സിൻസിനാറ്റി(യു.എസ്): ഫിഫ ക്ലബ് ലോകകപ്പിൽ ഗോൾമഴയോടെ വരവറിയിച്ച് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്. ഗ്രൂപ് സിയിലെ ആദ്യ മത്സരത്തിൽ ഒക്ലാൻഡ് സിറ്റിയെ എതിരില്ലാത്ത 10 ഗോളുകൾക്കാണ് ബയേൺ തകർത്തത്.
ജമാൽ മുസ്ലിയാല ഹാട്രിക്കും കിങ്സ്ലി കോമാൻ, മൈക്കിൾ ഒലീസ, തോമസ് മുള്ളർ എന്നിവർ ഇരട്ട ഗോളുകളുമാണ് ഓക്ലാൻഡ് സിറ്റിയെ മുക്കിയത്. സാച്ച ബോയി ഒരു ഗോളും നേടി. ഫിഫ ക്ലബ് വേൾഡ് കപ്പിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജയമായിരുന്നു ഇത്.

ഗ്രൂപ് ബിയിൽ നടന്ന മറ്റൊരു മത്സരത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി എതിരില്ലാത്ത നാലുഗോളുകൾക്ക് അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി. ഫാബിയൻ റൂയിസ്, വിറ്റിഞ്ഞ, സെനി മയൂലു, ലീ കാങ്-ഇൻ എന്നിവരാണ് പി.എസ്.ജി.ക്ക് വേണ്ടി ഗോൾ നേടിയത്. ജൂൺ 19-ന് ബൊട്ടാഫോഗോക്കെതിരെയാണ് പി.എസ്.ജി.യുടെ അടുത്ത ഗ്രൂപ്പ് മത്സരം.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