Cricket

ഇന്ത്യക്ക് അഗ്നിപരീക്ഷ; ന്യൂസിലൻഡിനോട് പരാജയപ്പെട്ടാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മറക്കാം



വെല്ലിങ്ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് വെല്ലിങ്ടണിലെ ബേസിൽ റിസർവിലാണ് നടക്കുന്നത്. ഇ​ന്ത്യ​ൻ സ​മ​യം വെ​ളു​പ്പി​ന് 3.30നാ​ണ് മ​ത്സ​രം ആരംഭിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യൂ.ടി.സി) ഫൈനൽ സാധ്യതകൾ സജീവമാക്കാൻ ഇന്ത്യക്ക് ഈ പരമ്പര ഏറെ നിർണായകമാണ്.

നിലവിൽ ഡബ്ല്യൂ.ടി.സി ഫൈനൽ ബെർത്തിനായി ഇന്ത്യയടക്കം നാല് ടീമുകൾ തമ്മിൽ കടുത്ത പോരാട്ടമാണ്. ഇന്ത്യക്കൊപ്പം, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ എന്നീ ടീമുകൾക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. നിലവിലെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് 72.22 ശതമാനം പോയന്റുള്ള ന്യൂസിലൻഡാണ്. 71.43 ശതമാനമുള്ള ദക്ഷിണാഫ്രിക്കക്കും 69.23 ശതമാനമുള്ള ആസ്‌ട്രേലിയക്കും പിന്നിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യക്ക് 51.52 ശതമാനം പോയന്റാണുള്ളത്. നിലവിൽ സാഹചര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഈ വർഷമവസാനവും

2027 തുടക്കത്തിലുമായി നടക്കാനിരിക്കുന്ന നിർണായക പരമ്പരകളുടെ ഫലങ്ങൾ ഇതിനെ മാറ്റിമറിച്ചേക്കാം.

ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പര പോയന്‍റ് പട്ടികയിൽ വലിയ സ്വാധീനം ചെലുത്തും. എന്നാൽ, ഈ പരമ്പരയിലെ രണ്ട് മത്സരങ്ങൾ ജയിച്ചാലും ഇന്ത്യക്ക് ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിക്കാനാവില്ല. ഇന്ത്യയുടെ മത്സരങ്ങൾ പുറമെ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ എന്നീ ടീമുകൾക്ക് വരാനിരിക്കുന്ന പരമ്പരകളിൽ ഫലങ്ങൾ പോയന്റ് ടേബിൾ സ്ഥാനം നിർണയിക്കുന്നതിൽ നിർണായകമാണ്. ഇനി ഇന്ത്യക്ക് ഏഴും, ന്യൂസിലൻഡിന് പത്തും, ആസ്ട്രേലിയ്ക്ക് ഒമ്പതും, ദക്ഷിണാഫ്രിക്കക്ക് ഏഴും ടെസ്റ്റ് മത്സരങ്ങൾ ഈ സൈക്കിളിൽ അവശേഷിക്കുന്നുണ്ട്.

ഇന്ത്യക്ക് എങ്ങനെ യോഗ്യത നേടാം?

ന്യൂസിലൻഡിനെതിരെ രണ്ട് ടെസ്റ്റിൽ വിജയിച്ചാലും ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിക്കാൻ ഇന്ത്യക്ക് സാധിക്കില്ല. അതിനാൽ തന്നെ ശുഭ്മാൻ ഗില്ലിന്റെ സംഘത്തിന് ഒരു തോൽവി താങ്ങാൻ സാധിക്കില്ല. ഇതുവരെ കളിച്ച 11 ടെസ്റ്റുകളിൽ ഇന്ത്യ നാലെണ്ണത്തിൽ പരാജയപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള ഏഴ് മത്സരങ്ങളിലും മികച്ച വിജയം ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ന്യൂസിലൻഡിനെതിരെ രണ്ട് മത്സരങ്ങളും ആസ്‌ട്രേലിയക്ക് എതിരെ അഞ്ച് മത്സരങ്ങളും വിജയിച്ചാലും മറ്റ് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും വിജയം തുടർന്നാൽ ഇന്ത്യ പുറത്താകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

അതുകൊണ്ട് തന്നെ ന്യൂസിലൻഡിനെതിരെയും ആസ്ട്രേലിയക്കെതിരെ വലിയ വിജയങ്ങൾ നേടേണ്ടതുണ്ട്. ഒപ്പം എതിരാളികളുടെ മത്സരഫലങ്ങളും ഇന്ത്യക്ക് അനുകൂലമാകേണ്ടതുണ്ട്. ഉദാഹരണത്തിന്, ആസ്ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള പരമ്പര സമനിലയിൽ പിരിയുന്നത് ഇരുടീമുകൾക്കും പോയന്‍റ് ശതമാനത്തിൽ മുൻതൂക്കം ലഭിക്കുന്നത് തടയുകയും ഇന്ത്യക്ക് ഗുണകരമാവുകയും ചെയ്യും. ന്യൂസിലൻഡിനെതിരെ 2-0 നും ഓസ്‌ട്രേലിയക്കെതിരെ 3-2 നും പരമ്പര നേടിയാൽ പോലും ഇന്ത്യക്ക് ഫൈനലിന് യോഗ്യത ഉറപ്പാക്കാൻ സാധിക്കില്ല. അങ്ങനെയൊരു സാഹചര്യത്തിൽ പാകിസ്താനും ശ്രീലങ്കയും ന്യൂസിലൻഡിനെയോ ദക്ഷിണാഫ്രിക്കയെയോ തോൽപ്പിച്ചാൽ മാത്രമേ ഇന്ത്യക്ക് ഫൈനലിൽ എത്താനാവൂ. അതേസമയം, ഇരുപരമ്പരകളിലെയും എല്ലാ മത്സരങ്ങളും വിജയിച്ചാൽ ഇന്ത്യക്ക് ഒന്നാം സ്ഥാനക്കാരായി തന്നെ ഫൈനലിലേക്ക് മുന്നേറാം.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.