ലാ ലിഗ 2024/25 ആരംഭിച്ചു: ആദ്യ ഗോൾ നേടി ബില്‍ബാവോ മിഡ്ഫീൽഡർ!

ബില്‍ബാവോ: 2024-25 ലാ ലിഗ ഫുട്ബോൾ സീസൺ ആരംഭിച്ചു. ആദ്യ മത്സത്തിൽ അത്‌ലറ്റിക് ബില്‍ബാവോ സാൻ മാമേസ് സ്റ്റേഡിയത്തിൽ ഗെറ്റഫെയെ നേരിട്ടു. മത്സരം ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചു.

ഈ സീസണിലെ ആദ്യ ഗോൾ അടിച്ചത് അത്‌ലറ്റിക് മിഡ്ഫീൽഡർ ഓയിഹാൻ സാൻസെറ്റാണ്. ഗോർക ഗുരുസേതയുടെ പാസിൽ നിന്നും 27-ആം മിനിറ്റിലായിരുന്നു ഗോൾ. രണ്ടാം പകുതി 64 ആം മിനിറ്റിൽ ക്രിസന്റസ് ഉച്ചെ ഗെറ്റാഫയ്ക്ക് വേണ്ടി സമനില ഗോൾ നേടി.

Read Also: ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2024/25 സീസൺ തുടക്കം: മാഞ്ചസ്റ്റർ യുണൈറ്റഡ് vs ഫുൾഹാം

ലാ ലിഗയിലെ ആദ്യ മത്സത്തിൽ ഗോൾ അടിച്ച കളിക്കാർ

  • 2016/17: യുവാൻപി (മാലാഗ)
  • 2017/18: ഗബ്രിയേൽ പിറസ് (ലെഗാനെസ്)
  • 2018/19: റോജർ മാർട്ടി (ലെവന്തെ)
  • 2019/20: ആരിറ്റ്സ് അദുരിസ് (അത്‌ലറ്റിക്)
  • 2020/21: യാംഗൽ ഹെററ (ഗ്രനാഡ)
  • 2021/22: കാർലോസ് സോളർ (വലൻസിയ)
  • 2022/23: ചിമി ആവില (ഓസാസുന)
  • 2023/24: ഇസി പാലസോൺ (റയോ വല്ലെകാനോ)

Read Also: ബാഴ്‌സലോണയെ ഞെട്ടിച്ച് മൊണോക്കോ!

ബാഴ്‌സലോണയിലേക്കുള്ള മാറ്റത്തെക്കുറിച്ച് വാർത്തകളുണ്ടായിരുന്ന അത്‌ലറ്റിക് താരം നിക്കോ വില്യംസ് ഇന്നത്തെ മത്സത്തിൽ ബെഞ്ചിൽ തുടങ്ങി.

കഴിഞ്ഞ സീസണിൽ അത്‌ലറ്റിക് ബില്‍ബാവോ ലാ ലിഗയിൽ അഞ്ചാം സ്ഥാനത്തെത്തി യൂറോപ്പ ലീഗ് ക്വാളിഫിക്കേഷൻ നേടിയിരുന്നു.

Leave a Comment