Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ഫിഫ ക്ലബ്ബ് ലോകകപ്പ്;കളിക്കാനുള്ള അവസരം ഒഴിവാക്കിയതിന് കാരണം പറഞ്ഞ് റൊണാള്‍ഡോ
    • ഇന്‍ററിന് ഫ്ലുമിനൻസ് ഷോക്ക്! ഇറ്റാലിയൻ ക്ലബിനെ വീഴ്ത്തി ബ്രസീലുകാർ ക്വാർട്ടറിൽ
    • ഫ്ലോറിഡയിൽ ചരിത്രമെഴുതി അൽ ഹിലാൽ; സിറ്റിയെ അട്ടിമറിച്ച് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി
    • മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Tuesday, July 1
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»കേരളത്തിലേക്കല്ല; മെസ്സിയും സംഘവും ചൈനയിലേക്കും ഖത്തറിലേക്കുമെന്ന് അർജന്റീന മാധ്യമങ്ങൾ
    Football

    കേരളത്തിലേക്കല്ല; മെസ്സിയും സംഘവും ചൈനയിലേക്കും ഖത്തറിലേക്കുമെന്ന് അർജന്റീന മാധ്യമങ്ങൾ

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadMay 3, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    കേരളത്തിലേക്കല്ല; മെസ്സിയും സംഘവും ചൈനയിലേക്കും ഖത്തറിലേക്കുമെന്ന് അർജന്റീന മാധ്യമങ്ങൾ
    Share
    Facebook Twitter Telegram WhatsApp

    ദോഹ: ലോകകിരീടം ചൂടിയ ഖത്തറിന്റെ മണ്ണിൽ പന്തു തട്ടാനായി ലയണൽ മെസ്സിയും സംഘവും വീണ്ടുമെത്തുമോ..​? തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്നും 2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞ അർജന്റീനയുടെ ഈ വർഷാവസാനത്തെ സൗഹൃദ മത്സര ഷെഡ്യൂളിൽ ഖത്തറും ഉണ്ടെന്ന് അർജന്റീനയിലെയും തെക്കനമേരിക്കയിലെയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

    ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ പൂർത്തിയായതിനു പിന്നാലെ, ആഫ്രിക്ക, ഏഷ്യൻ വൻകരകളിൽ സൗഹൃദ മത്സരങ്ങൾ കളിക്കാനെത്തുന്ന ലയണൽമെസ്സിയും സംഘവും നവംബറിൽ ഖത്തറിൽ കളിക്കുമെന്നാണ് വാർത്തകൾ. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ പുറത്തുവന്നില്ലെങ്കിലും ടീമുമായി ബന്ധപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തകരും, വിവിധ സ്പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

    ലോകചാമ്പ്യന്മാർ ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ കളിക്കാൻ എത്തുമെന്ന സംസ്ഥാന കായിക മന്ത്രിയുടെ പ്രസ്താവനകൾക്കിടയിലാണ് ​അർജന്റീന ടീമിന്റെ സൗഹൃദ ടൂർ സംബന്ധിച്ച് പുതിയ വാർത്തകൾ വരുന്നത്. ഇന്ത്യയിലേക്കുള്ള യാത്ര സംബന്ധിച്ച് വാർത്തകളൊന്നും ഇവർ പങ്കുവെക്കുന്നുമില്ല. 

    Argentina tiene dos fechas FIFA en 2025 para hacer amistosos. En octubre y noviembre.
    Propuesta concreta para jugar dos partidos en China en octubre.
    Hubo una reunión para que se juegue Argentina – Angola en África en noviembre y después viajar a Qatar.
    No está cerrado, tiene que… pic.twitter.com/odTVIMCemD

