Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്
    • ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ
    • ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?
    • ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്
    • ബാഴ്സയിലെത്തുമോ നിക്കോ വില്യംസ്..?
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Sunday, June 15
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ഇന്ത്യക്ക് ഇൻജുറി ഷോക്ക്! പെനാൽറ്റി ഗോളിൽ ഹോങ്കോങ്ങിനോട് തോറ്റു, ഏഷ്യൻ കപ്പ് യോഗ്യത തുലാസിൽ
    Football

    ഇന്ത്യക്ക് ഇൻജുറി ഷോക്ക്! പെനാൽറ്റി ഗോളിൽ ഹോങ്കോങ്ങിനോട് തോറ്റു, ഏഷ്യൻ കപ്പ് യോഗ്യത തുലാസിൽ

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadJune 10, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ഇന്ത്യക്ക് ഇൻജുറി ഷോക്ക്! പെനാൽറ്റി ഗോളിൽ ഹോങ്കോങ്ങിനോട് തോറ്റു, ഏഷ്യൻ കപ്പ് യോഗ്യത തുലാസിൽ
    Share
    Facebook Twitter Telegram WhatsApp

    കൊവ്‌ലൂണ്‍ (ഹോങ്കോങ്): എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മൂന്നാം റൗണ്ടിൽ ഹോങ്കോങ്ങിനോട് തോറ്റ് ഇന്ത്യ. ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽവി.

    ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ പെനാൽറ്റി വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ജയത്തോടെ ഗ്രൂപ്പ് സിയിൽ നാലു പോയന്‍റുമായി ഹോങ്കോങ് ഒന്നാമതെത്തി. തോൽവിയോടെ ഇന്ത്യയുടെ യോഗ്യത തുലാസിലായി. രണ്ടു മത്സരങ്ങളില്‍ ഒരു സമനിലയും തോൽവിയുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.

    ഇൻജുറി ടൈമിന്‍റെ നാലാം മിനിറ്റിൽ (90+4) ബോക്സിനുള്ളിൽ ഹോങ്കോങ് താരം സ്റ്റെഫാൻ പെരേരയെ ഇന്ത്യൻ ഗോൾ കീപ്പർ വിശാൽ കെയ്ത് ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്.

    കിക്കെടുത്ത പെരേരെ പന്ത് അനായാസം വലയിലാക്കി. ഗോൾരഹിതമായാണ് ഇടവേളക്ക് പിരിഞ്ഞത്. മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ നേടാൻ സുവർണാവസരം ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. സൂപ്പർ താരം സുനിൽ ഛേത്രിയെ ബെഞ്ചിലിരുത്തിയാണ് പരിശീലകൻ മനോലോ മാർക്വേസ് ഇന്ത്യൻ ടീമിനെ കളത്തിലിറക്കിയത്. ലാലിയൻസുവല ചാങ്തെയെ കൂടാതെ, മലയാളി താരം അഷിഖ് കുരുണിയൻ, ലിസ്റ്റൻ കൊളാസോ എന്നിവർ മുന്നേറ്റനിരയിൽ അണിനിരന്നു.

    A brilliant pass and an open goal, but Ashique Kuruniyan fails to keep his shot on target 😱India’s best chance till now to break the deadlock!#HGKIND #ACQ2027 #BlueTigers #IndianFootball ⚽ pic.twitter.com/cgjK1heco4

    — FanCode (@FanCode)
    June 10, 2025

    മൂന്നാം മിനിറ്റിൽ തന്നെ ഹോങ്കോങ്ങിനെ ആക്രമണം. ബ്ലേഡ റോഡ്രിഗസിന്‍റെ ഷോട്ട് പോസ്റ്റിനു പുറത്തേക്ക്. പിന്നാലെ ഇന്ത്യയും മത്സരത്തിലേക്ക് തിരിച്ചെത്തി. 35ാം മിനിറ്റിൽ ആഷിഖിന് ബോക്സിനുള്ളിൽ സുവർണാവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. കൊളാസോ ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസാണ് താരം നഷ്ടപ്പെടുത്തിയത്. ഇടവേളക്കുശേഷം ഛേത്രി കളത്തിലിറങ്ങിയെങ്കിലും ഇന്ത്യക്ക് വലകുലുക്കാനായില്ല.

    Kuruniyan gets another go – edge of the box, same left boot, but same story. Just wide again 😢️#HGKIND #ACQ2027 #BlueTigers #IndianFootball pic.twitter.com/I6pYifI78p

    — FanCode (@FanCode)
    June 10, 2025

    മാർച്ചിൽ നടന്ന ആദ്യ കളിയിൽ ബംഗ്ലാദേശിനോട് ഇന്ത്യ സമനില വഴങ്ങിയിരുന്നു. നാല് ടീമുകളടങ്ങുന്ന ഗ്രൂപ്പിലെ മറ്റൊരു സംഘം സിംഗപ്പൂരാണ്. ഹോങ്കോങ്ങും സിംഗപ്പൂരും തമ്മിൽ നടന്ന കളിയും സമനിലയിലാണ് കലാശിച്ചത്. ഒക്ടോബർ ഒമ്പതിന് സിംഗപ്പൂരുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

    Read Also:  ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഇന്ത്യ-ഹോങ്കോങ് പോരാട്ടം ഒപ്പത്തിനൊപ്പം; ഗോളില്ലാതെ ആദ്യപകുതി, സുവർണാവസരം നഷ്ടപ്പെടുത്തി ആഷിഖ്
    Next Article ലോകകപ്പ് യോഗ്യത: സമനില തെറ്റാതെ ഒമാൻ നാലാം റൗണ്ടിൽ

    Related Posts

    ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ

    June 15, 2025

    ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്

    June 15, 2025

    ബാഴ്സയിലെത്തുമോ നിക്കോ വില്യംസ്..?

    June 15, 2025

    യുവ ഗോൾകീപ്പർ അർഷ് ബ്ലാസ്റ്റേഴ്‌സിൽ; മൂന്നു വർഷത്തെ കരാർ

    June 14, 2025
    Latest

    ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്

    June 15, 2025By Rizwan Abdul Rasheed

    ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സിന്‍റെ മലയാളി താരം ആഷിഖ് കുരുണിയൻ തന്‍റെ പഴയ തട്ടകത്തിലേക്ക്.…

    ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ

    June 15, 2025

    ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്

    June 15, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.