
ചെന്നൈ: ഐ.പി.എൽ കരിയർ അവസാനിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് ഇതിഹാസ നായകൻ എം.എസ് ധോണി. ഐ.പി.എൽ 2027ൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം താരം മെന്ററായി തുടരുമെന്ന് സി.എസ്.കെ അറിയിച്ചു.
എം.എസ്. ധോണിയില്ലാതെ ചെന്നൈ ടീമില്ലെന്നും ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ഒരുമിച്ച് വളർന്നെന്നും സി.എസ്.കെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
