ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 22-ാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റി ഐപ്സ്വിച്ചിനെതിരെ വമ്പൻ ജയം നേടി. പെപ് ഗാർഡിയോളയുടെ സംഘം എതിരില്ലാത്ത 6 ഗോളുകൾക്കാണ് ഐപ്സ്വിച്ചിനെ തകർത്തത്.
മത്സരത്തിലെ താരം ഫിൽ ഫോഡൻ ആയിരുന്നു. രണ്ട് ഗോളുകൾ നേടിയ ഫോഡൻ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. തുടർച്ചയായ നാല് മത്സരങ്ങളിൽ ഫോഡൻ ഗോളോ അസിസ്റ്റോ നേടിയിട്ടുണ്ട്. വെസ്റ്റ് ഹാമിനെതിരെയും സാൽഫോർഡിനെതിരെയും ബ്രെന്റ്ഫോർഡിനെതിരെയും ഫോഡൻ ഗോളുകൾ നേടിയിരുന്നു.
കഴിഞ്ഞ സീസണിൽ 26 ഗോളുകൾ നേടിയ ഫോഡൻ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഈ സീസണിൽ പ്രീമിയർ ലീഗിൽ 6 ഗോളുകളും ചാമ്പ്യൻസ് ലീഗിൽ 3 ഗോളുകളും ഫോഡൻ നേടിയിട്ടുണ്ട്.