ലാലിഗയിൽ ബാഴ്സ ഇന്ന് ഇറങ്ങും! ഗുണ്ടോഗൻ കളിക്കില്ല

ലാ ലിഗയുടെ പുതിയ സീസൺ തുടങ്ങിയിരിക്കുകയാണ്. ടൂർണമെന്റിലെ മുൻനിരക്കാരായ ബാർസലോണ ഇന്ന് വലൻസിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി ഒരു മണിക്കാണ് മത്സരം. എന്നാൽ ടീമിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

മധ്യനിര താരം ഇൽക്കായ് ഗുണ്ടോഗൻ പരിക്കേറ്റ് മത്സരത്തിൽ നിന്ന് പുറത്തായി. മോണാക്കോയ്ക്കെതിരായ ജുവാൻ ഗാംപർ ട്രോഫി മത്സരത്തിൽ ആയിരുന്നു പരിക്ക്. തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ക്ലബ് താരത്തിന് പ്രത്യേക ശ്രദ്ധ പുലർത്തുകയാണ്.

Read Also: റയൽ മാഡ്രിഡ് താരം എഡർ മിലിറ്റോയെ നോട്ടമിട്ട് സൗദി ക്ലബ്ബ്!

റോബർട്ട് ലെവൻഡോസ്കിയ്ക്ക് ഒപ്പം ആരെ കളിപ്പിക്കുമെന്ന ആശങ്കയിലാണ് കോച്ച് ഹാൻസി ഫ്ലിക്ക്. പെഡ്രിയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും താരം കളിക്കാൻ സാധ്യത കുറവാണ്. ഗുണ്ടോഗനെ പോലെ തന്നെ പെഡ്രിയെയും പൂർണമായും ഫിറ്റാക്കി മാത്രമായിരിക്കും മത്സരത്തിൽ ഇറക്കുക.

ഈ സാഹചര്യത്തിൽ പാബ്ലോ ടോറെ അല്ലെങ്കിൽ പൗ വികറ്ററോ ആയിരിക്കും ഫ്ലിക്കിന് ആശ്രയം. കഴിഞ്ഞ ദിവസമാണ് പൗ വികടോറിന്റെ രജിസ്ട്രേഷൻ പൂർത്തിയായത്.

മിഖയിൽ ഫേയ്, വിറ്റർ റോക്ക് എന്നിവരും ടീമിൽ ഇല്ല. ഫേയ് ക്ലബ് വിടാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ബ്രസീൽ താരം റോക്കിന്റെ അഭാവം അദ്ദേഹത്തിന്റെ ട്രാൻസ്ഫർ ഉടൻ നടക്കുമെന്ന സൂചനയാണ് നൽകുന്നത്. ലാ ലിഗയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല എന്നത് ഇതിന് തെളിവാണ്.

Leave a Comment