Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • പി.എസ്.ജി ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്! ഇന്റർ മിലാനെ അഞ്ചു ഗോളുകൾക്ക് തകർത്ത് പാരീസ് ക്ലബിന് ചാമ്പ്യൻസ് ലീഗിൽ കന്നിക്കിരീടം
    • മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർതാരം ഫുട്ബാളിൽനിന്ന് വിരമിച്ചു, ക്ലബിനൊപ്പം മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടി
    • അലക്സാണ്ടർ അർനോൾഡിന്‍റെ പകരക്കാരനെ ടീമിലെത്തിച്ച് ലിവർപൂൾ; 339.67 കോടിയുടെ കരാർ
    • ഇന്റർമിലാൻ Vs പി.എസ്.ജി; ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ ഇന്ന്
    • ഫുട്ബാൾ ലീഗിൽ തുടർച്ചയായി 23 കിരീടങ്ങൾ നേടി ഒരു ടീം…
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Sunday, June 1
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»നോഹയുടെ വണ്ടർ ഗോൾ! സൂപ്പർ കപ്പിൽ ജയിച്ചുതുടങ്ങി ബ്ലാസ്റ്റേഴ്സ്; ചാമ്പ്യന്മാരെ വീഴ്ത്തി ക്വാർട്ടറിൽ
    Football

    നോഹയുടെ വണ്ടർ ഗോൾ! സൂപ്പർ കപ്പിൽ ജയിച്ചുതുടങ്ങി ബ്ലാസ്റ്റേഴ്സ്; ചാമ്പ്യന്മാരെ വീഴ്ത്തി ക്വാർട്ടറിൽ

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadApril 20, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    നോഹയുടെ വണ്ടർ ഗോൾ! സൂപ്പർ കപ്പിൽ ജയിച്ചുതുടങ്ങി ബ്ലാസ്റ്റേഴ്സ്; ചാമ്പ്യന്മാരെ വീഴ്ത്തി ക്വാർട്ടറിൽ
    Share
    Facebook Twitter Telegram WhatsApp

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് പോരാട്ടം ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് മഞ്ഞപ്പട വീഴ്ത്തിയത്.

    ജയത്തോടെ ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ജീസസ് ജിമിനസ് (41ാം മിനിറ്റ്, പെനാൽറ്റി), നോഹ സദോയി (64ാം മിനിറ്റിൽ) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. പരിശീലകൻ ഡേവിഡ് കറ്റാലയും ജയത്തോടെ ആദ്യ മത്സരം അവിസ്മരണീയമാക്കി. 38ാം മിനിറ്റിൽ നോഹ സദോയിയെ ബോക്സിനുള്ളിൽ ബംഗാൾ താരം അൻവർ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്.

    ജിമിനസിന്‍റെ ഷോട്ട് ഗോൾ കീപ്പർ തട്ടിയെങ്കിലും കിക്കെടുക്കുന്നതിനു മുമ്പേ ഗോൾ കീപ്പർ മുന്നോട്ടു നീങ്ങിയിരുന്നു. ഇതോടെ റഫറി വീണ്ടും കിക്ക് അനുവദിച്ചു. രണ്ടാം തവണയും ജിമിനസ് തന്നെയാണ് കിക്കെടുത്തത്. ഇത്തവണ താരത്തിന് തെറ്റിയില്ല, പന്ത് അനായാസം വലയിൽ. തൊട്ടുപിന്നാലെ ബംഗാൾ താരം വിഷ്ണുവിന്‍റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.

    🐘 @KeralaBlasters oust the defending champions on David Català’s coaching debut in India! 🟡🔵#KBFCEBFC #KalingaSuperCup 🏆 #IndianFootball ⚽️ pic.twitter.com/m6O6crpHjN

    — Indian Football Team (@IndianFootball)
    April 20, 2025

    റീബൗണ്ട് പന്ത് വലയിലാക്കാൻ ബംഗാളിന്‍റെ മെസ്സിക്ക് ഓപ്പൺ അവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് പോസ്റ്റിനു മുകളിലേക്ക് പുറത്തേക്കാണ് പോയത്. 1-0ത്തിനാണ് ഇടവേളക്കു പിരിഞ്ഞത്. 64ാം മിനിറ്റിലാണ് നോഹ സദോയിയുടെ വണ്ടർ ഗോൾ പിറക്കുന്നത്. വലതു പാർശ്വത്തിൽനിന്ന് ബംഗാളിന്‍റെ രണ്ടു പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് മുന്നേറി ബോക്സിനു തൊട്ടു മുന്നിൽനിന്ന് തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ട്, ഗോൾകീപ്പറെയും മറികടന്ന് വലയിൽ.

