Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ
    • ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?
    • ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്
    • ബാഴ്സയിലെത്തുമോ നിക്കോ വില്യംസ്..?
    • യുവ ഗോൾകീപ്പർ അർഷ് ബ്ലാസ്റ്റേഴ്‌സിൽ; മൂന്നു വർഷത്തെ കരാർ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Sunday, June 15
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»അർജന്‍റീന നാളെ ചിലിക്കെതിരെ; മെസ്സി കളിക്കുമോ?
    Football

    അർജന്‍റീന നാളെ ചിലിക്കെതിരെ; മെസ്സി കളിക്കുമോ?

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadJune 5, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    അർജന്‍റീന നാളെ ചിലിക്കെതിരെ; മെസ്സി കളിക്കുമോ?
    Share
    Facebook Twitter Telegram WhatsApp

    ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിനായി നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന കളത്തിലിറങ്ങുന്നു. ബുധനാഴ്ച രാവിലെ 6.30ന് ചിലിക്കെതിരെ അവരുടെ നാടായ സാന്‍റിയാഗോയിലാണ് മത്സരം.

    മുന്നേറ്റ നിരയിൽ ഉൾപ്പെടെ ടീമിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് പരിശീലകൻ ലയണൽ സ്കലോണി സൂചന നൽകിയിട്ടുണ്ട്. സൂപ്പർതാരം ലയണൽ മെസ്സി കളിക്കുന്ന കാര്യവും സംശയത്തിലാണ്. യുവതാരങ്ങളായ ജൂലിയൻ അൽവാരസ്, ജിലിയാനോ സിമിയോണി, ലിയനാർഡോ ബലേർദോ എന്നിവരെല്ലാം പ്ലെയിങ് ഇലവനിലെത്തിയേക്കും. ലൗതാരോ മാർട്ടിനെസ് കളിക്കില്ല. കഴിഞ്ഞ മത്സരങ്ങളിലെ മഞ്ഞകാർഡ് കാരണം സസ്പെൻഷനിലുള്ള നികോളാസ് ഒട്ടമെൻഡിക്കും മത്സരം നഷ്ടമാകും. ഇതോടെ സിമിയോണിക്കൊപ്പം അൽവാരസും പ്ലെയിങ് ഇലവനിൽ സ്ട്രൈക്കറുടെ റോളിലെത്തും.

    അറ്റാക്കിങ് മിഡിഫീൽഡർ നിക്കോ പാസ് ആദ്യ ഇലവനിലെത്തും. ക്രിസ്റ്റ്യൻ റൊമേരോ, തിയാഗോ അൽമാഡ എന്നിവർക്കും അവസരമുണ്ടാകും. അതേസമയം, പരിക്കിൽനിന്ന് മുക്തനായെങ്കിലും മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് സ്കലോണി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മത്സരത്തിൽ മെസ്സി കളിക്കുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. താരങ്ങളുടെ പരിക്കും സസ്പെൻഷനും കാരണം പ്ലെയിങ് ഇലവനെ കണ്ടെത്തുക എളുപ്പമല്ല. മധ്യനിരയിൽ ഉൾപ്പെടെ താരങ്ങളുടെ അഭാവമുണ്ട്. അതുകൊണ്ടു തന്നെ പരിശീലനത്തെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ ടീം പ്രഖ്യാപനമെന്ന് സ്കലോണി പ്രതികരിച്ചു.

    Read Also:  'ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്യുകയാണ്' ; കഫിയ ധരിച്ച് ഗ്വാർഡിയോള

    സ്കലോണിയും സംഘവും ചിലിയിലെത്തിയിട്ടുണ്ട്. ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ച അർജന്‍റീന 14 മത്സരങ്ങളിൽനിന്ന് 31 പോയന്‍റുമായി ഒന്നാം സ്ഥാനത്താണ്. ചിലി അവസാന സ്ഥാനത്തും. 14 മത്സരങ്ങളിൽനിന്ന് 10 പോയന്‍റ് മാത്രം. 23 പോയന്‍റുമായി ഇക്വഡോർ, 21 പോയന്‍റുമായി യുറുഗ്വായ് ടീമുകള് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleക്രിസ്റ്റ്യാനോയുടെ ഗോളിൽ പ്രായവും ജർമനിയും തോറ്റു; കരുത്തരെ കെട്ടുകെട്ടിച്ച് പോർചുഗൽ നാഷൻസ് ലീഗ് ഫൈനലിൽ
    Next Article സൗ​ഹൃ​ദ ഫു​ട്ബാ​ൾ; താ​യ്‍ല​ൻ​ഡി​നോ​ട് തോ​റ്റ് ഇ​ന്ത്യ

    Related Posts

    ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ

    June 15, 2025

    ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്

    June 15, 2025

    ബാഴ്സയിലെത്തുമോ നിക്കോ വില്യംസ്..?

    June 15, 2025

    യുവ ഗോൾകീപ്പർ അർഷ് ബ്ലാസ്റ്റേഴ്‌സിൽ; മൂന്നു വർഷത്തെ കരാർ

    June 14, 2025

    പുതുമയോടെ ക്ലബ് ലോകകപ്പ്; ഇ​ന്ന് കി​ക്കോ​ഫ്

    June 14, 2025
    Latest

    ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ

    June 15, 2025By Rizwan Abdul Rasheed

    ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് അരങ്ങേറുന്നത് വീറുറ്റ അങ്കങ്ങൾ. ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ പി.എസ്.ജിയും സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡും…

    ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്

    June 15, 2025

    ബാഴ്സയിലെത്തുമോ നിക്കോ വില്യംസ്..?

    June 15, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.