മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമാദ് ഡിയാലോയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റു. കണങ്കാലിനാണ് പരിക്ക്. ഈ സീസണിൽ ഇനി കളിക്കാനാകില്ലെന്നാണ് റിപ്പോർട്ടുകൾ.
യുണൈറ്റഡിന് ഇത് വലിയ തിരിച്ചടിയാണ്. ജനുവരിയിൽ ആക്രമണനിര ശക്തിപ്പെടുത്തുന്നതിൽ ക്ലബ്ബ് പരാജയപ്പെട്ടിരുന്നു. മാർക്കസ് റാഷ്ഫോർഡും ആന്റണിയും ക്ലബ്ബ് വിട്ടതോടെ യുണൈറ്റഡിന്റെ പ്രതിസന്ധി രൂക്ഷമായി. ഡിയാലോയുടെ പരിക്ക് ഈ പ്രതിസന്ധി വർധിപ്പിക്കുന്നു.
മെയ്‌സൺ മൗണ്ടും കോബി മൈനൂവും പരിക്കേറ്റ് പുറത്തിരിക്കുന്ന സാഹചര്യത്തിൽ യുണൈറ്റഡിന് ഫോർവേഡ് നിരയിൽ ഓപ്ഷനുകൾ കുറവാണ്. റാസ്മസ് ഹോയ്‌ലണ്ടിനെ പിന്തുണയ്ക്കാൻ സ്ട്രൈക്കർ ജോഷ്വാ സിർക്ക്‌സീയെ കളിപ്പിക്കേണ്ടി വന്നേക്കാം. 17 കാരനായ സ്ട്രൈക്കർ ചിഡോ ഒബിയെയും പരിഗണിക്കുന്നതായി പരിശീലകൻ റൂബൻ അമോറിം പറഞ്ഞു. അർസണലിൽ നിന്ന് യുണൈറ്റഡിലെത്തിയ ഒബി അക്കാദമിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.