ലിവർപൂളിന്റെ സൂപ്പർ താരവും ടോപ് സ്കോററുമായ മുഹമ്മദ് സലാ ഈ സീസണിനു ശേഷം ക്ലബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അദ്ദേഹത്തെ സ്വന്തമാക്കാൻ സൗദി ക്ലബ്ബായ അൽ-ഇത്തിഹാദ് ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ബെൻ ജേക്കബ്സിന്റെ റിപ്പോർട്ട് പ്രകാരം, സലാനെ സ്വന്തമാക്കാൻ ഏറ്റവും സാധ്യതയുള്ള ക്ലബ്ബ് അൽ-ഇത്തിഹാദ് ആണ്.
2025 ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നടക്കാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ സലാഹിനെ കളിപ്പിക്കാനാണ് അൽ-ഇത്തിഹാദ് ട്രാൻസ്ഫർ എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമിക്കുന്നത്.
ഈ സീസണിൽ സലാഹ് മികച്ച ഫോമിലാണ്. 29 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളും 17 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.
കൂടാതെ, ബാഴ്‌സലോണ മിഡ്ഫീൽഡർ ഫ്രെങ്കി ഡി ജോങ്ങിനെയും സ്വന്തമാക്കാൻ അൽ-ഇത്തിഹാദ് ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.