    — Gastón Edul (@gastonedul)
    May 1, 2025

    നവംബറിൽ അംഗോളയിലും, ഖത്തറിലുമായി അർജന്റീന രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് ടീമുമായി അടുത്ത ബന്ധമുള്ള മാധ്യമ പ്രവർത്തകൻ ഗാസ്റ്റൻ എഡുൽ ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു. അർജന്റീന മാധ്യമമായ ‘മുൻഡോആൽബിസിലെസ്റ്റെ’യും മെസ്സിപ്പടയുടെ ഖത്തറിലേക്കുള്ള വരവ് റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലായി നാല് സൗഹൃദ മത്സരങ്ങൾ ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങളിലായി നടക്കുമെന്നാണ് റിപ്പോർട്ട്. അംഗോളയുടെ 50ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് നവംബറിൽ ടീം അവിടെ സൗഹൃദ മത്സരത്തിനിറങ്ങുന്നത്. നവംബറിൽ തന്നെ ഖത്തറിലും കളിക്കുമെന്നും, ഇതിന് സാധ്യത കൂടുതലാണെന്നും എഡുൽ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബറിൽ ചൈനയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ സംബന്ധിച്ച ചർച്ച സജീവമാണെന്നും ഇദ്ദേഹം പറഞ്ഞു.

    Read Also:  ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ 'ശവമഞ്ച'വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    ഈ വർഷം സെപ്റ്റംബറോടെ തെക്കനമേരിക്കൻ യോഗ്യതാ മത്സരങ്ങൾ അവസാനിക്കും. തുടർന്ന്, ലോകകപ്പ് തയാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങൾക്ക് പുറപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.

    2022 ഡിസംബറിൽ ലോകകിരീടം ചൂടിയ ലുസൈൽ സ്റ്റേഡിയത്തിൽ വീണ്ടും അർജന്റീന​ പന്തു തട്ടാനെത്തുമെന്ന വാർത്തകളോടെയാണ് സ്പാനിഷ് മാധ്യമങ്ങൾ ആഘോഷമാക്കുന്നത്.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleസൂപ്പർ കപ്പിൽ ഗ്രാൻഡ് ഫിനാലെ
    Next Article സൂപ്പർ ഗോവ! ജംഷഡ്പൂരിനെ തകർത്ത് സൂപ്പർ കപ്പ് ചാമ്പ്യന്മാർ

    Related Posts

    ഫിഫ ക്ലബ്ബ് ലോകകപ്പ്;കളിക്കാനുള്ള അവസരം ഒഴിവാക്കിയതിന് കാരണം പറഞ്ഞ് റൊണാള്‍ഡോ

    July 1, 2025

    ഇന്‍ററിന് ഫ്ലുമിനൻസ് ഷോക്ക്! ഇറ്റാലിയൻ ക്ലബിനെ വീഴ്ത്തി ബ്രസീലുകാർ ക്വാർട്ടറിൽ

    July 1, 2025

    ഫ്ലോറിഡയിൽ ചരിത്രമെഴുതി അൽ ഹിലാൽ; സിറ്റിയെ അട്ടിമറിച്ച് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    July 1, 2025

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025
    Latest

    ഫിഫ ക്ലബ്ബ് ലോകകപ്പ്;കളിക്കാനുള്ള അവസരം ഒഴിവാക്കിയതിന് കാരണം പറഞ്ഞ് റൊണാള്‍ഡോ

    July 1, 2025By Rizwan Abdul Rasheed

    ഫിഫ ക്ലബ്ബ് ലോകകപ്പ് കളിക്കാനുള്ള അവസരം ഒഴിവാക്കിയതിനുള്ള കാരണം തുറന്നുപറഞ്ഞ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താരം നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന…

    ഇന്‍ററിന് ഫ്ലുമിനൻസ് ഷോക്ക്! ഇറ്റാലിയൻ ക്ലബിനെ വീഴ്ത്തി ബ്രസീലുകാർ ക്വാർട്ടറിൽ

    July 1, 2025

    ഫ്ലോറിഡയിൽ ചരിത്രമെഴുതി അൽ ഹിലാൽ; സിറ്റിയെ അട്ടിമറിച്ച് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    July 1, 2025

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.