Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു
    • ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ
    • മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്
    • ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    • ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»സലാഹ് പോകുമ്പോൾ പകരക്കാരനായി ലിവർപൂൾ ഉന്നമിടുന്നത് ഈ ഏഷ്യൻ താരത്തെ…
    Football

    സലാഹ് പോകുമ്പോൾ പകരക്കാരനായി ലിവർപൂൾ ഉന്നമിടുന്നത് ഈ ഏഷ്യൻ താരത്തെ…

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadApril 4, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    സലാഹ് പോകുമ്പോൾ പകരക്കാരനായി ലിവർപൂൾ ഉന്നമിടുന്നത് ഈ ഏഷ്യൻ താരത്തെ…
    Share
    Facebook Twitter Telegram WhatsApp

    മുഹമ്മദ് സലാഹ്

    ലണ്ടൻ: ആധുനിക ഫുട്ബാളിലെ മിന്നുംതാരങ്ങളിൽ ഒരാളായ മുഹമ്മദ് സലാഹ് ഈ സീസണിനൊടുവിൽ ലിവർപൂൾ വിടുമെന്ന് ഏറക്കുറെ ഉറപ്പായി. ഏറെക്കാലമായി ലിവർപൂളിന്റെ മുന്നണിയിൽ ഗോളടിച്ചും അടിപ്പിച്ചും അപാരമായ പ്രഹരശേഷിയും കളിമിടുക്കും ​പുറത്തെടുത്ത പ്രതിഭാധനന് പകരംവെക്കാൻ ആരെന്ന ചർച്ചകളിലായിരുന്നു ലിവർപൂൾ. ഒത്ത പകരക്കാരനെ കണ്ടെത്താനാവാത്ത ക്ലബ് താരവുമായി പുതിയ കരാറിനുള്ള തീവ്രശ്രമവും ഇതിനിടയിൽ നടത്തുന്നു​ണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്.

    32-ാം വയസ്സിലും തകർപ്പൻ പ്രകടനവുമായി ക്ലബിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിക്കുകയാണ് സലാഹ്. എന്നാൽ, സീസണിൽ കരാർ അവസാനിക്കുന്ന മുറയ്ക്ക് സൗദി ലീഗിലേക്ക് തട്ടകം മാറാനാണ് ഈജിപ്തുകാരൻ ആഗ്രഹിക്കുന്നത്. ക്ലബിനൊപ്പം വിശ്വസ്തനായി ഏറെക്കാലം പടനയിച്ച താരം കൂടുമാറിയേക്കാവുന്ന സാഹചര്യത്തിൽ, മുൻനിരയിലെ ഗോൾവേട്ടക്കാരന്റെ ഒഴിവിലേക്ക് പലരെയും പരിഗണിച്ച ലിവർപൂൾ ഒടുവിൽ ഒരു ഏഷ്യൻ താരത്തിലേക്ക് തങ്ങളുടെ ശ്രദ്ധയൂന്നുകയാണ്. സ്പാനിഷ് ലീഗിൽ റയൽ സൊസീഡാഡിന് കളിക്കുന്ന ജാപ്പനീസ് സ്ട്രൈക്കർ തകേഫുസ കുബോയാണ് സലാഹിന് പകരമായി ലിവർപൂൾ അണിയിലെത്തിക്കാൻ കൊതിക്കുന്ന താരം.

    Mohamed Salah fez uma visita surpresa ao time juvenil feminino de Liverpool.

    A felicidade das crianças muçulmanas é evidente, Salah é muito ídolo da comunidade islâmica. pic.twitter.com/WujUZrLvHK

    — ÁFRICA DO JEITO QUE NUNCA VIU (@AfricajnViu)
    March 28, 2025

    സീസണിൽ സൊസീഡാഡിന് വേണ്ടി ഏഴു ഗോളുകൾ നേടിയ കുബോ നാലു ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുമുണ്ട്. 2022 മുതൽ സൊസീഡാഡ് നിരയിൽ ബൂട്ടുകെട്ടുന്ന 23കാരൻ 91 കളികളിൽ 21 ഗോളുകളാണ് നേടിയത്. എഫ്.സി ടോക്കിയോയിൽനിന്ന് 2019ൽ റയൽ മഡ്രിഡിലെത്തിയ കുബോ മൂന്നു സീസണുകളിൽ റയൽ മയ്യോർക്ക, വിയ്യാറയൽ, ഗെറ്റാഫെ ടീമുകൾക്കുവേണ്ടി വായ്പാടിസ്ഥാനത്തിൽ കളത്തിലിറങ്ങി. 2019 മുതൽ ജപ്പാൻ ജഴ്സിയിൽ കളിക്കുന്ന താരം 2022 ഖത്തർ ലോകകപ്പിൽ ഉൾപ്പെടെ ദേശീയ ടീമിനുവേണ്ടി 42 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.

    “pic.twitter.com/rG6PwaT9LK
    📢 Takefusa Kubo dazzled against Real Madrid
    With fearless dribbles and sharp vision, Kubo stood out against his former club. A performance that reminded everyone of his world-class potential.#TakefusaKubo #RealMadrid #LaLiga“

    — クロイヌ|久保建英で飯を食う (@blackdog_ai)
    April 1, 2025

    സലാഹിനുപുറമേ, ലിവർപൂൾ പ്രതിരോധത്തിലെ ശക്തി ദുർഗമായ ക്യാപ്റ്റൻ വിർജിൽ വാൻഡെയ്ക്കും സീസണിനൊടുവിൽ ക്ലബ് വിടുമെന്നാണ് സൂചനകൾ. നെതർലൻഡ്സുകാരനുമായുള്ള ക്ലബിന്റെ കരാർ ഈ സീസണോടെ അവസാനിക്കും. വാൻഡെയ്ക്ക് കൂടുമാറു​ന്നപക്ഷം ബാഴ്സലോണയുടെ ഉറുഗ്വെൻ ഡിഫൻഡർ റൊണാൾഡ് അറോയോയെ ടീമിലെത്തിക്കാനുള്ള ലിവർപൂൾ ഉന്നമിടുന്നത്.

    Read Also:  കാറ്റ്, മഴ, ഇടിമിന്നൽ...! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/oaYqhX8

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഎന്‍റേത് ആക്രമണത്തിന്‍റെയും പ്രതിരോധത്തിന്‍റെയും സന്തുലിത വഴി -കറ്റാല
    Next Article ‘പ്രിയപ്പെട്ട മാഞ്ചസ്റ്റർ, ഗുഡ് ബൈ’; മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് പ്രഖ്യാപിച്ച് കെവിൻ ഡി ബ്രൂയിൻ

    Related Posts

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025
    Latest

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025By Rizwan Abdul Rasheed

    ഫിഫ ക്ലബ്ബ് ലോകകപ്പിൽ പി.എസ്.ജിയും ഇന്‍റർ മയാമിയും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തിന് ശേഷം ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ജേഴ്സിയും…

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.