ്റവും…
ന്യൂയോർക്ക്: ലയണൽ മെസ്സിയും സ്പാനിഷ് താരം ജോർഡി ആൽബയും ചേർന്നുള്ള രസതന്ത്രമായിരുന്നു കഴിഞ്ഞ പതിറ്റാണ്ടിൽ കാൽപന്ത് ലോകം ഏറ്റവും ആസ്വദിച്ചത്. ബാഴ്സലോണയിലും പിന്നെ ഇന്റർ മയാമിയിലും ലയണൽ മെസ്സി ഗോളിലേക്ക് നീങ്ങുമ്പോൾ പന്തെത്തിച്ചു നൽകിയത് ഏറെയും ഇടതു ബാക്കിൽ നിന്നും കയറി വരുന്ന ജോർഡിയാകും.ഒന്നര പതിറ്റാണ്ടിലേറെ നീണ്ടു നിന്ന പ്രഫഷണൽ ക്ലബ് ഫുട്ബാൾ അവസാനിപ്പിച്ച് ജോർഡി ആൽബ പടിയിറങ്ങുമ്പോൾ വലിയ നഷ്ടം ലയണൽ മെസ്സിക്കും, സൂപ്പർ താരത്തിന്റെ ഗോളടി കാത്തിരിക്കുന്ന ആരാധകർക്കുമാണെന്നതിൽ തർക്കമില്ല. അന്താരാഷ്ട്ര ഫുട്ബാളിനു പിന്നാലെ ക്ലബ് ജഴ്സിയും അഴിച്ചു വെക്കുന്നുവെന്ന സ്പാനിഷ് താരം ജോർഡി ആൽബയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഈ വേദന പങ്കുവെച്ചുകൊണ്ട് സാക്ഷാൽ മെസ്സി തന്നെയെത്തി. ഇൻസ്റ്റഗ്രാമിൽ ജോർഡി ആൽബ പങ്കുവെച്ച വീഡിയോക്കു താഴെയായിരുന്നു ലയണൽ മെസ്സിയുടെ കമന്റ്.‘ജോർഡി… ഏറെ നന്ദി. തീർച്ചയായും എനിക്ക് നിങ്ങളെ ഒരുപാട് മിസ് ചെയ്യും. ഇത്രയധികം കാര്യങ്ങൾ നമ്മൾ ഒന്നിച്ച് ചെയ്തിട്ടും, ഇനി ഇടതുവശത്തേക്ക് നോക്കുമ്പോൾ നിന്നെ അവിടെ കാണാതിരിക്കുന്നത് വേദനയായി…
മക്കായ്: ആസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് തൂത്തുവാരി ഇന്ത്യൻ യുവനിര. രണ്ടാം മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യ അണ്ടർ 19 ടീമിന്‍റെ ജയം. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ യൂത്ത് ടെസ്റ്റിൽ ആയുഷ് മാത്രെക്കും സംഘത്തിനും സമ്പൂർണ ജയം. നേരത്തെ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു. സ്കോർ– ഓസ്ട്രേലിയ: 135, 116, ഇന്ത്യ: 171, 84-3. രണ്ടാംദിനം 81 റൺസ് ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. രണ്ടാം ഇന്നിങ്സിൽ 81 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യ 12.2 ഓവറിൽ കളി തീർത്തു. വേദാന്ത് ത്രിവേദിയും (35 പന്തിൽ 33) രാഹുൽ കുമാറുമാണ് (14 പന്തിൽ 13) ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്. നേരിട്ട ആദ്യ പന്തിൽ തന്നെ വൈഭവ് സൂര്യവംശി പുറത്തായി. ചാൾസ് ലച്മുണ്ടിന്റെ പന്തിൽ ജൂലിയൻ ഒസ്ബേൺ ക്യാച്ചെടുത്താണു വൈഭവിനെ മടക്കിയത്. ആയുഷ് മാത്രെ (ആറു പന്തിൽ 13), വിഹാൻ മൽഹോത്ര (21 പന്തിൽ 21) എന്നിവരാണ് പുറത്തായ മറ്റു…