    Read Also:  കാൽപന്തിന്‍റ പ്രഭയായി പ്രതിഭ; ജില്ല ഫുട്ബാൾ ലീഗ് ബി ഡിവിഷനിൽ ചാമ്പ്യന്മാരായി ഉള്ളൂർ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

    അവസാന മിനിറ്റുകളിൽ ലീഡ് വർധിപ്പിക്കാനുള്ള നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ലഭിച്ചത്. ഇൻജുറി ടൈമിൽ സദോയി ഒരു സുവർണാവസരം നഷ്ടപ്പെടുത്തി. ഐ.എസ്.എല്ലിലെ തിരിച്ചടി മറന്ന് സൂപ്പർ കപ്പിൽ ആദ്യ മത്സരം ജയിച്ച് ആരാധകരെ സന്തോഷിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനായി.

    🚨 Kerala Blasters advanced to the quarter final outplaying East Bengal 2-0. Now they face Mohun Bagan in the super 8. pic.twitter.com/EEWI27labJ

    — RevSportz Global (@RevSportzGlobal)
    April 20, 2025

    നോക്കൗട്ട് റൗണ്ടായതിനാൽ ജയിക്കുന്നവർ അടുത്ത റൗണ്ടിലേക്ക് കടക്കും. ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സ് എട്ടും ഈസ്റ്റ് ബംഗാൾ ഒമ്പതും സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബ്ലാസ്റ്റേഴ്സിന് ഇതുവരെ ദേശീയതലത്തിൽ ഒരു കിരീടം പോലുമില്ല. ഇത്തവണ അതിനു മാറ്റമുണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ക്വാർട്ടറിൽ കരുത്തരായ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ. 

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleആദ്യ പകുതി ബ്ലാസ്റ്റേഴ്സിനൊപ്പം; സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒരു ഗോളിന് മുന്നിൽ
    Next Article നാലടിച്ച് ആഴ്സനൽ; തിരിച്ചടിച്ച് ചെൽസി; യുനൈറ്റഡിന് കഷ്ടകാലം

    Related Posts

    പി.എസ്.ജി ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്! ഇന്റർ മിലാനെ അഞ്ചു ഗോളുകൾക്ക് തകർത്ത് പാരീസ് ക്ലബിന് ചാമ്പ്യൻസ് ലീഗിൽ കന്നിക്കിരീടം

    June 1, 2025

    മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർതാരം ഫുട്ബാളിൽനിന്ന് വിരമിച്ചു, ക്ലബിനൊപ്പം മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടി

    May 31, 2025

    അലക്സാണ്ടർ അർനോൾഡിന്‍റെ പകരക്കാരനെ ടീമിലെത്തിച്ച് ലിവർപൂൾ; 339.67 കോടിയുടെ കരാർ

    May 31, 2025

    ഇന്റർമിലാൻ Vs പി.എസ്.ജി; ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ ഇന്ന്

    May 31, 2025

    ഫുട്ബാൾ ലീഗിൽ തുടർച്ചയായി 23 കിരീടങ്ങൾ നേടി ഒരു ടീം…

    May 30, 2025

    യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം ചെൽസിക്ക്

    May 29, 2025
    Don't Miss

    പി.എസ്.ജി ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്! ഇന്റർ മിലാനെ അഞ്ചു ഗോളുകൾക്ക് തകർത്ത് പാരീസ് ക്ലബിന് ചാമ്പ്യൻസ് ലീഗിൽ കന്നിക്കിരീടം

    June 1, 2025By Rizwan Abdul Rasheed

    മ്യൂണിക്ക്: കളത്തിൽ മാസ്മരികത തീർത്ത മെസ്സിയും നെയ്മറും എംബാപ്പെയുമടക്കം കൂടുവിട്ടിട്ടും അഗ്നി ബാക്കിയെന്ന് തെളിയിച്ച് ലൂയി എന്റിക്വെയുടെ കുട്ടികൾക്ക് യൂറോപിന്റെ…

    മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർതാരം ഫുട്ബാളിൽനിന്ന് വിരമിച്ചു, ക്ലബിനൊപ്പം മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടി

    May 31, 2025

    അലക്സാണ്ടർ അർനോൾഡിന്‍റെ പകരക്കാരനെ ടീമിലെത്തിച്ച് ലിവർപൂൾ; 339.67 കോടിയുടെ കരാർ

    May 31, 2025

    ഇന്റർമിലാൻ Vs പി.എസ്.ജി; ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ ഇന്ന്

    May 31, 2025
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo
    • Telegram
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.