മാർക്വേസ് വീണ്ടും ഗോവ പരിശീലകൻ
മനോലോ മാർക്വേസ്
മഡ്ഗാവ്: ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ മുൻ പരിശീലകൻ മനോലോ മാർക്വേസ് എഫ്.സി ഗോവയിൽ തിരിച്ചെത്തി. ദേശീയ ടീമിന്റെയും ഗോവൻ സംഘത്തിന്റെയും കോച്ചായി ഒരേ സമയം പ്രവർത്തിച്ച മാർക്വേസ് 2024-25 സീസൺ സമാപിച്ചതോടെ ഐ.എസ്.എൽ വിട്ടിരുന്നു.
എന്നാൽ, ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെച്ചതോടെയാണ് എഫ്.സി ഗോവ സ്പെയിൻകാരനെ തിരിച്ചുവിളിച്ചിരിക്കുന്നത്. മാർക്വേസിന് കീഴിൽ ഇത്തവണത്തെ സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിട്ടിരുന്നു ഗോവ. ഐ.എസ്.എല്ലിൽ സെമി ഫൈനലിലുമെത്തി. ഗോവയുടെ പരിശീലകനായിരിക്കെയാണ് കഴിഞ്ഞ വർഷം മാർക്വേസ് ഇന്ത്യൻ ടീമിന്റെ ചുമതലയും ഏറ്റെടുക്കുന്നത്.
ദേശീയ ടീം പക്ഷെ തോൽവികൾ തുടർന്നതോടെ അദ്ദേഹം സേവനം അവസാനിപ്പിക്കുകയായിരുന്നു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