Close Menu
    Facebook X (Twitter) Instagram
    Monday, September 15
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Cricket»‘ജയ് ഷാ ആഗ്രഹിക്കുന്നതെന്തും ക്രിക്കറ്റിൽ സംഭവിക്കും; നിങ്ങൾ ജയ് ഷായോടും പിതാവിനോടും ഈ ചോദ്യം ചോദിക്കണം’
    Cricket

    ‘ജയ് ഷാ ആഗ്രഹിക്കുന്നതെന്തും ക്രിക്കറ്റിൽ സംഭവിക്കും; നിങ്ങൾ ജയ് ഷായോടും പിതാവിനോടും ഈ ചോദ്യം ചോദിക്കണം’

    MadhyamamBy MadhyamamSeptember 14, 2025No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    ‘ജയ് ഷാ ആഗ്രഹിക്കുന്നതെന്തും ക്രിക്കറ്റിൽ സംഭവിക്കും; നിങ്ങൾ ജയ് ഷായോടും പിതാവിനോടും ഈ ചോദ്യം ചോദിക്കണം’
    Share
    Facebook Twitter LinkedIn Pinterest Email



    ന്യൂഡൽഹി: പ്രതിപക്ഷത്തെയും പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകളെയും ഒരുപേലെ ചൊടിപ്പിച്ച് ദുബൈയിൽ ഞായറാഴ്ച നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം. എന്നാൽ, വിവാദത്തിന് മുഖം കൊടുക്കാതെ അകന്നു നിൽക്കാൻ ശ്രമിക്കുകയാണ് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ലക്ഷ്യമിട്ട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്തെത്തി. അമിത് ഷായുടെ മകൻ ജയ് ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ തലവനാണ്.

    ‘നിങ്ങൾ ജയ് ഷായോടും അദ്ദേഹത്തിന്റെ പിതാവിനോടും ഈ ചോദ്യം ചോദിക്കണം, കാരണം പാകിസ്താനുമായി കളിക്കുകയില്ല എന്ന് ഏറ്റവും കൂടുതൽ തവണ പറഞ്ഞത് അവരാണ്. ഇപ്പോൾ മത്സരം സംഘടിപ്പിക്കുന്നതും അവരാണ്. സർക്കാറും അവരാണ്. അതിനാൽ, ജയ് ഷാ ആഗ്രഹിക്കുന്നതെന്തും ക്രിക്കറ്റിൽ സംഭവിക്കും’ -ഏപ്രിലിൽ നടന്ന ഭീകരാക്രമണത്തിനുശേഷം പാകിസ്താനുമായുള്ള ആദ്യ കായിക മത്സരത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

    ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ/ഐ.സി.സി ബഹുരാഷ്ട്ര ടൂർണമെന്റുകൾ സംഘടിപ്പിക്കുമ്പോൾ രാജ്യങ്ങൾ പങ്കെടുക്കേണ്ടത് ഒരു നിർബന്ധിത ആവശ്യകതയാണെന്നാണ് ബി.ജെ.പി എം.പി അനുരാഗ് താക്കൂറിന്റെ വാദം. അങ്ങനെ ചെയ്തില്ലെങ്കിൽ അവർ ടൂർണമെന്റിൽ നിന്ന് പുറത്താകും. മത്സരം ഉപേക്ഷിക്കേണ്ടിവരും. മറ്റേ ടീമിന് പോയിന്റുകൾ ലഭിക്കും. എന്നാൽ ഇന്ത്യ പാകിസ്താനുമായി ദ്വിരാഷ്ട്ര ടൂർണമെന്റുകൾ കളിക്കുന്നില്ല എന്നും താക്കൂർ വാദമുന്നയിച്ചു.

    Read Also:  കെ.സി.എൽ ഫൈനലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ്-കൊല്ലം സെയിലേഴ്സ് പോരാട്ടം; കാലിക്കറ്റിനെ 15 റൺസിന് വീഴ്ത്തി കൊച്ചി

    അതേസമയം, പഹൽഗാമിലെ ഇരയായ ശുഭം ദ്വിവേദിയുടെ വിധവയായ ഐഷാന്യ ദ്വിവേദി മൽസ​രത്തെ കടുത്ത വാക്കുകളിൽ എതിർത്തു. കളി ബഹിഷ്‌കരിക്കാൻ ഞാൻ ആളുകളോട് അഭ്യർഥിക്കുന്നു. ഒന്നോ രണ്ടോ ക്രിക്കറ്റ് കളിക്കാരൊഴികെ, പാകിസ്താനുമായുള്ള മത്സരം ബഹിഷ്‌കരിക്കണമെന്ന് പറയാൻ ആരും മുന്നോട്ടുവന്നില്ല. തോക്കിൻ മുനയിൽ നിർത്തി കളിക്കാൻ ബി.സി.സി.ഐക്ക് അവരെ നിർബന്ധിക്കാൻ കഴിയില്ല. അവർ അവരുടെ രാജ്യത്തിനുവേണ്ടി നിലപാട് സ്വീകരിക്കണം’ എന്ന് അവർ പറഞ്ഞു.

    ‘ജയ് ഷാ ആരുടെ മകനാണ്? അദ്ദേഹത്തോട് ഈ ചോദ്യം ചോദിക്കൂ. പഹൽഗാമിലെ ഭീകരാക്രമണത്തിൽ അവരുടെ വേദന അവസാനിച്ചിരിക്കാം. പക്ഷേ, രാജ്യം ഇപ്പോഴും വേദന അനുഭവിക്കുന്നു. എന്നാൽ, പണവും അധികാരവും വലിയ കാര്യങ്ങളാണ്’ എന്ന് ആർ.ജെ.ഡി എം.പി മനോജ് ഝാ പ്രതികരിച്ചു.

