ഇറ്റാലിയൻ ഫുട്ബോളിനെ ഞെട്ടിച്ച് നാപ്പോളി. ആദ്യ മത്സരത്തിൽ വെറോണയോട് 3-0ന് കനത്ത തോൽവി വഴങ്ങിയാണ് അന്താരാഷ്ട്ര തലത്തിൽ പേരുകേട്ട പരിശീലകൻ ആന്റോണിയോ കോണ്ടെയുടെ നാപ്പോളി തുടക്കം കുറിച്ചത്.
കോണ്ടെക്ക് നാപ്പോളിയുമായി 2027 വരെ കരാറുണ്ട്. സീസണിൽ 6 മില്യൺ യൂറോയാണ് കോണ്ടെയുടെ ശമ്പളം. ഇത് സീരി എയിലെ ഏറ്റവും ഉയർന്ന ശമ്പളമാണ്. കോണ്ടെ ഇതിന് മുൻപ് ഇന്റർ, ജുവന്റസ്, അറ്റലാന്റ എന്നീ ഇറ്റാലിയൻ ക്ലബുകളെയും ചെൽസി, ടോട്ടൻഹാം എന്നീ ഇംഗ്ലീഷ് ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
Read Also: തോൽവിയോടെ തുടങ്ങി ചെൽസി! സിറ്റിക്ക് വിജയം
കഴിഞ്ഞ സീസണിൽ നാപ്പോളി ലീഗിൽ പത്താം സ്ഥാനത്തായിരുന്നു. ഈ തോൽവി കോണ്ടെയ്ക്കും ടീമിനും വലിയ തിരിച്ചടിയാണ്.