    രക്തവും വെള്ളവും പാകിസ്താനിലേക്ക് ഒരുമിച്ച് ഒഴുക്കാൻ കഴിയില്ല. പക്ഷേ, വ്യക്തമായും രക്തവും ക്രിക്കറ്റും ഒരുമിച്ച് ഒഴുകും. പ്രത്യേകിച്ച് അമിത്ഷായുടെ ‘മെറിറ്റ്-ഒൺലി’ മകന്റെ ഭാഗ്യം അതിനെ ആശ്രയിച്ചിരിക്കുമ്പോൾ -തൃണമൂൽ എം.പി മഹുവ മൊയ്ത്ര ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു:

    Read Also:  10 സെക്കൻഡ് പരസ്യത്തിന് 12 ലക്ഷം; പണം വാരും ഇന്ത്യ-പാക് മത്സരം

    മത്സരത്തിനെതിരെ പ്രതിഷേധിച്ച് ശിവസേന (യു.ബി.ടി) പ്രധാനമന്ത്രി മോദിക്ക് സിന്ദൂരപ്പെട്ടികൾ അയക്കാൻ തീരുമാനിച്ചു. മത്സരം പ്രദർശിപ്പിക്കുന്ന ബാറുകളും ക്ലബ്ബുകളും ബഹിഷ്‌കരിക്കാൻ എ.എ.പി ആഹ്വാനം ചെയ്തു.



    © Madhyamam

    Asia Cup BCCI Leadership Cricket Administration Cricket Controversy Cricket Politics Indian cricket Jay Shah Sports Authority Sports Politics ആഗരഹകകനനതനത ഇന്ത്യ- പാക് ക്രിക്കറ്റ് മൽസരം ഈ ഏഷ്യാ കപ്പ് ഓപുറഷൻ സിന്ദൂർ കരകകററൽ ചദകകണ ചദയ ജയ നങങൾ പതവനട പഹൽഗാം ആക്രമണം ഷ ഷയട സഭവകക
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Madhyamam
    • Website
    • Facebook
    • X (Twitter)
    • Instagram

    Related Posts

    ആ​രാ​ധ​ക​ർ ഒ​ഴു​കി ആ​വേ​ശം നി​റ​ച്ച്​ ഇ​ന്ത്യ-​പാ​ക്​ മ​ത്സ​രം

    September 15, 2025

    ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ആറു വിക്കറ്റ് ജയം

    September 14, 2025

    ‘യുദ്ധാനന്തരം നമ്മൾ ആദ്യമായി കണ്ടുമുട്ടുന്നു’; ഇന്ത്യ-പാക് മത്സര ആവേശം കൊടുമുടിയിലെന്നും ശുഐബ് അക്തർ

    September 13, 2025

    10 സെക്കൻഡ് പരസ്യത്തിന് 12 ലക്ഷം; പണം വാരും ഇന്ത്യ-പാക് മത്സരം

    September 13, 2025

    ഏഷ്യാകപ്പ്: ഒമാൻ 67ന് പുറത്ത്; പാകിസ്താന് മിന്നും ജയത്തോടെ തുടക്കം

    September 12, 2025

    സചിൻ ബി.സി.സി.ഐ തലപ്പത്തേക്ക്? നിലപാട് വ്യക്തമാക്കി ഇതിഹാസം

    September 11, 2025

    Comments are closed.

    Recent Posts
    • ആ​രാ​ധ​ക​ർ ഒ​ഴു​കി ആ​വേ​ശം നി​റ​ച്ച്​ ഇ​ന്ത്യ-​പാ​ക്​ മ​ത്സ​രം September 15, 2025
    • ഹാലൻഡിന് ഡബ്ൾ; മാഞ്ചസ്റ്റർ ഡർബിയിൽ യുനൈറ്റഡിനെ ചാരമാക്കി സിറ്റി, 3-0 September 15, 2025
    • ‘ജയ് ഷാ ആഗ്രഹിക്കുന്നതെന്തും ക്രിക്കറ്റിൽ സംഭവിക്കും; നിങ്ങൾ ജയ് ഷായോടും പിതാവിനോടും ഈ ചോദ്യം ചോദിക്കണം’ September 14, 2025
    • ചെൽസിക്ക് ഇൻജുറി ഷോക്ക്! വെസ്റ്റ് ലണ്ടൻ ഡെർബിയിൽ ബ്രെന്‍റ്ഫോർഡിനോട് സമനില September 14, 2025
    • ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ആറു വിക്കറ്റ് ജയം September 14, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    ആ​രാ​ധ​ക​ർ ഒ​ഴു​കി ആ​വേ​ശം നി​റ​ച്ച്​ ഇ​ന്ത്യ-​പാ​ക്​ മ​ത്സ​രം

    September 15, 2025

    ഹാലൻഡിന് ഡബ്ൾ; മാഞ്ചസ്റ്റർ ഡർബിയിൽ യുനൈറ്റഡിനെ ചാരമാക്കി സിറ്റി, 3-0

    September 15, 2025

    ‘ജയ് ഷാ ആഗ്രഹിക്കുന്നതെന്തും ക്രിക്കറ്റിൽ സംഭവിക്കും; നിങ്ങൾ ജയ് ഷായോടും പിതാവിനോടും ഈ ചോദ്യം ചോദിക്കണം’

    September 14, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.